കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീരാമകൃഷ്ണന്‍ ഇനി സഭ നിയന്ത്രിയ്ക്കും... പക്ഷേ ആ വോട്ട് ആരുടേതാണ്?

Google Oneindia Malayalam News

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ സ്പീക്കര്‍ ആയി പൊന്നാനി എംഎല്‍എയും സിപിഎം സംസ്ഥാനസമിതി അംഗവും ആയ പി ശ്രീരാമകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടു. 92 വോട്ടുകളാണ് ശ്രീരാമകൃഷ്ണന്‍ നേടിയത്. എതിര്‍ സ്ഥാനാര്‍ത്ഥിയായ വിപി സജീന്ദ്രന് ലഭിച്ചത് 46 വോട്ടുകളാണ്. ഒരു വോട്ട് അസാധുവായി.

<strong>കേന്ദ്രമന്ത്രിയെ കാണാന്‍ പോയ പിണറായി എന്തിന് ജോണ്‍ ബ്രിട്ടാസിനെ കൂടെ കൂട്ടി, ചര്‍ച്ച മുറുകുന്നു!</strong>കേന്ദ്രമന്ത്രിയെ കാണാന്‍ പോയ പിണറായി എന്തിന് ജോണ്‍ ബ്രിട്ടാസിനെ കൂടെ കൂട്ടി, ചര്‍ച്ച മുറുകുന്നു!

കേരള നിയമസഭയില്‍ ഇടതുമുന്നണിയ്ക്ക് 91 അംഗങ്ങളാണ് ഉള്ളത്. യുഡിഎഫിന് 47 ഉം ബിജെപിയ്ക്ക് ഒന്നും, പിന്നെ സ്വതന്ത്രനായ പിസി ജോര്‍ജ്ജും ഉണ്ട്. അപ്പോള്‍ എങ്ങനെയാണ് ശ്രീരാമകൃഷ്ണന് ഒരു വോട്ട് കൂടുതല്‍ കിട്ടിയത് എന്നാണ് ചോദ്യം.

P Sreeramakrishnan

ശ്രീരാമകൃഷ്ണന് ഒരു വോട്ട് കൂടുതല്‍ കിട്ടി എന്നത് മാത്രമല്ല, യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് ഒരു വോട്ട് കുറയുകയും ചെയ്തിട്ടുണ്ട്. യുഡിഎഫ് അംഗങ്ങളില്‍ ആരെങ്കിലും ശ്രീരാമകൃഷണന് വോട്ട് ചെയ്‌തോ എന്ന സംശയവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.

രഹസ്യ ബാലറ്റ് ആയതിനാല്‍ ഇക്കാര്യത്തില്‍ ആര്‍ക്കും കൃത്യമായ അഭിപ്രായം പറയാനാകില്ല. എന്തായാലും പിസി ജോര്‍ജ്ജിന്റെ വോട്ട് അസാധുവാണെന്നാണ് ശ്രുതി. ആര്‍ക്കും വോട്ട് രേഖപ്പെടുത്താതെയാണ് ജോര്‍ജ്ജ് ബാലറ്റ് പേപ്പര്‍ പെട്ടിയിലിട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മന:സാക്ഷിയ്ക്കനുസരിച്ച് വോട്ട് രേഖപ്പെടുത്തും എന്നാണ് ബിജെപിയുടെ ഏക പ്രതിനിധിയാണ് ഒ രാജഗോപാല്‍ പറഞ്ഞിരുന്നത്. ബിജെപിയുടെ പിന്തുണ വേണ്ടെന്ന് ഇരു മുന്നണികളും വ്യക്തമാക്കിയിരുന്നതും ആണ്.

English summary
P Sreeramakrishnan elected as Speaker of 14 th Kerala Assembly. Sreeramakrishnan defeated UDF's VP Sajeendran with 46 votes majority.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X