കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനാഥാലയ വിവാദം:കുട്ടികളെ തിരിച്ച് കടത്തുന്നു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: മുക്കത്തേയും വെട്ടത്തൂരിലേയും അനാഥാലയങ്ങളിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്നത് വിവാദമായതോടെ മറ്റ് പല മതപാഠശാലകളും അനാഥാലയങ്ങളും കുടുങ്ങി. ആരും അറിയാതെ അന്യ സംസ്ഥാന കുട്ടികളെ തിരിച്ചയക്കാനുള്ള തത്രപ്പാടിലാണ് പലരും.

സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള അനാഥായലങ്ങളില്‍ നിന്നാണ് കുട്ടികളെ തിരിച്ച് കടത്തുന്നത്. പല റെയില്‍വേ സ്റ്റേഷനുകളിലും കുട്ടികളെ കൂട്ടത്തോടെ കണ്ടതായി റെയില്‍വേ പോലീസും റിപ്പോര്‍ട്ട് ചെയ്യുന്നത്.

Human Trafficking

ഝാര്‍ഖണ്ഡില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നും കുട്ടികളെ കുത്തിനിറച്ച് തീവണ്ടിയില്‍ കൊണ്ടുവന്നത് സൃഷ്ടിച്ച വിവാദത്തിന്റെ ഫലമാണ് ഇത്. ഇപ്പോള്‍ വിവിധ അനാഥാലയങ്ങളില്‍ പോലീസ് പരിശോധന നടന്നുവരികയാണ്. ഇത് ഭയന്നാണ് കുട്ടികളെ തിരിച്ച് കടത്തുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ തൃശൂര്‍, മലപ്പുറം എന്നിവടങ്ങളില്‍ നിന്ന് നിരവധി കുട്ടികളെ തീവണ്ടിയില്‍ കയറ്റിവിട്ടതായി റെയില്‍വേ പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ യാത്രാരേഖകളല്ലാതെ മറ്റൊന്നും പരിശോധിക്കാന്‍ ഇവര്‍ക്ക് അധികാരമില്ല.

പലയിടത്തും നാട്ടുകാരുടെ ഇടപെടലുകളാണ് കുട്ടികളെ തിരിച്ചയക്കുന്നതില്‍ നിന്ന് അനാഥാലയങ്ങളെ തടയുന്നത്. പല.യിടത്തും നാട്ടുകാരുടെ പരിശോധനയെ തുടര്‍ന്ന് പോലീസ് പരിശോധനകളും തുടരുകയാണ്. മുക്കത്തും വെട്ടത്തൂരിലും മാത്രമല്ല, കൊല്ലത്തെ മതപാഠശാലയില്‍ പോലും കുട്ടികളെ അനധികൃതമായാണ് കൊണ്ടുവന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

തൊടുപുഴയിലെ ഒരു അനാഥാലയത്തില്‍ നിന്ന് കുട്ടികളെ തിരിച്ചയച്ചുകഴിഞ്ഞതായാണ് വിവരം. തിരിച്ചയക്കുന്ന കുട്ടികളില്‍ പലര്‍ക്കും തീവണ്ടി ടിക്കറ്റ് പോലും ഇല്ല. ചിലര്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ തിങ്ങിഞെരിഞ്ഞാണ് യാത്ര ചെയ്യുന്നതെന്നും വിവരമുണ്ട്. കുട്ടികള്‍ക്കൊപ്പം ഉത്തരവാദപ്പെട്ട ആരേയും അയക്കുന്നില്ലെന്നും വാര്‍ത്തകളുണ്ട്.

English summary
Orphanage Controversy: Children are sending back fearing police raid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X