Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും പിസി ജോര്‍ജ്ജ്- തെളിവുണ്ടെങ്കില്‍ കൊണ്ടു വാ ...രാജിവയ്ക്കാം

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയില്‍ ബിജു രമേശിനെ തെറിവിളിച്ചതിന്റെ ഓളം തീരും മുമ്പ് സര്‍ക്കാര്‍ ചീഫ് വിപ് പിസി ജോര്‍ജ്ജ് വീണ്ടും രംഗത്ത്. കള്ള് കച്ചവടക്കാര്‍ പറയുന്നത് കേട്ട് പിന്നാലെ നടക്കരുതെന്നാണ് ജോര്‍ജ്ജ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ഉപദേശം.

ബാര്‍ കോഴ വിവാദത്തില്‍ പിജെ ജോസഫ് ആരേയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല. ഇനി അങ്ങനെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് തെളിയിച്ചാല്‍ കേരള കോണ്‍ഗ്രസിന്റെ രണ്ട് മന്ത്രിമാരും ചീഫ് വിപ്പായ താനും രാജിവക്കും എന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത്.

PC George

ഇപ്പോഴത്തെ വിവാദങ്ങളിലെല്ലാം പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും ജോര്‍ജ്ജ് പറയുന്നുണ്ട്. എല്ലാവരും കെഎം മാണിക്കൊപ്പം നില്‍ക്കും. അതിപ്പോള്‍ വലത് മുന്നണിയില്‍ നില്‍ക്കുകയാണെങ്കിലും പുറത്ത് പോവുകയാണെങ്കിലും അങ്ങനെ തന്നെയാണെന്നും ജോര്‍ജ്ജ് വ്യക്തമാക്കി.

മാണിക്കെതിരെ ശക്തമായ തെളിവുകള്‍ കൊണ്ടുവരട്ടെ... പണം ആവശ്യപ്പെടുന്ന ശബ്ദം ഉണ്ടെന്നല്ലേ പറയുന്നത്. തെളിവുകളെല്ലാം കൊണ്ടു വരട്ടെ. അപ്പോള്‍ ഞങ്ങളും പറയാം, കെഎം മാണി രാജിവക്കണമെന്ന്- ഈ രീതിയിലായിരുന്നു പിസി ജോര്‍ജ്ജ് പറഞ്ഞത്.

ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് ബിജു രമേശ് പിസി ജോര്‍ജ്ജുമായും ബാലകൃഷ്ണ പിള്ളയുമായും നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരിരുന്നു. ഇത് സംബന്ധിച്ച ചാനല്‍ ചര്‍ച്ചയില്‍ ആയിരുന്നു പിസി ജോര്‍ജ്ജ് ബിജു രമേശിനെതിരെ അസഭ്യവര്‍ഷം നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+