മുഖ്യമന്ത്രിക്കെതിരേ ആര് ശബ്ദിച്ചാലും അടിച്ചമര്‍ത്തുന്നു!! പിണറായി സര്‍ക്കാരിന് രൂക്ഷവിമര്‍ശനം

  • By: Sooraj
Subscribe to Oneindia Malayalam

തലശേരി: പുതുവൈപ്പ് ഐഒസി പ്ലാന്റിനെതിരായ ജനപ്രക്ഷോഭത്തിനെ പോലീസ് അടിച്ചമര്‍ത്തുന്നതിനെതിരേ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്. കടുത്ത ഭാഷയിലാണ് പിണറായി വിജയനെയും സര്‍ക്കാരിനെയും അദ്ദേഹം വിമര്‍ശിച്ചത്. മുഖ്യമന്ത്രിക്കെതിരേ ആര് ശബ്ദിച്ചാലും അതിനെ അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഉമ്മന്‍ചാണ്ടി ആരോപിച്ചു. പുതുവൈപ്പ് പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് പ്രതിപക്ഷ നേതാവിനോടു സമ്മതിച്ച ശേഷം ആരോടും ആലോചിക്കാതെ തൊട്ടടുത്ത ദിവസം തന്നെ പ്രവൃത്തി ആരംഭിക്കുകയായിരുന്നു. ഇതിനെതിരേ പ്രതിഷേധമുയര്‍ത്തിയ സ്ത്രീകളും കുട്ടികളുമടക്കമുള്ള ജനത്തിനെതിരേ നരനായാട്ടാണ് നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സുകുമാരന്റെ ശബ്ദമായി തുടങ്ങി...മണിക്കൊപ്പം കസറി!! ഒടുവില്‍ ആരുമറിയാതെ സാജന്‍ പോയി!!

1

പുതുവൈപ്പില്‍ സമരം ചെയ്യുന്നവരില്‍ നിന്നും ഒരു പ്രകോപനവും ഇല്ലായിരുന്നു. എന്നിട്ടും പോലീസ് അവരെ ക്രൂരമായി മര്‍ദ്ദിച്ചു. ജനകീയ സമരങ്ങളുടെ സിപിഎം നയം ഇതാണോയെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു. ജനം പ്രതിഷേധിക്കുമ്പോള്‍ എന്താണ് പ്രശ്‌നമെന്നു ചര്‍ച്ച ചെയ്യാന്‍ തയ്യാറാവണം. ഇതു രാഷ്ട്രീയമല്ല. വിഎസ് അച്യുതാനന്ദനും സിപിഐയുമെല്ലാം ഇതിനെതിരേ രംഗത്തു വന്നുകഴിഞ്ഞതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.

2

പോലീസ് അവിടെ നടത്തിയ ക്രൂരത ടിവിയില്‍ കണ്ടവരാണ് ഉടനെ അവിടേക്കു പോവണമെന്ന് തന്നോട് ആവശ്യപ്പെട്ടത്. അവിടെ കണ്ട കാഴ്ച ഭീകരമായിരുന്നു. എറണാകുളം ആശുപത്രിയില്‍ പരിക്കറ്റ സമരക്കാരെ കണ്ടു മടങ്ങുമ്പോള്‍ അവിടെ സിപിഐ പ്രവര്‍ത്തകരും കിടക്കുന്നുണ്ടായിരുന്നു. കേരളം എങ്ങോട്ടേക്കാണ് പോവുന്നതെന്നും അദ്ദേഹം ചോദിച്ചു. കുട്ടിമാക്കൂല്‍ ദളിത് പീഡനക്കേസും ഫസല്‍ വധക്കേസും അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

English summary
Oommen chandy criticize pinarayi vijayan in puthuvyppe strike issue.
Please Wait while comments are loading...