തലമുറമാറ്റം ഇവിടെ മാത്രമല്ല അങ്ങ് ന്ദ്രേത്തിലുമാകാം; ഉമ്മന്‍ ചാണ്ടി രണ്ടും കല്‍പിച്ച്!!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസ് പുനസംഘടനയില്‍ അസംതൃപ്തനായി കഴിയുന്ന ഉമ്മന്‍ ചാണ്ടിയെ അനുനയിപ്പിക്കാന്‍ സംസ്ഥാന നേതൃത്വത്തിനോ ഹൈക്കമാന്‍ഡിനോ ഇതുവരെ കഴിഞ്ഞിട്ടില്ല. കേന്ദ്രത്തിലും സംസ്ഥാനത്തും സര്‍ക്കാരിനെതിരെ നടക്കുന്ന സമരങ്ങളില്‍ പോലും ഉമ്മന്‍ ചാണ്ടി പങ്കെടുത്തിരുന്നില്ല. എല്ലാ അനുനയന ശ്രമങ്ങള്‍ക്കു മുന്നിലും സംഘടന തെരഞ്ഞെടപ്പ് എന്ന തന്റെ ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

ഉമ്മന്‍ ചാണ്ടിയെ സജീവമാക്കാന്‍ കേരളത്തിലും ദില്ലിയിലും നിരവധി ചര്‍ച്ചകളും നടത്തിയെങ്കിലും പരിഹാരമായില്ല. ഒടുക്കം ഹൈക്കമാന്‍ഡ് നിലപാട് കടുപ്പിച്ചെങ്കിലും ഉമ്മന്‍ ചാണ്ടി വഴങ്ങിയില്ല. ഇപ്പോള്‍ തന്റെ ആവശ്യത്തില്‍ ഒരു പടികൂടി കടന്ന് നില്‍ക്കുകയാണ് അദ്ദേഹം. സംഘടന തെരഞ്ഞെടുപ്പ് ദേശീയ തലത്തിലും വേണമെന്നാണ് ആവശ്യം.

ഹൈക്കമാന്‍ഡുമായി പ്രശ്‌നങ്ങളില്ല

ഹൈക്കമാന്‍ഡുമായി തനിക്ക് പ്രശ്‌നങ്ങളില്ലെന്നും വിളിച്ചാല്‍ ചര്‍ച്ചയ്ക്കു തയറാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസില്‍ ദേശീയ തലത്തില്‍ തന്നെ സംഘടനാ തെരഞ്ഞെടുപ്പിന് സമയമായെന്നും ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിര്‍ദേശങ്ങളുണ്ട്

ഹൈക്കമാന്‍ഡ് ചര്‍ച്ചക്കു വിളിച്ചാല്‍ ചയാറാണെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടി തനിക്ക് ഇക്കാര്യത്തില്‍ ചില നിര്‍ദേശങ്ങളുണ്ടെന്നും വ്യക്തമാക്കി. ഇത് ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നും പറഞ്ഞു. രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം ചര്‍ച്ചയ്ക്കു ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫോണില്‍ ബന്ധപ്പെട്ടു

കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസിനിക് ഉമ്മന്‍ ചാണ്ടിയുമായി ഫോണില്‍ ബന്ധപ്പെട്ടു. ഹൈക്കമാന്‍ഡുമായി ചര്‍ച്ച് തയാറാണെന്നും ഉമ്മന്‍ ചാണ്ടി അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.

സംഘടന തെരഞ്ഞെടുപ്പിന് തടസമില്ല

കേരളത്തില്‍ മാത്രം സംഘടന തെരഞ്ഞെടുപ്പ് നടത്തുന്നതിന് തടസമില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസന്‍ പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പിനെ എതിര്‍ക്കുന്ന നേതാക്കളാണ് മറിച്ചു പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉറപ്പ് പറയാനാകില്ല

14ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കില്ലെന്ന് ഉറപ്പ് പറയാനാകില്ലെന്ന് എംഎം ഹസന്‍ പറഞ്ഞു. പാര്‍ട്ടി നേതൃത്വമാണ് ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് നേതൃയോഗങ്ങളില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Oommen Chandy is ready to talk with Congress High Command.
Please Wait while comments are loading...