ദമ്പതികളുടെ കൊല... ഒരാള്‍ കസ്റ്റഡിയില്‍, പിടിയിലായത് മരുമകളുടെ 'സുഹൃത്ത്'

  • Posted By: Sooraj
Subscribe to Oneindia Malayalam

പാലക്കാട്: വൃദ്ധ ദമ്പതികളെ കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച ദമ്പതികളുടെ മരുമകളുടെ സുഹൃത്തിനെയാണ് പോലീസ് പിടികൂടിയത്. എറണാകുളം പറവൂര്‍ സ്വദേശി സുദര്‍ശനനാണ് കസ്റ്റഡിയിലുള്ളത്. പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു പരിസരത്തു നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പാലക്കാട് ജില്ലയിലെ കോട്ടായിയിലാണ് വീടിനകത്തു വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പൂളയ്ക്കല്‍ പറമ്പില്‍ സ്വാമിനാഥന്‍, ഭാര്യ പ്രേമകുമാരി എന്നിവരാണ് മരിച്ചത്. ശ്വാസം മുട്ടിച്ചും കഴുത്ത് അറുത്തുമാണ് ഇരുവരും കൊല ചെയ്യപ്പെട്ടത്.

1

മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കഴുത്തില്‍ മുറിവേറ്റ് മരിച്ച നിലയിലാണ് സ്വാമിനാഥന്റെ മൃതശരീരം കണ്ടെത്തിയത്. എന്നാല്‍ പ്രേമയെ ശ്വാസം മുട്ടിച്ചാണ് കൊല ചെയ്തത്. രാവിലെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

2

സ്വാമിനാഥനെയും പ്രേമയെയും കൊല ചെയ്യാന്‍ നേരത്തേയും ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് വിവരം. പോലീസില്‍ ഇവര്‍ ഇതേക്കുറിച്ച് പരാതി നല്‍കിയിരുന്നെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ല. മുമ്പ് നല്‍കിയ പരാതി പോലീസ് ഗൗരവത്തില്‍ എടുക്കാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. രണ്ട് ആണ്‍മക്കളും ഒരു മകളുമാണ് സ്വാമിനാഥന്‍- പ്രേമ ദമ്പതികള്‍ക്കുള്ളത്. കൊലപാതകം നടന്നപ്പോള്‍ ഒരു മരുമകള്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ഇവര്‍ കെട്ടിയിട്ട നിലയിലാണ് കാണപ്പെട്ടത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Palakkad murder case: One man in police custody

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്