'തുണി സഞ്ചി അടക്കം 14 ഇനങ്ങള്‍'; സൗജന്യ ഓണക്കിറ്റ് വിതരണം ആഗസ്റ്റ് മുതല്‍
തിരുവനന്തപുരം:സപ്ലൈകോയുടെ ഓണക്കിറ്റ് വിതരണം ആഗസ്റ്റ് മുതല്‍ ആരംഭിക്കും. 14 ഉത്പന്നങ്ങളാണ് കിറ്റിലുണ്ടാവുക. ഓണത്തിനു മുമ്പ് തന്നെ വിതരണം പൂര്‍ത്തിയാക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി. ഓണക്കിറ്റുകള്‍ക്കാവശ്യമായ നടപടികക്രമങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായെന്നും മന്ത്രി അറിയിച്ചു.
'ഓണക്കിറ്റുകള്‍ ഓഗസ്റ്റ് 10-ന് ശേഷം റേഷന്‍ കടകളിലൂടെയാണ് വിതരണം ചെയ്യുക. 445 കോടി ചെലവാണ് ഇതിനായി ആകെ കണക്ക് കൂട്ടുന്നത്.ഓണത്തിന് മുമ്പ് എല്ലാവരിലേക്കും കിറ്റെത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.ഓണം വിപണിയില്‍ സപ്ലൈക്കോ ഇടപെടല്‍ ഇത്തവണ കാര്യമായി ഉണ്ടാവുമെന്നും റേഷന്‍ വ്യാപാരികള്‍ കിറ്റ് വിതരണം സേവനമായി കാണണമെന്നും ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു.

ഇതുകൂടാതെ ഓണത്തിന്റെ ഭാഗമായി സർക്കാർ നടത്തുന്ന ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 27 ന് നടക്കും. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും മണ്ഡല അടിസ്ഥാനത്തിലും ഫെയറുകൾ നടത്തും. സപ്ലെെകോ സൂപ്പർ മാർക്കറ്റുകളിൽ സെപ്റ്റംബർ ഒന്ന് മുതൽ എട്ട് വരെ പഞ്ചക്കറി ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ നൽകാനാണ് തീരുമാനം. ഫെയറിന് അനുബന്ധമായി സൂപ്പർമാർക്കറ്റുകളിൽ 1000 രൂപ വില വരുന്ന കിറ്റ് ലഭ്യമാകും.ഓരോ സൂപ്പർ മാർക്കറ്റിലും 250 കിറ്റുകളാണ് ഉണ്ടാവുക. വിൽപ്പന നടക്കുന്ന ഓരോ 100 കിറ്റിലും ഒരു സമ്മാനം ഉപഭോക്‌താക്കൾക്ക് നൽകും.
പത്ത് കിലോ അരിയും ഒരു കിലോ പഞ്ചസാരയും ഓണത്തിന്റെ ഭാഗമായി കൂടുതൽ നൽകണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിൽ കേന്ദ്രം ഉറപ്പ് നൽകിയില്ലെന്നും മന്ത്രി പറഞ്ഞു.പതിമൂന്ന് നിത്യോപയോഗ സാധനങ്ങൾക്ക് സപ്ലൈക്കോ ജി.എസ്.ടി. ഒഴിവാക്കി. സപ്ലൈക്കോക്ക് ഇതുകാരണം 25 കോടിയുടെ അധിക ബാധ്യത ഉണ്ടാവുമെന്നും മന്ത്രി അറിയിച്ചു. .
കൊവിഡ് പിടിമുറുക്കിയ ഘട്ടത്തിലാണ് ഭക്ഷ്യക്കിറ്റ് തുടങ്ങിയത്.കഴിഞ്ഞ ഓണത്തിനും കിറ്റ് നൽകിയിരുന്നു.പദ്ധതി ജനങ്ങള്‍ക്ക് വലിയതോതില്‍ ഗുണം ചെയ്‌തിരുന്നതാനാലാണ് കേരളം വലിയ സാമ്പത്തിക പ്രയാസം നേരിടുന്നെ ഘട്ടത്തിലും ഈ വരുന്ന ഓണത്തിനും ഓണക്കിറ്റ് നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അടിപൊളി ഗെറ്റപ്പില്‍ ഞെട്ടിച്ച് അന്ന ബെന്‍; എജ്ജാതി ലുക്കെന്ന് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications