കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെയര്‍മാനാകാന്‍ യോഗ്യന്‍ ഉമ്മന്‍ചാണ്ടി...സുധീരനെതിരെ ഗ്രൂപ്പുകള്‍

  • By Vishnu V gopal
Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് ചെയര്‍മാനാകാന്‍ യോഗ്യന്‍ ഉമ്മന്‍ചാണ്ടി തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മനോരമ ന്യൂസിന്റെ ചോദ്യം ഉത്തരം പരിപാടിയിലാണ് ചെന്നിത്തലയുടെ പ്രതികരണം.

എന്നാല്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുധീരനെ മാറ്റണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഉയര്‍ന്ന ആവശ്യത്തെപ്പറ്റി രമേശ് പ്രതികരിക്കാന്‍ രമേശ് ചെന്നിത്തല തയ്യാറായില്ല. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുധീരനെ നീക്കുമോ എന്ന് തനിക്കറിയില്ലെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. എന്നാല്‍ ചെയര്‍മാനാകാന്‍ താല്‍പര്യമില്ലെന്ന് തന്നെയാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്.

Ramesh Chennithala

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ പരാജയം സംഭവിച്ചതിന് പ്രധാന കാരണക്കാരന്‍ വിഎം സുധീരനാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നത്. എ, ഐ ഗ്രൂപ്പ് നേതാക്കള്‍ ഒറ്റക്കെട്ടായി സുധീരനെതിരെ രംഗത്തുവന്നിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സുധീരന്റെ ചില പ്രതികരണങ്ങള്‍ പ്രതിപക്ഷത്തു നിന്നുപോലും ഉണ്ടാകാത്ത തരത്തിലായിരുന്നു. അന്നൊക്കെ രമേശ് ചെന്നിത്തല സുധീരനെതിരെ രംഗത്തു വന്നിരുന്നില്ല.

സര്‍ക്കാരിന്റെ അവസാന കാലഘട്ടത്തില്‍ രമേശ് ചെന്നിത്തലയടക്കം താല്‍പര്യപ്പെട്ട് എടുത്ത ചില തീരുമാനങ്ങള്‍ക്കെതിരെ സുധീരന്‍ പരസ്യ വിമര്‍ശനവുമായി രംഗത്തു വന്നു. ഇതോടെ ചെന്നിത്തലയും സുധീരനെ അകറ്റി നിര്‍ത്തി. എ, ഐ ഗ്രൂപ്പുകള്‍ ഒരുമിച്ച് സുധീരനെതിരെ ഹൈക്കമാന്‍ഡിനു പരാതി നല്‍കുകവരെയുണ്ടായി.

തിരഞ്ഞെടുപ്പ് സമയത്ത് ഗ്രൂപ്പുകളെ ഒതുക്കി സുധീരന്‍ തന്റെ പക്ഷത്തുള്ള നേതാക്കള്‍ക്ക് സീറ്റ് കൊടുക്കാനും ശ്രമം നടത്തി. ഇതോടെ ഗ്രൂപ്പുകള്‍ ഒറ്റക്കെട്ടായി സുധീരനെതിരെ തിരിഞ്ഞു. തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിടാന്‍ കാരണം സുധീരനാണെന്നാണ് ഇവരുടെ ആരോപണം.

കെപിസിസി യോഗത്തില്‍ സുധീരനെതിരെ നേതാക്കള്‍ ആഞ്ഞടിച്ചിരുന്നു. നേതൃത്വസ്ഥാനത്തു നിന്ന് സുധീരനെ മാറ്റണമെന്ന് നേതാക്കള്‍ പരസ്യമായി ആവശ്യപ്പെട്ടു. സുധീരന്റെ നിലപാടുകളാണ് താന്‍ തോല്‍ക്കാന്‍ കാരണം, പാര്‍ട്ടിക്ക് വേണ്ടാത്തവനായി തന്നെ ചിത്രീകരിച്ചുവെന്ന് മുന്‍ എക്‌സൈസ് മന്ത്രി കെ ബാബു ആരോപിച്ചിരുന്നു.

ഇതിനിടെ ദല്‍ഹിയിലെത്തി എ ഗ്രൂപ്പ് പ്രതിനിധി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സുധീരനെതിരെ പരാതിക്കെട്ടഴിച്ചിരുന്നു. സുധീരനെ മാറ്റണമെന്നും സുധീരന്‍ ഏകാധിപതിയെപ്പോലെ പ്രവര്‍ത്തികയാണെന്നും തിരുവഞ്ചൂര്‍ ഹൈക്കമാന്‍ഡിനു മുന്നില്‍ അറിയിച്ചു. ഇന്ന് ദല്‍ഹിയില്‍ നടക്കുന്ന ഹൈക്കമാന്‍ഡ് യോഗത്തില്‍ കേരളത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. ഉമ്മന്‍ചാണ്ടിയും വിഎം സുധീരനും രമേശ് ചെന്നിത്തലയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

English summary
Oommen Chandy should be the UDF chairman said, Ramesh Chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X