രാമചന്ദ്രന് നായര്‍ സിപിഐ വിട്ടു; പന്ന്യനെതിരെ ആരോപണം
തിരുവനന്തപുരം: ബെന്നറ്റ് എബ്രഹാമിന്റെ സ്ഥാനാര്‍ത്ഥിത്വ വിവാദത്തില്‍ സിപിഐ നേതൃത്വം തരം താഴ്ത്തിയ പി രാമചന്ദ്രന് നായര്‍ പാര്‍ട്ടി വിട്ടു. പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വവും രാജിവച്ചു. പന്ന്യന്‍ രവീന്ദ്രന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് രാമചന്ദ്രന് നായര്‍ ഉന്നയിച്ചത്.
2009 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു രാമചന്ദ്രന് നായര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനും രാമചന്ദ്രന് നായരായിരുന്നു. സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായിരുന്ന രാമചന്ദ്രന് നായരെ പേയ്മെന്റ് സീറ്റ് വിവാദത്തെ തുടര്‍ന്ന് ജില്ലാ കൗണ്‍സിലിലേക്കാണ് തരംതാഴ്ത്തിയത്.

ബെന്നറ്റ് എബ്രഹാമിന്റെ പേയ്മെന്റ് സീറ്റ് വിവാദത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളെല്ലാവരും പ്രതികളാണെന്ന് രാമചന്ദ്രന് നായാര്‍ പറഞ്ഞു. ഈ വിഷയത്തില്‍ ലോകായുക്തയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വിടണം എന്നും രാമചന്ദ്രന് നായര്‍ ആവശ്യപ്പെട്ടു.
പേമെന്റ് സീറ്റ് വിവാദത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെ ശാസിച്ചിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റിനും അന്വേഷണ കമ്മീഷന്റെ വിമര്‍ശനം ഏല്‍ക്കേണ്ടി വന്നു. എന്നാല്‍ ഇതൊന്നും പാര്‍ട്ടി സെക്രട്ടറി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞില്ലെന്നും രാമചന്ദ്രന് നായര്‍ കുറ്റപ്പെടുത്തി.
പന്ന്യന്‍ രവീന്ദ്രന് സംസ്ഥാന സെക്രട്ടറിയായി തുടരുന്നതിനേയും രാമചന്ദ്രന് ചോദ്യം ചെയ്തു. ശാസന നേരിട്ട ഒരാള്‍ക്ക് എങ്ങനെ സെക്രട്ടറി സ്ഥാനത്തിരിക്കാന്‍ പറ്റും എന്നാണ് ചോദ്യം. പണം വാങ്ങിയിട്ടാണ് ബെന്നറ്റ് എബ്രഹാമിന് സ്ഥാനാര്‍ത്ഥിത്വം നല്കിയതെങ്കില് ആ പണം പന്ന്യന്‍ രവീന്ദ്രനും പാര്‍ട്ടി സെക്രട്ടേറിയറ്റും ആണ് വാങ്ങിയതെന്നും രാമചന്ദ്രന് നായര്‍ ആരോപിക്കുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications