കെസി വേണുഗോപാലും മയത്തില്‍ തന്നെ; ഉമ്മന്‍ ചാണ്ടിയെ വേദനിപ്പിക്കുന്ന ഒന്നും ചെയ്യില്ല, ചെന്നിത്തലയേയും

കണ്ണൂര്‍: കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളേയും ഗ്രൂപ്പ് നേതാക്കളേയും ഒതുക്കിക്കൊണ്ടുള്ള ഒരു നീക്കവും നടത്തില്ലെന്ന സൂചന നല്‍കി എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കണ്ണൂരില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന ഉറപ്പും നല്‍കുന്നുണ്ട് അദ്ദേഹം. ഇതിനായി ഒരു ഫോര്‍മുല കൈയ്യിലുണ്ട് എന്നതാണ് കെസി വേണുഗോപാലിന്റെ അവകാശവാദം. എന്നാല്‍ ആ ഫോര്‍മുല എന്തുകൊണ്ട് ഇത്രനാളും ഉപയോഗിച്ചില്ല എന്ന ചോദ്യവും എതിര്‍ പക്ഷത്ത് നിന്ന് ഉയരുന്നുണ്ട്.

1

കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഇല്ലാതെ, എല്ലാവരേയും ഒറ്റക്കെട്ടായി മുന്നോടട് കൊണ്ടുപോവുക എന്നതാണ് ലക്ഷ്യം. പരിഹരിക്കാന്‍ പറ്റാത്ത പ്രശ്‌നങ്ങള്‍ ഒന്നും പാര്‍ട്ടിയില്‍ ഇല്ലെന്ന് കെസി വേണുഗോപാല്‍ പറയുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ പറ്റുമെന്ന വിശ്വാസവും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ കെസി വേണുഗോപാലിന്റെ ഈ പ്രതികരണം കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.

2


ഉമ്മന്‍ ചാണ്ടിയേയും ചെന്നിത്തലയേയും പുകഴ്ത്തിക്കൊണ്ടായിരുന്നു വേണുഗോപാലിന്റെ തുടര്‍ നീക്കങ്ങള്‍. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകങ്ങള്‍ ആണെന്നും അദ്ദേഹം പറയുന്നുണ്ട്. ഡിസിസി അധ്യക്ഷന്‍മാരെ നിശ്ചയിച്ചതില്‍ എതിര്‍പ്പുന്നയിച്ച് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യമായി രംഗത്ത് വന്നത് കോണ്‍ഗ്രസിനുള്ളില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ ഘട്ടത്തില്‍ രണ്ട് മുതിര്‍ന്ന നേതാക്കളേയും തള്ളില്ലെന്ന ഉറപ്പാണ് കെസി വേണുഗോപാല്‍ നല്‍കുന്നത്.

3

ഉമ്മന്‍ ചാണ്ടിയ്ക്ക് മാനിസിക വിഷമം ഉണ്ടാക്കുന്ന ഒരു കാര്യവും കോണ്‍ഗ്രസില്‍ ആരും ചെയ്യില്ലെന്ന് കൂടി പറഞ്ഞിട്ടുണ്ട് കെസി വേണുഗോപാല്‍. നിലവിലെ സംഭവവികാസങ്ങളില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് മാനസിക വിഷമം ഉണ്ടായിട്ടുണ്ട് എന്നത് കെസി വേണുഗോപാല്‍ കൂടി സ്ഥിരീകരിക്കുന്നതുപോലെ ആയി ഈ പ്രതികരണം എന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നും സിപിഎമ്മും ബിജെപിയും കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പര്‍വ്വതീകരിക്കുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു.

കറുപ്പ് സാരിയില്‍ വെള്ളത്തില്‍ നിറഞ്ഞാടി ദൃശ്യ രഘുനാഥ്; വൈറലായി പുതിയ ഫോട്ടോഷൂട്ട്

4

ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും സംരക്ഷിക്കുന്നത് പോലെ തന്നെ പുതിയ നേതൃത്വത്തേയും സംരക്ഷിച്ചുകൊണ്ടായിരുന്നു വേണുഗോപാല്‍ തുടര്‍ന്ന് സംസാരിച്ചത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പാര്‍ട്ടി പ്രവര്‍ത്തന രംഗത്ത് ഒരുപാട് പരിചയമുള്ള ആളാണ്. എല്ലാവരേയും കേട്ടതിന് ശേഷം മാത്രം സുധാകരന്‍ തീരുമാനമെടുക്കൂ എന്ന ഉറപ്പും കെസി വേണുഗോപാല്‍ നല്‍കുന്നുണ്ട്. ഇതെല്ലാം കോണ്‍ഗ്രസില്‍ പുതിയതായി ഉണ്ടായി വരുന്ന സമവായ നീക്കങ്ങളുടെ ഭാഗമാണന്നാണ് കരുതുന്നത്.

