കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാട് നഗരസഭയിലെ ആറ് വര്‍ക്കിംഗ് ഗ്രൂപ്പ് അദ്ധ്യക്ഷ സ്ഥാനങ്ങള്‍ യുഡിഎഫ് രാജിവച്ചു

  • By Desk
Google Oneindia Malayalam News

പാലക്കാട്: നഗരസഭയിലെ ആറ് വര്‍ക്കിംഗ് ഗ്രൂപ്പ് അദ്ധ്യക്ഷ സ്ഥാനങ്ങള്‍ യു ഡി.എഫ് രാജിവച്ചു. യു ഡി എഫ് അംഗങ്ങളായ കെഭവദാസ് (പൊതുമരാമത്ത്) കെ ചെമ്പകം (വിദ്യാഭ്യാസ കലാ കായികം) , വി രഞ്ജിത്ത് (കൃഷി) , എം.മോഹന്‍ബാബു (ക്ഷീര, മൃഗസംരക്ഷണം),റസീന ബഷീര്‍ (സാമൂഹിക ക്ഷേമം) , ഡോ ഹാസില (ആരോഗ്യം) എന്നിവരാണ് നഗരസഭ സെക്രട്ടറി രഘുരാമന് രാജിക്കത്ത് നല്‍കിയത്.

ബി ജെ പി ഭരിക്കുന്ന പാലക്കാട് നഗരസഭ്‌ക്കെതിരെ അവിശ്വാസപ്രമേയ നോട്ടീസ് നല്‍കുന്നതിന് മുന്നോടിയായാണ് വര്‍ക്കിംഗ് ഗ്രൂപ്പ് അദ്ധ്യക്ഷ സ്ഥാനങ്ങളില്‍ നിന്നുള്ള രാജി നല്‍കിയത്. സ്ഥിരംസമിതി അദ്ധ്യക്ഷന്മാര്‍ക്കെതിരെ തിങ്കളാഴ്ച അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കുമെന്ന് ഡി സി സി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ പറഞ്ഞു 2015ല്‍ നവംബറില്‍ പാലക്കാട് നഗരസഭയില്‍ അധികാരത്തിലെത്തിയ ബി ജെ പി നേതൃത്വത്തിലുള്ള 'രണസമിതിക്കെതിരെ ആദ്യമായിട്ടാണ് അവിശ്വാസ പ്രമേയം ഉണ്ടാകുന്നത്.

Palakkad

കോണ്‍ഗ്രസ് മുന്‍കൈയെടുത്ത് യു ഡി എഫ് അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയം മൂന്ന് ഘട്ടങ്ങളിലായി ലക്ഷ്യത്തിലെത്തുമെന്നാണ് യു ഡി എഫ് വാദം. ഇതിലെ ആദ്യഘട്ടമെന്ന നിലയിലാണ് നഗരസഭയിലെ ആറ് വര്‍ക്കിങ് ഗ്രൂപ്പുകളില്‍ നിന്ന് യു ഡി എഫ് അംഗങ്ങള്‍രാജിവെച്ചത്. രണ്ടാമത് ധനക്യാര സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ നഗരസഭ വൈസ് ചെയര്‍മാനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കും. പിന്നീടാണ് സിപി എം ഉള്‍പ്പെടെയുള്ള കക്ഷികളുടെ പിന്തുണ ഉറപ്പായാല്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുക, അവിശ്വാസ പ്രമേയത്തെ സി പി എം പിന്തുണക്കുമെന്ന് പ്രതീക്ഷയെന്ന് ഡി സി സി പ്രസിഡന്റ് പറയുന്നു.


English summary
Palakkad municipality: UDF resign six working group president position
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X