Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെതിരെ പുതിയ കേസ്; ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകള്‍

കൊച്ചി: നടന്‍ ദിലീപിനെതിരെ പുതിയ കേസ്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചതിനാണ് കേസ്. ക്രൈം ബ്രാഞ്ചാണ് കേസെടുത്തിരിക്കുന്നത്

ദിലീപും സഹോദരന്‍ അനൂപുമടക്കം ആറ് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ ഒന്നാം പ്രതിയാണ് ദിലീപ്. രണ്ടാം പ്രതി സഹോദരന്‍ അനൂപാണ്. മൂന്നാം പ്രതി സുരാജും നാലാം പ്രതി അപ്പുവും അഞ്ചാം പ്രതി ബാബു ചെങ്ങമനാട് എന്നിവരുമാണ്. ആറാം പ്രതിയായി കണ്ടാലറിയാവുന്ന ഒരാള്‍ എന്നാണ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ അന്വേഷണം നടക്കുകയാണ്.

നേരത്തെ ദിലീപിനെതിരെ വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയിരുന്നു.മ ഇതിന് പിന്നാലെ ചില ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നിരുന്നു. ഈ ഓഡിയോ ക്ലിപ്പുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ഭീഷണി മുഴക്കുന്നതായ സന്ദേശങ്ങളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ദിലീപ് ഭീഷണി മുഴക്കിയതായി ബാലചന്ദ്രകുമാറും ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്.

dileep 3

അഞ്ച് ഉദ്യോഗസ്ഥരായിരുന്നു ദിലീപ് പ്രതിയായ കേസ് അന്വേഷിച്ചത്. ഇവരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.

പുറത്തുവന്ന ശബ്ദരേഖയും ഫോണ്‍ റെക്കോഡുകളും തെളിവായി ശേഖരിച്ചാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. കേസില്‍ ബാലചന്ദ്രകുമാര്‍, പള്‍സര്‍ സുനി, ദിലീപ് എന്നിവരെ വൈകാതെ ചോദ്യം ചെയ്യുമെന്നാണ് വിവരം. നടിയെ ആക്രമിച്ച കേസില്‍ വിചാരണഘട്ടം പൂര്‍ത്തിയാക്കാനിരിക്കെയാണ് ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായത്.

നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന്റെ കൈവശം ഉണ്ടെന്നും ഇത് ദിലീപ് കണ്ടിരുന്നെന്നും ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും ബാലചന്ദ്രകുമാര്‍ ആരോപിച്ചിരുന്നു. അതേസമയം സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെ ദിലീപ് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. കേരള പ്രോസിക്യൂട്ടര്‍ ഓഫീസ്, ഡി വൈ എസ് പി ബൈജു പൗലോസ്, എം വി നികേഷ് കുമാര്‍, റിപ്പോര്‍ട്ടര്‍ ടി വി എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

അതേസമയം കേസിലെ പ്രതിയായ പള്‍സര്‍ സുനിയുടെ അമ്മയും ദിലീപിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. തന്റെ മകനെ കുടുക്കിയതാണെന്നും അവനല്ലെങ്കില്‍ മറ്റാരെങ്കിലും ഇത് ചെയ്യുമായിരുന്നു എന്നുമായിരുന്നു പള്‍സര്‍ സുനിയുടെ അമ്മ പറഞ്ഞിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഒരിടവേളയ്ക്ക് ശേഷം നടിയെ ആക്രമിച്ച കേസ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+