Get Updates
Get notified of breaking news, exclusive insights, and must-see stories!

പിസി ചാക്കോ എന്‍സിപിയില്‍ ചേര്‍ന്നു; ഇടതുപക്ഷത്തിനൊപ്പം, യെച്ചൂരിക്കൊപ്പം മാധ്യമങ്ങള്‍ക്ക് മുന്നില്‍

ദില്ലി: കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച പിസി ചാക്കോ എന്‍സിപിയില്‍ ചേര്‍ന്നു. ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി കണ്ട ശേഷമാണ് എന്‍സിപിയില്‍ ചേരുന്നതില്‍ അന്തിമ തീരുമാനം എടുത്തത്. ശേഷം അദ്ദേഹം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും ചര്‍ച്ച നടത്തി. യെച്ചൂരിക്കൊപ്പം പിസി ചാക്കോ മാധ്യമങ്ങളെ കണ്ട് എന്‍സിപിയില്‍ ചേര്‍ന്ന കാര്യം അറിയിച്ചു. കേരളത്തില്‍ ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പിസി ചാക്കോ പറഞ്ഞു. കേരളത്തില്‍ എന്‍സിപി എല്‍ഡിഎഫിലെ ഘടകകക്ഷിയാണ്.

p

കഴിഞ്ഞ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ദില്ലിയിലെ കോണ്‍ഗ്രസ് ചുമതല പിസി ചാക്കോയ്ക്കായിരുന്നു. അദ്ദേഹം രാജിവയ്ക്കുമെന്ന് അന്നു തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലാണ് പിസി ചാക്കോയുടെ അപ്രതീക്ഷിത രാജി. കോണ്‍ഗ്രസിലുള്ള ഗ്രൂപ്പിസമാണ് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

പിസി ചാക്കോയെ എന്‍സിപി സ്വാഗതം ചെ്തിരുന്നു. അര്‍ഹമായ പരിഗണന അദ്ദേഹത്തിന് നല്‍കുമെന്നാണ് എന്‍സിപി കേരള സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞത്. ചാക്കോയുടെ വരവ് എന്‍സിപി ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശരദ് പവാറിനൊപ്പം പ്രവര്‍ത്തിച്ച് പരിചയമുള്ള വ്യക്തിയാണ് ചാക്കോ എന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

വീൽചെയറിൽ പ്രചാരണത്തിനെത്തി മമത ബാനർജി- ചിത്രങ്ങൾ

കെഎസ്‌യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ പിസി ചാക്കോ, യൂത്ത് കോണ്‍ഗ്രസിലും കെപിസിസിയിലും ഹൈക്കമാന്റിലും പദവികള്‍ വഹിച്ചിട്ടുണ്ട്. എംഎല്‍എയും എംപിയുമായിട്ടുണ്ട്. സംസ്ഥാനത്ത് വ്യവസായ മന്ത്രിയുമായിരുന്നു. പാര്‍ലമെന്ററി സമിതിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. എകെ ആന്റണിക്കൊപ്പം ഇടതുപക്ഷത്തെ പിന്തുണച്ച ചരിത്രവും പിസി ചാക്കോയ്ക്കുണ്ട്.

അപ്സരസിനെ പോലെ അപ്സര റാണി- ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+