സമസ്തയുടെ വിലക്ക് ലംഘിച്ച് പാണക്കാട് റഷീദലി തങ്ങൾ മുജാഹിദ് സമ്മേളനത്തിൽ! വെല്ലുവിളിയും....

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: സമസ്തയുടെ വിലക്ക് മറികടന്ന് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്തു. മുജാഹിദ് ഒമ്പതാം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന മഹല്ല് സെമിനാറിലാണ് അദ്ദേഹം പങ്കെടുത്തത്.

മുഹൂർത്തം തെറ്റാതെ മണ്ഡപത്തിൽ എത്തിച്ചത് കൊച്ചി മെട്രോ! നന്ദി പറഞ്ഞ് ര‍ഞ്ജിത് കുമാറും ധന്യയും...

മുഖ്യമന്ത്രിക്ക് വധഭീഷണി; കാരണം സൈനബയോടുള്ള അടങ്ങാത്ത പക, കൊലക്കേസ് പ്രതിയടക്കം പിടിയിൽ...

സെമിനാറിൽ പ്രസംഗിച്ച പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, മത സംഘടനകളിൽ നിന്ന് ഭിന്നതയുടെ സ്വരമല്ല ഉയരേണ്ടതെന്നും അഭിപ്രായപ്പെട്ടു. അതേസമയം, തങ്ങളുടെ വിലക്ക് മറികടന്ന് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്തത് സമസ്ത നേത‍ൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. റഷീദലി തങ്ങൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കണമെന്നാണ് സമസ്തയിലെ ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം.

മുജാഹിദ് സമ്മേളനത്തിൽ...

മുജാഹിദ് സമ്മേളനത്തിൽ...

മലപ്പുറം കൂരിയാട് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിലാണ് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ പങ്കെടുത്തത്. സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മഹല്ല് സെമിനാറിൽ അദ്ദേഹം പ്രസംഗിക്കുകയും ചെയ്തു. വഖഫ് ബോർഡ് ചെയർമാൻ എന്ന സ്ഥാനം പരിഗണിച്ചാണ് റഷീദലി തങ്ങളെ മുജാഹിദ് സമ്മേളനത്തിന് ക്ഷണിച്ചത്.

 ആദർശങ്ങൾ പണയംവച്ചിട്ടില്ല...

ആദർശങ്ങൾ പണയംവച്ചിട്ടില്ല...

മതസംഘടനകളിൽ നിന്നും ഭിന്നതയുടെ സ്വരമല്ല ഉയരേണ്ടതെന്ന് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ മുജാഹിദ് സമ്മേളനത്തിൽ പറഞ്ഞു. തന്റെ ആദർശങ്ങളും ആശയങ്ങളും ആർക്കുമുന്നിലും പണയം വെച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 സമസ്ത...

സമസ്ത...

അതേസമയം, റഷീദലി ശിഹാബ് തങ്ങൾ വിലക്ക് മറികടന്ന് മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്തത് സമസ്തയെ ചൊടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും ആവശ്യം. സുന്നി മഹല്ല് ഫെഡറേഷൻ മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് റഷീദലി തങ്ങളെ മാറ്റണമെന്നും സമസ്തയിൽ അഭിപ്രായമുണ്ട്.

നേതൃത്വം...

നേതൃത്വം...

എന്നാൽ പാണക്കാട് കുടുംബത്തിൽ നിന്നുള്ള റഷീദലി തങ്ങൾക്കെതിരെ കടുത്ത നടപടികളെടുക്കാൻ സമസ്ത നേത‍ൃത്വത്തിന് വിഷമമുണ്ട്. സമസ്ത പ്രസിഡന്റ് ജിഫ്രിക്കോയ മുത്തു തങ്ങളടക്കം ഇക്കാര്യത്തിൽ ത്രിശങ്കുവിലായിരിക്കുകയാണ്. അതേസമയം, സമസ്തയുടെ യുവജന, വിദ്യാർത്ഥി വിഭാഗം റഷീദലി തങ്ങൾക്കെതിരെ രംഗത്തുവന്നു. സമസ്തയുടെ വിലക്ക് മറികടന്ന് റഷീദലി തങ്ങൾ മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്തത് ഒരുകാരണവശാലും അംഗീകരിക്കാനാകില്ലെന്നാണ് എസ് കെ എസ്എസ്ഫിന്റെ നിലപാട്.

മുശാവറ യോഗം...

മുശാവറ യോഗം...

വിലക്ക് മറികടന്ന് മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്ത റഷീദലി തങ്ങൾക്കെതിരെ എന്തു നടപടി സ്വീകരിക്കണമെന്ന് അടുത്ത മുശാവറ യോഗത്തിൽ തീരുമാനമെടുക്കും. അതുവരെ സംഭവത്തിൽ പരസ്യപ്രതികരണം വേണ്ടെന്നാണ് സമസ്ത നേത‍ൃത്വത്തിന്റെ തീരുമാനം.

 വെള്ളപൂശാൻ...

വെള്ളപൂശാൻ...

ചേളാരിയിൽ ചേർന്ന സമസ്ത യോഗത്തിലാണ് റഷീദലി തങ്ങൾക്കും മുനവ്വറലി തങ്ങൾക്കും മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വിലക്കേർപ്പെടുത്തിയത്. സുന്നി നേതൃത്വത്തെ സമ്മേളനത്തിലേക്ക് ക്ഷണിച്ച് സ്വയം വെള്ളപൂശാനാണ് മുജാഹിദ് നേത‍ൃത്വത്തിന്റെ ശ്രമമെന്നായിരുന്നു സമസ്തയുടെ നിലപാട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
panakkad rasheedali shihab thangal has participated in mujahid state conference.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്