കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാന്‍ പ്രസംഗിച്ചത് ദേശസ്‌നേഹി എന്ന നിലയില്‍; പിസി ജോര്‍ജ് ഹൈക്കോടതിയില്‍

Google Oneindia Malayalam News

കൊച്ചി: വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പിസി ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചു. ജില്ലാ സെഷന്‍സ് കോടതി ഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. സദുദ്ദേശത്തോടെയാണ് പ്രസംഗിച്ചത്. ചില ഭാഗങ്ങള്‍ മാത്രമെടുത്ത് തെറ്റായി വ്യാഖ്യാനിക്കുകയാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അനാവശ്യമായ വിവാദം സൃഷ്ടിക്കുകയാണെന്നും പിസി ജോര്‍ജ് ആരോപിച്ചു. ഹര്‍ജി ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി പരിഗണിക്കുമെന്നാണ് വിവരം.

40 മിനുട്ട് ദൈര്‍ഘ്യമുള്ള പ്രസംഗമായിരുന്നു വെണ്ണലയിലേത്. എന്നാല്‍ ഇതിലെ ചില ഭാഗങ്ങള്‍ മാത്രം പരിശോധിച്ചാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇത് നീതിയല്ല. ചിലര്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ഇതിലുള്ള ആശങ്കയാണ് പ്രസംഗത്തില്‍ പങ്കുവച്ചത്. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കണമെന്ന ഉദ്ദേശത്തോടെ ദേശസ്‌നേഹി എന്ന നിലയിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. മുസ്ലിം സമുദായത്തെ മൊത്തമായി കുറ്റപ്പെടുത്തിയിട്ടില്ല. ചെറിയ ഒരു വിഭാഗം ഭീകരവാദികളെ കുറിച്ചാണ് ചൂണ്ടിക്കാട്ടിയതെന്നും പിസി ജോര്‍ജ് പറയുന്നു.

p

വസ്തുതപരമായ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രസംഗത്തില്‍ പല കാര്യങ്ങളും പറഞ്ഞത്. പ്രസംഗ ദൃശ്യം പോലീസ് പിടിച്ചെടുക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നു. മെയ് 11നാണ് പോലീസ് ദൃശ്യം പിടിച്ചെടുത്തത്. അന്വേഷണം പൂര്‍ത്തിയായതാണ്. ഈ സാഹചര്യത്തില്‍ തന്നെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം നിലനില്‍ക്കില്ല. അതുകൊണ്ട് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും പിസി ജോര്‍ജ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ച് ഈ ഹര്‍ജി പരിഗണിക്കും. നേരത്തെ പിസി ജോര്‍ജിന്റെ പ്രസംഗത്തില്‍ വിദ്വേഷ പരാമര്‍ശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയത്. വസ്തുതകള്‍ പരിശോധിക്കാതെയാണ് ജില്ലാ കോടതി തന്റെ ഹര്‍ജി തള്ളിയതെന്ന് പിസി ജോര്‍ജ് പറയുന്നു.

സൗദി വീണ്ടും അടച്ചുപൂട്ടലിലേക്കോ? ഇന്ത്യയിലേക്ക് പോകരുതെന്ന് നിര്‍ദേശം, പ്രവാസികള്‍ക്ക് ആശങ്കസൗദി വീണ്ടും അടച്ചുപൂട്ടലിലേക്കോ? ഇന്ത്യയിലേക്ക് പോകരുതെന്ന് നിര്‍ദേശം, പ്രവാസികള്‍ക്ക് ആശങ്ക

പിസി ജോര്‍ജ് ഒളിവിലാണ് എന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി അദ്ദേഹത്തെ തിരയുകയാണ്. കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും കൊച്ചി സിറ്റി കമ്മീഷണര്‍ സിഎച്ച് നാഗരാജു പറഞ്ഞു. പിസി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പോലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. തിരുവനന്തപുരത്തും ഇടുക്കിയിലും പരിശോധന നടന്നു. അദ്ദേഹത്തിന്റെ ബന്ധുക്കളുടെ വീട്ടിലും പോലീസ് എത്തി. എന്നാല്‍ എവിടെയും പിസി ജോര്‍ജിനെ കണ്ടില്ല. വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. ബന്ധുവിന്റെ കാറില്‍ കയറി പോകുന്നത് ദൃശ്യങ്ങളിലുണ്ട്. കാര്‍ തിരിച്ചെത്തിയപ്പോള്‍ അതില്‍ പിസി ജോര്‍ജുണ്ടായിരുന്നില്ല.

അതേസമയം, തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗ കേസില്‍ പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരുന്നു. വെണ്ണലയിലെ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ ഹര്‍ജി. വെണ്ണല പ്രസംഗം പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും സാന്നിധ്യത്തില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിശോധിക്കും. ജാമ്യം ലഭിക്കുമ്പോള്‍ വച്ച നിബന്ധന പിസി ജോര്‍ജ് ലംഘിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുള്ളത്.

Recommended Video

cmsvideo
PC ജോര്‍ജിനെ കണ്ടില്ലല്ലോ എന്ന് സോഷ്യല്‍ മീഡിയ | Oneindia Malayalam

English summary
PC George Approached Kerala High Court For Anticipatory Bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X