വെട്ടത്തൂരിലേത് മനുഷ്യക്കടത്തല്ല, മുക്കത്തേതോ...?
കോഴിക്കോട്: മലപ്പുറം വെട്ടത്തൂരിലെ അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തല്ലെന്ന് അധികൃതര്‍. പശ്ചിമ ബംഗാളില്‍ നിന്നാണ് ഈ അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നത്.
ഇപ്പോള്‍ പശ്ചിമ ബംഗാളില്‍ നിന്നുളള അധികൃതര്‍ തന്നെയാണ് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തല്ലെന്ന് വ്യക്തമാക്കിയത്. ബംഗാളില്‍ നിന്ന് സാമൂഹിക ക്ഷേമവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ എത്തിയാണ് തെളിവെടുപ്പ് നടത്തിയത്.

വെട്ടത്തൂരിലെ അനാഥാലയത്തിന്റെ കാര്യത്തില്‍ സ്ഥിരീകരണം വന്നെങ്കിലും കോഴിക്കോട് മുക്കം മുസ്ലീം ഓര്‍ഫനേജിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. അനാഥാലായ നടത്തിപ്പില്‍ തന്നെ വ്യാപകമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് ഓരോ ദിവസവും പുറത്ത് വരുന്ന വാര്‍ത്തകള്‍. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കുട്ടികളെ കൊണ്ടുവന്നിട്ടുള്ളതെന്നാണ് ഝാര്‍ഖണ്ഡില്‍ നിന്നുള്ള അധികൃതരും വ്യക്തമാക്കുന്നത്.
വെട്ടത്തൂരിലെ അനാഥാലയത്തിലേക്ക് പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ നിന്നാണ് കുട്ടികളെ കൊണ്ടുവന്നിരിക്കുന്നത് . രക്ഷിതാക്കളുടെ അനുമതിയോടെയാണിതെന്ന് പശ്ചിമ ബംഗാളില്‍ നിന്നുള്ള സംഘം വ്യക്തമാക്കി. പഠനത്തിനായി കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തല്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കുട്ടികളെ കൊണ്ടുവന്നത് സംബന്ധിച്ച് നടപടിക്രമങ്ങളില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കും. ആവശ്യമായ രേഖകള്‍ തയ്യാറാക്കി നല്‍കുമെന്നു പശ്ചിമ ബംഗാള്‍ സംഘം വ്യക്തമാക്കി .












Click it and Unblock the Notifications