5


ഡിസിസി അധ്യക്ഷന്‍മാരെ നിശ്ചയിക്കുന്നതില്‍ ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും തള്ളി പുതിയ ഗ്രൂപ്പ് ആധിപത്യം സ്ഥാപിച്ചു എന്നാണ് ആക്ഷേപം. ആ ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നത് കെസി വേണുഗോപാല്‍ ആണെന്നും എ, ഐ ഗ്രൂപ്പുകള്‍ ആരോപിക്കുന്നുണ്ട്. സംഘടനാ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ദേശീയ തലത്തിലുള്ള സ്വാധീനം കെസി വേണുഗോപാല്‍ പുന:സംഘടയില്‍ പ്രയോഗിച്ചു എന്ന മട്ടിലും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെല്ലാം ഉള്ള മറുപടി കൂടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

6

ഡിസിസി അധ്യക്ഷ പദവികളുടെ കാര്യത്തില്‍ അവഗണന നേരിടുകയും അതേ കുറിച്ചുള്ള പ്രതികരണങ്ങളുടെ പേരില്‍ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങുകയും ചെയ്തതോടെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തീരുമാനിച്ചിരുന്നു. അടിത്തട്ടുമുതല്‍ ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമാക്കാനും പുന:സംഘടനയില്‍ പ്രാതിനിധ്യം ഉറപ്പാക്കാനും ആയിരുന്നു തീരുമാനം. അതിന്റെ പ്രാരംഭ നടപടികള്‍ തുടങ്ങുകയും ചെയ്തിരുന്നു.

7

ഡിസിസി ഭാരവാഹികളേയും കെപിസിസി ഭാരവാഹികളേയും ആണ് ഇനി നിശ്ചയിക്കാനുള്ളത്. ഏത് ഗ്രൂപ്പിന് മേല്‍ക്കൈ ഉണ്ടാകും എന്നത് ഇതോടുകൂടി ആയിരിക്കും നിര്‍ണയിക്കപ്പെടുക. പ്രഖ്യാപിത ഗ്രൂപ്പുകളുടെ പേരില്‍ വീതംവപ്പ് സാധ്യമല്ലെന്ന പുതിയ നേതൃത്വത്തിന്റെ നിലപാടിന് ഹൈക്കമാന്‍ഡിന്റെ പിന്തുണയുണ്ട്. പക്ഷേ, ആ പിന്തുണ കൊണ്ടുമാത്രം കേരളത്തില്‍ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ ആകില്ലെന്ന തിരിച്ചറിവിലാണ് നേതൃത്വം.

8

ഇതിനിടെയാണ് കെസി വേണുഗോപാലിനെതിരെ മറ്റൊരു ആരോപണം കേരളത്തില്‍ നിന്ന് ഉയര്‍ന്നത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താവായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണനെ നിയമിച്ചതുമായി ബന്ധപ്പെട്ടായിരുന്നു അത്. എ ഗ്രൂപ്പുമായി അകലം പാലിക്കുന്ന തിരുവഞ്ചൂര്‍ പുതിയ നേതൃത്വവുമായ അടുപ്പവും പുലര്‍ത്തുന്നുണ്ട്. അര്‍ജുന് വേണ്ടി കെസി വേണുഗോപാല്‍ ഇടപെട്ടു എന്നായിരുന്നു ആക്ഷേപ. എന്തായാലും ഇത് ശരിയല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ രംഗത്ത് വന്നിട്ടുണ്ട്. താനോ കെസി വേണുഗോപാലോ ഇതേ കുറിച്ച് അറിഞ്ഞിരുന്നില്ല എന്നാണ് ഷാഫി വ്യക്തമാക്കിയത്.

9

എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി ആയതിന് ശേഷം കെസി വേണുഗോപാലിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ പുതിയ ഗ്രൂപ്പ് ഉരുത്തിരിയുന്നു എന്നൊരു വാര്‍ത്ത നേരത്തേ പ്രചരിക്കുന്നുണ്ട്. നേരത്തേ ഐ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു കെസി. കെ കരുണാകരന്റെ വത്സല ശിഷ്യനും ആയിരുന്നു. ദേശീയ നേതൃത്വത്തിലേക്ക് എത്തിയതിന് പിറകെ ആയിരുന്നു വേണുഗോപാല്‍ കേരളത്തിലെ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിച്ചത്. ഇപ്പോള്‍ പുതിയ ഗ്രൂപ്പ് എന്ന് ആരോപിക്കപ്പെടുന്ന വിഡി സതീശന്‍ ആയാലും കെ സുധാകരന്‍ ആയാലും പഴയ ഐ ഗ്രൂപ്പുകാര്‍ തന്നെയാണ്. എ ഗ്രൂപ്പിലെ പല പ്രമുഖരേയും കൂടി ചേര്‍ത്താണ് കെസി വേണുഗോപാല്‍ പുതിയ ഗ്രൂപ്പ് രൂപീകരിച്ചിരിക്കുന്നത് എന്നാണ് മറ്റ് രണ്ട് ഗ്രൂപ്പുകളുടേയും ആക്ഷേപം. എന്നാല്‍ ഇത്തരത്തില്‍ ഒരു ഗ്രൂപ്പും കേരളത്തില്‍ ഇല്ലെന്ന് കെസി വേണുഗോപാല്‍ നേരത്തേ തന്നെ പ്രതികരിച്ചിരുന്നു.

10

ഗ്രൂപ്പ് രാഷ്ട്രീയമാണ് കേരളത്തില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കിയത് എന്നാണ് ഹൈക്കമാന്‍ഡിന്റെ കണ്ടെത്തല്‍. ഈ പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നേതൃത്വത്തെ കൊണ്ടുവന്നതും അവര്‍ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ അധികാരം നല്‍കിയതും. എന്നാല്‍ അത്തരമൊരു നീക്കം അവശേഷിക്കുന്ന സംഘടനാ സംവിധാനത്തെ കൂടി ഇല്ലാതാക്കുമോ എന്ന ഭയവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+