Get Updates
Get notified of breaking news, exclusive insights, and must-see stories!

'കൂട്ടമായ പിൻവാതിൽ നിയമനത്തിന് പ്രത്യേക മന്ത്രിസഭായോഗം', സർക്കാരിനെതിരെ ചെന്നിത്തല

തിരുവനന്തപുരം: പി എസ് സി സമരത്തിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് അടക്കം ചർച്ച ചെയ്യാൻ വിളിച്ച മന്ത്രിസഭാ യോഗം പി എസ് സി റാങ്ക് ഹോൾഡേഴ്സിനോടുള്ള വെല്ലുവിളിയാണെന്ന് ചെന്നിത്തല പ്രതികരിച്ചു. ''കൂട്ടമായ പിൻവാതിൽ നിയമനത്തിന് പ്രത്യേക മന്ത്രിസഭായോഗം വിളിച്ചിരിക്കുകയാണ് സർക്കാർ. സാധാരണ അടിയന്തര സാഹചര്യത്തിലാണ് പ്രത്യേക മന്ത്രിസഭാ യോഗം കൂടുന്നത്''.

''പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്താൻ വിളിച്ചിരിക്കുന്ന ഈ മന്ത്രിസഭാ യോഗം തൊഴിലിനായി കാത്തിരിക്കുന്ന പി എസ് സി റാങ്ക് ഹോൾഡേഴ്സിനോടുള്ള വെല്ലുവിളിയാണ്. ശനിയും ഞായറും അവധിയായിട്ടും സെക്രട്ടറിയേറ്റിലെ പല വകുപ്പുകളും പിൻവാതിൽ നിയമനങ്ങൾക്കും അനധികൃത നിയമനങ്ങളക്കുമായി പ്രവർത്തിച്ചിരിക്കുകയാണ്''.

RC

''ഈ ഉൽസാഹം നാടിന്റെ വികസന കാര്യത്തിൽ കാണിച്ചിരുന്നെങ്കിൽ എന്തെല്ലാം നല്ല കാര്യങ്ങൾ നടക്കുമായിരുന്നു? ജനങ്ങളുടെ ജീവൽ പ്രധാനമായ വിഷയങ്ങളിലെ ഫയലുകൾ കുന്നുകൂടി കിടക്കുമ്പോഴാണ് പിൻവാതിൽ നിയമനം നടത്താൻ യോഗം കൂടുന്നത്. സെക്രട്ടേറിയേറ്റിനു മുന്നിൽ കേരളത്തിലെ ചെറുപ്പക്കാരുടെ പ്രതിനിധികൾ ന്യായമായ സമരം നടത്തുകയാണ്. അവരോട് മനുഷ്യത്വം കാണിക്കുകയും ചർച്ചയ്ക്ക് തയ്യാറാകുകയുമാണ് സർക്കാർ ചെയ്യേണ്ടത്''.

കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍

''അവർക്ക് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും വൈസ് പ്രസിഡണ്ട് ശബരീനാഥനും നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. റാങ്ക് ലിസ്റ്റുകളിൽ ഉള്ളവർക്ക് നിയമനം നൽകുക, റാങ്ക് ലിസ്റ്റുകളുടെ കാലാവധി വർദ്ധിപ്പിക്കുക, റാങ്ക് ലിസ്റ്റിന് അനുയോജ്യമായ തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളോട് സർക്കാർ അനുഭാവപൂർവമായ നിലപാട് സ്വീകരിക്കേണ്ടതാണ്''.

രാജകുമാരിയെ പോലെ നടി ഷാലു ഷമ്മു: പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
    എല്‍ഡിഎഫ് മന്ത്രി സഭ ജനങ്ങളോട് കമ്മിറ്റഡാണ് | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+