കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മക്കളെ പരിഹസിച്ചത് ചോദ്യം ചെയ്തു; സാമൂഹ്യവിരുദ്ധര്‍ ഗൃഹനാഥനെ തല്ലിക്കൊലപ്പെടുത്തി...

  • By Vishnu
Google Oneindia Malayalam News

തൃശൂര്‍: മക്കളെ കളിയാക്കിയത് ചോദ്യം ചെയ്യാനെത്തിയ ഗൃഹനാഥനെ സാമൂഹൃവിരുദ്ധര്‍ തല്ലിക്കൊലപ്പെടുത്തിയതായി പരാതി. ചാവക്കാട് പാലുവായ്ക്കടുത്ത് വാറനാട് വീട്ടില്‍ പിവി രമേഷാണ് സാമൂഹ്യവിരുദ്ധരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചത്.

മക്കളുമായി വരുന്നവഴി കളിയാക്കിയത് ചോദ്യം ചെയ്യാനെത്തിയ രമേഷിനെ മദ്യപ സംഘം മര്‍ദ്ദിച്ച് അവശാനാക്കിയെന്നാണ് പരാതി. ക്രൂരമായി തല്ലിച്ചതച്ച ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. കുഴഞ്ഞ് വീണ രമേഷിനെ വീട്ടുകാരെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Murder

ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. രാത്രി ഒന്‍പത് മണിയോടെ മകനും മകളുമായി ബൈക്കില്‍ വരുന്നവഴി വഴിയിലിരുന്ന് മദ്യപിച്ചുകൊണ്ടിരുന്ന സംഘം രമേശിനെയും മകളെയും കളിയാക്കി. പെണ്‍കുട്ടി കേള്‍ക്കെ മോശം പദപ്രയോഗം നടത്തി. മക്കളെ വീട്ടിലാക്കിയ ശേഷം രമേശ് മദ്യപസംഘത്തിനടുത്തെത്തി ഇതിനെ ചോദ്യം ചെയ്തു. വാക്കേറ്റം കയ്യേറ്റത്തിലെത്തി.

മദ്യപിച്ചിരുന്ന സംഘം പ്രകോപിതനായി രമേഷിനെ മര്ദ്ദിച്ചു. മര്‍ദ്ദനത്തിനിടെ രമേഷ് കുഴഞ്ഞ് വീഴുകയായിരുന്നു. അതസമയം ആശുപത്രിയിലെത്തിയ ശേഷം ഹൃദയാഘാതം സംഭവിച്ചാണ് ഇയാള്‍ മരണപ്പെട്ടതെന്നും പറയപ്പെടുന്നുണ്ട്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് പോലീസ് പറയുന്നത്.

English summary
One man killed by group of persons at Chavakkad Trissur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X