Get Updates
Get notified of breaking news, exclusive insights, and must-see stories!

'ധീരജിന്റെ കൊലപാതകത്തിൽ പൊലീസിന് ഗുരുതര വീഴ്ച്ച'; 'സുധാകരന്‍റെ തലയിൽ വയ്ക്കാൻ നേക്കണ്ട'; - സതീശന്‍

'ധീരജിന്റെ കൊലപാതകത്തിൽ പൊലീസിന് ഗുരുതര വീഴ്ച്ച'; 'സുധാകരന്‍റെ തലയിൽ വയ്ക്കാൻ നേക്കണ്ട'; - സതീശന്‍

തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകന്‍ ധീരജിന്‍റെ കൊലപാതകം ദൗര്‍ഭാ​ഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പൊലീസിന്‍റെ സാന്നിധ്യത്തിലാണ് അക്രമം നടന്നത്. പൊലീസിന് ഈ വിഷയത്തിൽ ഗുരുതര വീഴ്ച്ചയുണ്ടായി.

ഇത്തരം കൊലപാതകങ്ങളെ പിന്തുണയ്ക്കില്ല. സംസ്ഥാനത്ത് വ്യാപകമായി അക്രമം നടക്കുകയാണെന്നും ഇത് പ്രോത്സാഹിപ്പിക്കാനാവില്ലെന്നും സതീശന്‍ പറഞ്ഞു.

സിപിഎമ്മിനെതിരെയും സതീശൻ കടുത്ത വിമർശനം നടത്തി. സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ ഏറ്റവുമധികം പ്രതികൾ സി പി എം പ്രവര്‍ത്തകരാണ്.

1

കൊലക്കേസ് പ്രതികളെ ജയിലിൽ കാണാൻ പോകുന്നയാളാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരിയെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍റെ തലയിൽ കൊലപാതകം കെട്ടിവയ്ക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ച് വ്യക്തമാക്കി. കെപിസിസി പ്രസിഡൻറ് കെ സുധാകരനെതിരെ വിമർശനവുമായി സിപിഎം രംഗത്ത് എത്തിയിരുന്നു. എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കടുത്ത രീതിയിൽ വിമർശനം ഉണ്ടായത്.. കെപിസിസി പ്രസിഡൻറ് ആയി ഒരു ക്രിമിനൽ നിയമിതനായി എന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ അതിരൂക്ഷമായി വിമർശിക്കുകയായിരുന്നു. ഇതിനെതിരെയാണ് പ്രതിപക്ഷനേതാവിന്റെ പ്രതികരണം.

2

കെ പി സി സി യുടെ പ്രസിഡൻറായി ഒരു ക്രിമിനൽ നിയമിതനായിരിക്കുകയാണ്. അത് കോൺഗ്രസ് അണികളെ അക്രമകാരികൾ ആക്കി മാറ്റുന്നു. ഒരു കുടുംബത്തിൻറെ ആകെ പ്രതീക്ഷ മുഴുവനായും തല്ലിക്കെടുത്തി. ഭൂമിക്കും താഴെ ക്ഷമിച്ച് നിൽക്കുകയാണ്. അക്രമത്തിന് ആഹ്വാനം നൽകിയത് കെ സുധാകരൻ ആണെന്ന് എം പി ജയരാജൻ ആരോപിച്ചു.

3

കാഞ്ഞിരക്കുരുവിൽ നിന്നും പാല് കിട്ടില്ലെന്ന് ജനം മനസിലാക്കണമെന്നും ജയരാജൻ അതിരൂക്ഷ ഭാഷയിൽ വിമർശിച്ചു. ഈ സംഭവത്തിൽ എല്ലാവർക്കും കുത്തേറ്റ് നെഞ്ചിലാണ്. പ്രസിഡൻറ് കെ സുധാകരൻ ആയതോടെ കോൺഗ്രസ് ക്രിമിനൽ സംഘത്തിൻറെ കൈയ്യിൽ ആവുകയാണ്. പരാജയം മുൻകൂട്ടി കണ്ടതു കൊണ്ട് കോൺഗ്രസ് ക്രിമിനലുകൾ അക്രമം നടത്തുകയായിരുന്നു. സുധാകരന് ഉളളത് കണ്ണൂർ ശൈലിയാണ് . അത് സമാധാനം തകർക്കുന്നതാണ്. ഇത്തരം ശൈലികൾ കേരളത്തിലേക്ക് വ്യാപിപ്പിക്കാൻ കെ സുധാകരൻ ശ്രമിക്കുന്നു ഇതൊക്ക അതിന് പിന്നിലുളളതാണ് എം വി ജയരാജൻ കുറ്റപ്പെടുത്തി.

4

അതേ സമയം, പൈനാവ്‌ എൻജിനീയറിങ്‌ കോളേജിൽ എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജ്‌. ധീരജിനെ കുത്തിയത് പന്ത്രണ്ട് പേരടങ്ങുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ഇന്നലെ സഹ പാഠി വ്യക്തമാക്കിയിരുന്നു. സമാധാനപരമായി നടന്ന കോളേജ്‌ തെരഞ്ഞെടുപ്പിന്‌ ശേഷം പുറത്തെത്തിയ വിദ്യാർഥികളെ ക്യാമ്പസില്‍ മാരകായുധവുമായി കാത്തു നിന്ന യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് നിയോജക മണ്ഡലം പ്രസിഡന്റ്‌ നിഖിൽ പൈലിയുടെ നേതൃത്വത്തിലുള്ള ക്രിമിനൽ സംഘം ആക്രമിക്കുകയായിരുന്നു.

5

ധീരജിനെ കുത്തിയ നിഖില്‍ പൈലി രണ്ടു മാസം മുമ്പ് നടന്ന ആക്രമണത്തിലും ഉള്‍പ്പെട്ടിരുന്നെന്നും കോളേജ് വിദ്യാര്‍ത്ഥിയും എസ് എഫ് ഐ ഏരിയാ കമ്മിറ്റി അംഗവുമായ ടോണി പറഞ്ഞിരുന്നു. കോളേജിന് പുറത്ത് നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് - കെ എസ്‍ യു പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ വന്നിരുന്നു. ക്യാമ്പസിന്‍റെ ഭാഗത്ത് നിന്ന് പോകണമെന്ന് ഇവരോട് ആവശ്യപ്പെട്ടു. ഇതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമാസ്കതരായി.

6

യൂത്ത് കോണ്‍ഗ്രസിന്‍റെ മണ്ഡലം പ്രസിഡന്‍റ് നിഖില്‍ പൈലി പേനാക്കത്തിയുമെടുത്ത് മൂന്നു പേരെ കുത്തി. ഉടന്‍ തന്നെ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചിരുന്നു. ഇടുക്കിയില്‍ തന്നെയുള്ള യൂത്ത് കോണ്‍ഗ്രസിന്‍റെയും കോണ്‍ഗ്രസിന്‍റെയും പ്രവര്‍ത്തകരാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്നും വിദ്യാര്‍ത്ഥി പറഞ്ഞിരുന്നു. ക്യാമ്പസില്‍ പഠിക്കുന്ന കെഎസ്‍യുവിന്‍റെ ഒരു ഭാരവാഹിയും ആക്രമണത്തില്‍ ഉണ്ടായിരുന്നെന്ന് വിദ്യാര്‍ത്ഥി പറഞ്ഞിരുന്നു.

Recommended Video

cmsvideo
    കേരളത്തെ ഞെട്ടിച്ച് ഇടുക്കിയിലെ കൊലപാതകം..നടുക്കുന്ന ദൃശ്യങ്ങൾ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+