കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയക്കെടുതി: സഹായ ധനത്തില്‍ കൈയിട്ടുവാരരുതെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം, ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ തുടങ്ങണം

  • By Lekhaka
Google Oneindia Malayalam News

Recommended Video

cmsvideo
ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ തുടങ്ങണം | Oneindia Malayalam

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ പ്രളയക്കെടുതിയില്‍ പെട്ട് ബാങ്ക് അക്കൗണ്ട്, ആധാര്‍ നമ്പര്‍ തുടങ്ങിയ രേഖകള്‍ നഷ്ടമായവരെ സഹായിക്കുന്നതിന് എല്ലാ ബാങ്ക് ശാഖകളിലും ഹെല്‍പ്പ് ഡെസ്‌ക്ക് സംവിധാനം തുടങ്ങണമെന്ന് ലീഡ് ബാങ്ക് മാനേജര്‍ വി. വിജയകുമാരന് ജില്ലാ കലക്ടര്‍ പി.ബി. നൂഹ് നിര്‍ദേശം നല്‍കി. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫോണ്‍ നമ്പര്‍, ബയോമെട്രിക് രേഖ, ബന്ധപ്പെട്ട വ്യക്തിയുടെ പേര്, പാന്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന് ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു. പ്രളയത്തിനിരയായവരുടെ അക്കൗണ്ടിലേക്ക് വരുന്ന സഹായധനത്തില്‍ നിന്ന് മിനിമം ബാലന്‍സ് പിഴ പിടിക്കരുതെന്നും കളക്ടര്‍ നിര്‍ദേശിച്ചു. വെള്ളം കയറിയതിനാല്‍ റാന്നി, അയിരൂര്‍, അത്തിക്കയം എന്നിവിടങ്ങളിലെ ബാങ്കുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ ശാഖകളിലെ ഇടപാടുകാര്‍ക്ക് തൊട്ടടുത്തുള്ള ബാങ്ക് ശാഖയില്‍ ഇടപാട് നടത്തുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ലീഡ് ബാങ്ക് മാനേജര്‍ പറഞ്ഞു.

pic


പ്രളയബാധിത മേഖലകളില്‍ കൂടുതല്‍ മൊബൈല്‍ മെഡിക്കല്‍ ടീമുകളെ നിയോഗിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍. ഷീജയ്ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. പകര്‍ച്ചവ്യാധി പ്രതിരോധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കളക്ടറുടെ നിര്‍ദേശം. എഴിക്കാട് ഉള്‍പ്പെടെ പ്രളയക്കെടുതിക്കിരയായ ജില്ലയിലെ കോളനികള്‍, പകര്‍ച്ചവ്യാധികള്‍ മുന്‍പ് വന്നിട്ടുള്ള സ്ഥലങ്ങള്‍, സ്ഥിരമായി വെള്ളപ്പൊക്കത്തിനിരയാകുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മെഡിക്കല്‍ ടീം പ്രത്യേക ശ്രദ്ധ നല്‍കണം. മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളിലേക്ക് ആരും വലിച്ചെറിയരുത്. മാലന്യ ശേഖരണത്തിന് തദ്ദേശസ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനവുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

English summary
Pathanamthitta Colletor directed all the banks in the district to open help desk for the flood victims who have lost their documents like passbooks, Aadhars etc.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X