കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനാഥാലയം നടത്തിപ്പ് ലീഗിനറിയാം; ക്ഷോഭിച്ച് ഇടി

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: മുക്കം അനാഥാലയത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ മുസ്ലീം ലീഗ്. പാര്‍ട്ടി പ്രവര്‍ത്തക സമിതിക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അസഹിഷ്ണുതയോടെയായിരുന്നു ഇടി മുഹമ്മദ് ബഷീര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്.

പാവപ്പെട്ട കുട്ടികളെ സംരക്ഷിക്കാനുള്ള അനാഥാലയങ്ങളെക്കുറിച്ച് നടക്കുന്ന പ്രചാരണം അധാര്‍മികമാണെന്ന് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഝാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവം മനുഷ്യക്കടത്താണെന്ന് പറയാന്‍ ഡിഐജി ശ്രീജിത്തിന് അധികാരമില്ല. അവര്‍ അത്തരത്തില്‍ പ്രതികരിക്കാന്‍ പാടില്ലായിരുന്നുവെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ET Muhammed Basheer

ഇപ്പോഴത്തെ എഫ്‌ഐആര്‍ പ്രകാരം കേസെടുക്കരുതെന്ന് ലീഗ് യോഗം ആവശ്യപ്പെട്ടു. എഫ്‌ഐആര്‍ തിരുത്തണം എന്നതാണ് മുസ്ലീം ലീഗിന്റെ ആവശ്യം. മനുഷ്യക്കടത്ത് നടന്നിട്ടില്ലെന്നാണ് ലീഗിന്റെ വാദം. മനുഷ്യക്കടത്ത് നടന്നു എന്ന രീതിയിലാണ് എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്.

അനാഥാലയങ്ങള്‍ നടത്തി പരിചയമുള്ളവരാണ് തങ്ങള്‍. അതിനെക്കുറിച്ച് പഠനം നടത്തുന്നവരാണ്. മുക്കത്തെ അനാഥാലായത്തിന്റെ കാര്യത്തില്‍ ആരോപിക്കപ്പെടുന്നതുപോലെ ഒരു സംഭവവും ഇല്ലെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. നിരപരാധികളെയാണ് ഇതിന്റെ പേരില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ വെറുതെ വിടണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നടപടിക്രമങ്ങളില്‍ ഒരു പക്ഷേ തെറ്റ് പറ്റിയിട്ടുണ്ടാകം. എന്നാല്‍ അതിന്റെ പേരില്‍ കുട്ടികളെ വില്‍ക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ആണ് കൊണ്ടുവന്നത് എന്ന് പറയുന്നത് ശരിയല്ലെന്നാണ് ലീഗിന്റെ അഭിപ്രായം.

ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉണ്ടായത്. ചെന്നിത്തലയുടെ പരാമര്‍ശം മോശം പ്രതിച്ഛായയുണ്ടാക്കിയെന്നായിരുന്നു ആരോപണം. ഇക്കാര്യം മുന്നണി യോഗത്തില്‍ അറിയിക്കണം എന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.

English summary
Orphanage Controversy: FIR should be changed- Muslim League.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X