പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്തതില്‍ പ്രതിഷേധം കത്തുന്നു! തൃശൂരില്‍ ബുധനാഴ്ച ഹര്‍ത്താല്‍

  • By: Desk
Subscribe to Oneindia Malayalam
ക്ഷേത്രം ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് തൃശൂരില്‍ നാളെ ഹര്‍ത്താല്‍

തൃശൂര്‍: ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധം പുകയുന്നു. ക്ഷേത്രം ഏറ്റെടുത്തത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി നവംബര്‍ എട്ട് ബുധനാഴ്ച തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും.

രണ്ട് അബോര്‍ഷന്‍! 28കാരിയെ ലൈംഗികമായി പീഡിപ്പിച്ച തലശേരിക്കാരന്‍ ഗള്‍ഫിലേക്ക് മുങ്ങി...

ധോണിയും ദ്രാവിഡും തിരിഞ്ഞുനോക്കിയില്ല! ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ത്യയുടെ ടീമല്ല! രാജ്യത്തെ ഞെട്ടിച്ച് ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍...

രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഹിന്ദു ഐക്യവേദിയുടെ ശക്തമായ പ്രതിഷേധത്തിനിടെ ചൊവ്വാഴ്ച രാവിലെയാണ് ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത്. കനത്ത പോലീസ് സംരക്ഷണത്തിലാണ് ദേവസ്വം ബോര്‍ഡ് നിയമിച്ച എക്‌സിക്യൂട്ടിവ് ഓഫീസര്‍ ക്ഷേത്രത്തിലെ ചുമതലയേറ്റത്.

കോടതിയില്‍...

കോടതിയില്‍...

ക്ഷേത്ര ഭരണത്തിലെ അഴിമതി ചൂണ്ടിക്കാണിച്ചാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ക്ഷേത്രം ഏറ്റെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

പ്രതിഷേധം...

പ്രതിഷേധം...

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ക്ഷേത്രം ഏറ്റെടുക്കാന്‍ എത്തിയെങ്കിലും ഭക്തജന പ്രതിഷേധം കാരണം പിന്‍വാങ്ങേണ്ടി വന്നു. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലാണ് ക്ഷേത്രം ഏറ്റെടുക്കലിനെ എതിര്‍ത്തിരുന്നത്.

നാമജപം...

നാമജപം...

സെപ്റ്റംബറില്‍ ക്ഷേത്രം ഏറ്റെടുക്കാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് നീക്കം നടത്തിയെങ്കിലും സംഘര്‍ഷത്തില്‍ കലാശിച്ചു. ഭക്തര്‍ കൂട്ടമായി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച് ഉച്ചത്തില്‍ നാമം ജപിച്ചാണ് അന്ന് ഏറ്റെടുക്കല്‍ നടപടികള്‍ തടഞ്ഞത്.

ഏറ്റെടുത്തു...

ഏറ്റെടുത്തു...

തുടര്‍ന്ന് നവംബര്‍ ഏഴ് ചൊവ്വാഴ്ചയാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുക്കാനെത്തിയത്. സംഘര്‍ഷ സാദ്ധ്യത മുന്നില്‍ക്കണ്ട് വന്‍ പോലീസ് സംരക്ഷണത്തിലാണ് ബോര്‍ഡ് അധികൃതര്‍ ക്ഷേത്രത്തിലെത്തിയത്. രാവിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ചുമതലയേറ്റതോടെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി.

ഹിന്ദു ഐക്യവേദി...

ഹിന്ദു ഐക്യവേദി...

എന്നാല്‍ ക്ഷേത്രം ഏറ്റെടുത്തതിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് ഹിന്ദു സംഘടനകളുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് ബുധനാഴ്ച ഹര്‍ത്താല്‍ ആചരിക്കാന്‍ ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍.

English summary
parthasarathy temple;harthal in thrissur on wednesday.
Please Wait while comments are loading...