Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി വക മോദിക്കും ഓണം ബംബർ: കേന്ദ്രത്തിലേക്ക് എത്തുന്ന കോടികള്‍ എത്രയെന്ന് അറിയുമോ

തിരുവനന്തപുരം: കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏക്കലത്തേയും ഉയർന്ന സമ്മാനത്തുകയായിരുന്നു ഇത്തവണത്തെ ഒണം ബംബറിന് ഉണ്ടായത്. 25 കോടിയുടെ ആ ഒന്നാസമ്മാനം തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല സ്വദേശി അനൂപിന് ലഭിക്കുകയും ചെയ്തു. രണ്ടാം സമ്മാനമായ അഞ്ചു കോടി രൂപ കോട്ടയം സ്വദേശിക്കാണെന്നുറപ്പിച്ചെങ്കിലും ഇദ്ദേഹം പേര് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല.

അതേസമയം ബംബർ നറുക്കെടുപ്പിലൂടെ കേരള സർക്കാറിനും വന്‍ വരുമാനമാണ് ഉണ്ടായിരിക്കുന്നത്. പിണറായി വിജയന്‍ നയിക്കുന്ന സംസ്ഥാന സർക്കാറിന് മാത്രമല്ല കേന്ദ്രം ഭരിക്കുന്ന മോദിക്കും ഓണം ബംബർ അടിച്ചെന്നാണ് നികുതി കണക്കുകള്‍ വ്യക്തമാക്കുന്നത്.

നികുതിയും ലോട്ടറി ഏജന്‍സികളുടെ കമ്മീഷനും

നികുതിയും ലോട്ടറി ഏജന്‍സികളുടെ കമ്മീഷനും കഴിച്ചുള്ള തുകയാണ് ഒന്നാം സമ്മാനം നേടിയ വ്യക്തിക്ക് ലഭിക്കുക. പത്ത് ശതമാനമാണ് ഏജന്റ് കമ്മീഷന്‍. മുന്‍കൂറായി പിടിക്കുന്ന 30 ശതമാനം ആദായ നികുതിയും കുറച്ച് 15.75 കോടി രൂപയോളം അനൂപിന് ലഭിക്കുമെന്നാണ് പുറത്ത് വരുന്ന ചില കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇത്രയും തുക കയ്യില്‍ കിട്ടുമെങ്കിലും അനൂപിന്

ആകെ ഇത്രയും തുക കയ്യില്‍ കിട്ടുമെങ്കിലും അനൂപിന് ഉപയോഗിക്കാന്‍ കിട്ടുക 12.88 കോടി രൂപ മാത്രമാണ്. ഒരു സാമ്പത്തിക വർഷം അഞ്ചു കോടി രൂപയ്ക്ക് മേല്‍ വരുമാനം കിട്ടുന്നവർ അവരടയ്ക്കുന്ന നികുതിയുടെ 37% സർചാർജും വിദ്യാഭ്യാസ സെസും അടക്കം നൽകേണ്ടി വരും. ഇതിനാലാണ് ഉപയോഗിക്കാന്‍ കഴിയുന്ന തുക 12.88 കോടിയാണ് ചുരുങ്ങുന്നത്

സംസ്ഥാനമാണ് ലോട്ടറി നടത്തുന്നതെങ്കിലും

സംസ്ഥാനമാണ് ലോട്ടറി നടത്തുന്നതെങ്കിലും ഓണം ബംബറിലൂടെ അദായ നികുതി ഇനത്തില്‍ മാത്രം കേന്ദ്ര സർക്കാറിലേക്ക് എത്തുന്നത്. ഒന്നാം സമ്മാനക്കാരനില്‍ നിന്ന് മാത്രമല്ല അഞ്ചു കോടി രൂപ ലഭിച്ച രണ്ടാം സമ്മാനക്കാരനിൽ നിന്നും 1.35 കോടി രൂപയോളം ആദായനികുതിയായി കേന്ദ്ര സർക്കാറിലേക്ക് മാത്രമായി എത്തും. തീർന്നില്ല, മറ്റ് വലിയ സമ്മാനം ലഭിച്ചവരില്‍ നിന്നും അദായ നികുതിയിലൂടെ തന്നെ കേന്ദ്രത്തിലേക്ക് പണം എത്തും.

മീനാക്ഷിയെ ചേർത്ത് പിടിച്ച് കാവ്യ മാധവന്‍: ചിത്രം വൈറല്‍, മീനൂട്ടി മഞ്ജു വാര്യറെ മറന്നോയെന്ന് ആരാധകർ

ഒരു കോടി കോടി രൂപ വീതം ലഭിച്ച പത്തു പേരും

ഒരു കോടി കോടി രൂപ വീതം ലഭിച്ച പത്തു പേരും കമ്മീഷൻ തുക കഴിച്ച ശേഷമുള്ളതിന്റെ 30 ശതമാനം നികുതി അടക്കണം. ഒരാള്‍ അടക്കേണ്ട തുക ഏകദേശം 27 ലക്ഷം രൂപ വരും. കേന്ദ്രസർക്കാരിനു 2.7 കോടി രൂപ ലഭിക്കും. അതായത് ആദ്യ മൂന്ന് സമ്മാനാക്കാരില്‍ നിന്നായി മാത്രം ആദായ നികുതി ഇനത്തിലൂടെ കേന്ദ്ര സർക്കാറിലേക്ക് എത്തുന്നത് 13.7 കോടി രൂപ.

10,000 രൂപയിൽ കൂടുതലുള്ള സമ്മാനതുകയിൽ

10,000 രൂപയിൽ കൂടുതലുള്ള സമ്മാനതുകയിൽ നിന്നും 30 ശതമാനം ടിഡിഎസ് പിടിക്കും. ഇതിന് പുറമെ ടിക്കറ്റ് വില്‍പ്പനയിലെ ജി എസ് ടി ഇനത്തില്‍ നിന്നായ് 46 കോടിരൂപയും കേന്ദ്ര സർക്കാറിന് ലഭിക്കും. 66.5 ലക്ഷത്തോളം ടിക്കറ്റ് വിറ്റതു വഴി 332 കോടി രൂപയാണ് ആകെ കിട്ടയത്. ഇതില്‍ 93 കോടി രൂപയാണ് ജി എസ് ടി. ഇതിന്റെ പകുതിയാണ് കേന്ദ്ര സർക്കാറിലേക്ക് പോവുന്നത്.

ആദ്യസമ്മാനങ്ങളിലെ ആദായനികുതിയും ലോട്ടറി

ആദ്യസമ്മാനങ്ങളിലെ ആദായനികുതിയും ലോട്ടറി വില്‍പ്പനയിലെ ജി എസ് ടിയും അടക്കം ഏകദേശം 50 കോടിയോളം കേന്ദ്രസർക്കാറിന് ലഭിക്കും. അതേസമയം വലിയൊരു വിഹിതം കേന്ദ്രത്തിലേക്ക് പോവുമെങ്കിലും യഥാർത്ഥ ബംപർ അടിച്ചത് കേരള സർക്കാറിന് തന്നെയാണ്. സമ്മനങ്ങളും കേന്ദ്ര സർക്കാരിനുള്ള വിഹിതവും കിഴിച്ചാലും 200 കോടിയിലധികം രൂപയാണ് ഓണം ബംബറിലൂടെ മാത്രം കേരള സർക്കാറിന് മാത്രം ലഭിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+