കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രം പറഞ്ഞ് ഉമ്മന്‍ ചാണ്ടി പുലിവാല് പിടിച്ചു... ചിരിച്ച് രക്ഷപ്പെടാന്‍ ശ്രമം, അതും പാളി!

Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രിസഭ യോഗ തീരുമാനങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വിശദീകരിയ്ക്കുകയായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അത് കഴിഞ്ഞപ്പോള്‍ സ്വാഭാവികമായും സോളാര്‍ വിഷയത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു. മിക്ക ചോദ്യങ്ങളില്‍ നിന്നും അദ്ദേഹം വിദഗ്ധമായി രക്ഷപ്പെട്ടു. പക്ഷേ ചരിത്രത്തിലേയ്ക്ക് തിരിഞ്ഞപ്പോള്‍ സംഗതി പാളിപ്പോയി.

പണ്ട് ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്റെ രാജിയ്ക്ക് വേണ്ടി മുറവിളി കൂട്ടിയവരില്‍ പ്രധാനിയായിരുന്നു ഉമ്മന്‍ ചാണ്ടി. 'ഈ മുഖ്യമന്ത്രി പറയുന്നത് കുട്ടികള്‍ പോലും വിശ്വസിയ്ക്കില്ല' എന്നതായിരുന്നു അന്നത്തെ ഉമ്മന്‍ ചാണ്ടിയുടെ പ്രശസ്തമായ വാചകം.

അന്ന് കെ കരുണാകരന്റെ അതേ അവസ്ഥ തന്നെയല്ലേ ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി നേരിടുന്നത് എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം. എന്നാല്‍ താന്‍ അന്ന് അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടി ശരിയ്ക്കും കുടുങ്ങിപ്പോയി. ഉമ്മന്‍ ചാണ്ടി പറഞ്ഞതിന്റെ തെളിവുകള്‍ ഇതാ...

ചാരക്കേസ്

ചാരക്കേസ്

ഐഎസ്ആര്‍ഒ ചാരക്കേസില്‍ കോടതി പരമാര്‍ശത്തിന്റെ പേരിലാണ് കെ കരുണാകരന് രാജിവയ്‌ക്കേണ്ടി വന്നത്. അന്ന് കരുണാകരന്റെ രാജിയ്ക്ക് വേണ്ടി മുറവിളി കൂട്ടിയിരുന്നവരില്‍ പ്രധാനിയായിരുന്നു ഉമ്മന്‍ ചാണ്ടി.

വിശ്വസിയ്ക്കില്ല

വിശ്വസിയ്ക്കില്ല

ഈ മുഖ്യമന്ത്രി പറയുന്നത് കൊച്ചുകുട്ടികള്‍ പോലും വിശ്വസിയ്ക്കില്ല- ഉമ്മന്‍ ചാണ്ടി അന്ന് അങ്ങനെ പറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആ സാഹചര്യമല്ല

ആ സാഹചര്യമല്ല

ചാരക്കേസില്‍ കെ കരുണാകരന്‍ രാജിവയ്‌ക്കേണ്ട സാഹചര്യമല്ല ഇപ്പോള്‍ സംസ്ഥാനത്തുള്ളത് എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വാദം.

അങ്ങനെ പറഞ്ഞിട്ടില്ല

അങ്ങനെ പറഞ്ഞിട്ടില്ല

കെ കരുണാകരനെതിരെ താന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. നിങ്ങള്‍ പത്രക്കാര്‍ക്ക് വേണമെങ്കില്‍ പരിശോധിയ്ക്കാം. അന്ന് ചാനലുകള്‍ ഒന്നും ഇല്ലല്ലോ എന്ന് മുഖ്യമന്ത്രി.

 ഏഷ്യാനെറ്റ് ഉണ്ട്

ഏഷ്യാനെറ്റ് ഉണ്ട്

ചാരക്കേസിന്റെ സമയത്തെ കുറിച്ച് മുഖ്യമന്ത്രിയ്ക്ക് ഓര്‍മയില്ലാഞ്ഞിട്ടാകും. ഏഷ്യാനെറ്റ് അന്ന് മുതലേ ഉണ്ട്. അന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞതിന്റെ തെളിവുകളും ഉണ്ട്.

പത്രങ്ങളുണ്ടല്ലോ

പത്രങ്ങളുണ്ടല്ലോ

അന്ന് പുറത്തിറങ്ങിയ പത്രങ്ങളിലും ഉമ്മന്‍ ചാണ്ടി പറഞ്ഞതിന്റെ തെളിവുകള്‍ ഉണ്ട്.

ചിരിച്ചൊഴിയാന്‍

ചിരിച്ചൊഴിയാന്‍

മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യങ്ങളെല്ലാം പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി ശരിയ്ക്കും കുടുങ്ങി. പിന്നെ ചിരിച്ച് കൊണ്ട് രക്ഷപ്പെടാനായി ശ്രമം.

ഞാനല്ല

ഞാനല്ല

ചാരക്കേസില്‍ കെ കരുണാകരന്റെ രാജിവപ്പിച്ചതില്‍ തനിയ്ക്ക് യാതൊരു പങ്കുമില്ലെന്നാണ് ഒടുവില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞത്.

ഒരു തെളിവ്

ഒരു തെളിവ്

ഇതാ ഒരു തെളിവ്

ദൃശ്യത്തെളിവ്

പണ്ട് ഏഷ്യാനെറ്റ് ചിത്രീകരിച്ച ദൃശ്യങ്ങളും ഉമ്മന്‍ ചാണ്ടിയുടെ വാക്കുകളും കാണാം.

English summary
Oommen Chandy trapped in trouble while saying about ISRO spy case to Media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X