തൃശൂരിലെ അനാഥാലയങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍; ജെ ജെ ആക്ട് നിര്‍ബന്ധമാക്കി
തൃശൂര്‍: കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ച് പ്രവര്‍ത്തനം തുടരുന്ന തൃശൂരിലെ 66 അനാഥാലയങ്ങള്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍. അനാഥ ബാല്യങ്ങളുടെ സംരക്ഷണം ഏറ്റെടുത്ത സ്ഥാപനങ്ങള്‍ മാര്‍ച്ച് 31നകം ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശം പാലിക്കാത്തതാണ് അടച്ചുപൂട്ടല്‍ ഭീഷണിയിലേക്കെത്തിച്ചത്. ജില്ലയില്‍ ആകെ 154 അനാഥാലയങ്ങളാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഇതില്‍ 88 സ്ഥാപനങ്ങള്‍ മാത്രമാണ് ഇതുവരെ ജെജെ ആക്ടനുസരിച്ച് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കാന്‍ തയാറായത്.
ജെജെ ആക്റ്റില്‍ കുട്ടികളുടെ എണ്ണത്തിനനുസൃതമായി സ്റ്റാഫ് പാറ്റേണ്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് നിഷ്കര്‍ഷിക്കുന്നത്. ഇത്തരം മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്കു മാത്രമേ അനാഥാലയങ്ങള്‍ നടത്താനുള്ള ഫണ്ട് ലഭ്യമാകുകയുള്ളൂ. നിലവില്‍ ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിന്റെ കീഴിലാണ് സംസ്ഥാനത്തെ അനാഥാലയങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. ജെജെ ആക്ടനുസരിച്ച് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചാല്‍ ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിന് പ്രസക്തി നഷ്ടപ്പെടുമെന്നതാണ് സ്ഥാപന മേധാവികള്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ആശങ്കയോടെ സമീപിക്കാന്‍ കാരണം.

അടച്ചുപൂട്ടേണ്ടി വരുന്ന സ്ഥാപനങ്ങളിലെ കുട്ടികളെ പുനരധിവസിപ്പിക്കുന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല. സാമൂഹിക നീതി വകുപ്പ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജില്ലാ ശിശു സംരക്ഷണ സമിതി എന്നിവയ്ക്ക് കുട്ടികളെ സുരക്ഷിതമായി പുനരധിവസിപ്പിക്കാനുള്ള സംവിധാനമൊരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികളുടെ പഠനത്തിന് തടസമാകാത്ത വിധത്തില്‍ പുനരധിവസിപ്പിക്കണമെന്നും പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടു മൂലം അനാഥാലയങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്കുള്ള പ്രതിമാസം രണ്ടായിരം രൂപയുടെ സ്കോളര്‍ഷിപ്പ് പദ്ധതി പ്രയോജനപ്പെടുത്തണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.
നടപടിക്കെതിരെ ചില സംഘടനകളും സ്ഥാപനങ്ങളും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. നിയമ നടപടികള്‍ നീളുന്നത് അനാഥ കുട്ടികളുടെ സംരക്ഷണത്തെ ബാധിക്കുമെന്നും ആശങ്കയുണ്ട്.അനാഥാലയങ്ങളുടെ മറവില്‍ വലിയ തോതിലുള്ള സാമ്പത്തിക ചൂഷണവും തട്ടിപ്പുമാണ് നക്കുന്നതെന്നു ചൂണ്ടിക്കാട്ടി ഒട്ടേറെ പരാതികളാണ് കേന്ദ്രത്തിനു ലഭിച്ചിരുന്നത്. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടികളെന്നറിയുന്നു. പല അനാഥാലയങ്ങളിലും കുട്ടികളെ നാനാവിധ ചൂഷണത്തിനു വിനിയോഗിച്ചിരുന്നു. അതടക്കം തടയുന്നതിനുള്ള നടപടികള്‍ താമസിയാതെ പ്രഖ്യാപിക്കുമെന്നാണ് സൂചന.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications