കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാർലമെന്റ് വർഷകാല സമ്മേളനം: 24 ബില്ലുകള്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സർക്കാർ

Google Oneindia Malayalam News

ദില്ലി: ജൂലൈ 18 തിങ്കളാഴ്ച ആരംഭിച്ച് ഓഗസ്റ്റ് 12 ന് സമാപിക്കാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനായി ഒരുങ്ങി കേന്ദ്ര സർക്കാർ. കന്റോൺമെന്റ് ബില്ലും മൾട്ടി-സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ബില്ലും ഉൾപ്പെടെ 24 ബില്ലുകൾ ഈ സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഛത്തീസ്‌ഗഢ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി) പട്ടിക പരിഷ്‌ക്കരിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതിയ്‌ക്കായി രണ്ട് വ്യത്യസ്ത ബില്ലുകളും അവതരണത്തിനായി പട്ടികപ്പെടുത്തിയിട്ടുണ്ട്.

എന്താണ് ഇവിടെ നടക്കുന്നത് എന്നത് സംബന്ധിച്ച് ഒരു പിടിയും കിട്ടാത്ത അവസ്ഥ: ഭാഗ്യലക്ഷ്മിഎന്താണ് ഇവിടെ നടക്കുന്നത് എന്നത് സംബന്ധിച്ച് ഒരു പിടിയും കിട്ടാത്ത അവസ്ഥ: ഭാഗ്യലക്ഷ്മി

കോഫി (പ്രമോഷനും ഡവലപ്‌മെന്റും) ബിൽ, എന്റർപ്രൈസസ് ആന്റ് സർവീസസ് ഹബ്‌സിന്റെ വികസന ബിൽ, 2005-ലെ പ്രത്യേക സാമ്പത്തിക മേഖലാ നിയമം, ചട്ടങ്ങൾ, വെയർഹൗസിംഗ് (വികസനവും നിയന്ത്രണവും) (ഭേദഗതി) ബില്‍ തുടങ്ങിയവയാണ് സർക്കാർ അവതരിപ്പിക്കാനിരിക്കുന്ന പ്രധാന ബില്ലുകള്‍. 24 ബില്ലുകൾക്ക് പുറമേ എട്ട് ബില്ലുകൾ കൂടി ഇരുസഭകളുടെയും മുമ്പാകെ നേരത്തെ തന്ന് വന്ന് കിടക്കുന്നുണ്ട്.

parliament

കൂടാതെ, ഈ മൺസൂൺ സെഷനിൽ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുപ്പും നടക്കാനുണ്ട്. സമ്മേളനത്തിന്റെ ആദ്യ ദിവസം പാർലമെന്റിലെ പോളിംഗ് ബൂത്തുകളിൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിനായി എംപിമാർ വോട്ട് ചെയ്യുകയും തുടർന്ന് ജൂലൈ 21 ന് വോട്ടെണ്ണലും നടക്കും.

അതേസമയം, സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി, വർഷകാല സമ്മേളനത്തിന്റെ സുഗമമായ പ്രവർത്തനം ബി ജെ പി ഞായറാഴ്ച രാവിലെ പാർലമെന്റ് അനക്‌സ് മന്ദിരത്തിൽ പാർട്ടി യോഗം വിളിച്ചു ചേർത്തിരുന്ന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും യോഗത്തിൽ പങ്കെടുത്തു. മൺസൂൺ സമ്മേളനത്തിന്റെ തന്ത്രങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷവും ഞായറാഴ്ച യോഗം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷ യോഗത്തിലേക്കുള്ള ക്ഷണം തെലങ്കാന രാഷ്ട്ര സമിതിക്കും (ടി ആർ എസ്) നൽകിയിട്ടുണ്ട് എന്നുള്ളതാണ് ശ്രദ്ധേയം.

English summary
Parliament Monsoon Session: Central government to introduce 24 bills
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X