ഉമ്മന്‍ചാണ്ടി പറഞ്ഞതെല്ലാം പച്ചക്കള്ളം; കോടതിയില്‍ നല്‍കിയതും വ്യാജ സത്യവാങ്മൂലം
നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴാണ് ഉമ്മന്‍ചാണ്ടി തനിക്കെതിരെ കേസില്ലെന്ന വ്യാജ സത്യവാങ്മൂലം നല്‍കിയത്.
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി കോടതിയിലും വ്യാജ സത്യവാങ്മൂലം നല്‍കിയെന്ന് റിപ്പോര്‍ട്ട്. നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴാണ് ഉമ്മന്‍ചാണ്ടി തനിക്കെതിരെ കേസില്ലെന്ന വ്യാജ സത്യവാങ്മൂലം നല്‍കിയത്. തന്റെ പേരില്‍ ഒരു കോടതിയിലും നിലവില്‍ കേസില്ലെന്നായിരുന്നു സത്യവാങ്മൂലം നല്‍കിയത്.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് 2016 ഏപ്രില്‍ 28ന് അന്നത്തെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെതിരെ ഉമ്മന്‍ചാണ്ടി തിരുവനന്തപുരം മുന്‍സിഫ് കോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്തത്. ധര്‍മടം അസംബ്ലി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തില്‍ ഉമ്മന്‍ചാണ്ടിക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരെ അഴിമതിയാരോപണമുന്നയിച്ച് വിഎസ് പ്രസംഗിച്ചിരുന്നു. ഇതിനെതിരെയാണ് മാനനഷ്ടക്കേസും വിഎസിന്റെ ഇത്തരം പ്രസംഗം തടയണമെന്നും ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയില്‍ എട്ടാമത്തെ ഖണ്ഡികയിലാണ് തന്റെ കക്ഷിക്കെതിരെ ഇത്തരത്തില്‍ ഒരു കേസും ഇല്ലെന്ന് ഉമ്മന്‍ചാണ്ടിക്കുവേണ്ടി അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചത്.

സത്യവാങ്മൂലം
അഭിഭാഷകന് പുറമെ ഉമ്മന്‍ചാണ്ടി ഒപ്പിട്ട് നല്‍കിയ സത്യവാങ്മൂലത്തിലെ ഒമ്പതാം ഖണ്ഡികയിലും കോടതികളില്‍ സേലില്ലെന്ന കാര്യം ആവര്‍ത്തിക്കുന്നുണ്ട്.

വഞ്ചനാകുറ്റം
ബെംഗളൂരു കോടതിയില്‍ സാമ്പത്തിക വഞ്ചനാകുറ്റത്തിന് ശിക്ഷിക്കപ്പെട്ടതോടെയാണ് ഒരു കോടതിയിലും തനിക്കെതിരെ കേസില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ സത്യപ്രസ്താവന കള്ളമാണെന്ന് തെളിഞ്ഞത്.

ബെംഗളൂരു കോടതി
ബെംഗളൂരു കോടതിയിലുള്ള സാമ്പത്തിക വഞ്ചനക്കേസ് മറച്ചുവച്ചാണ് ഹര്‍ജിയും സത്യവാങ്മൂലവും നല്‍കിയതെന്ന് ഇതോടെ വ്യക്തമായി.

ക്രിമിനല്‍ കുറ്റം
ഉമ്മന്‍ചാണ്ടി ഒരേസമയം തെരഞ്ഞെടുപ്പ് ചട്ടലംഘനവും കോടതിയെ കബളിപ്പിക്കുന്ന ക്രിമിനല്‍കുറ്റവും ചെയ്‌തെന്ന് തെളിഞ്ഞിരിക്കയാണ്.












Click it and Unblock the Notifications