കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോർജ് ബിഷപ്പിനെ കാണാൻ ജയിലിൽ എത്തി, കൈമുത്തി സ്നേഹം, പിസിക്കെതിരെ പരാതി

  • By Anamika Nath
Google Oneindia Malayalam News

Recommended Video

cmsvideo
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജയിലിലെത്തി പിസി ജോര്‍ജ് സന്ദര്‍ശിച്ചു

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പാലാ ജയിലില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് സന്ദര്‍ശിച്ചു. സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്ന് ബിഷപ്പിനെ കണ്ട ശേഷം മാധ്യമപ്രവര്‍ത്തകരോട് പിസി ജോര്‍ജ് പ്രതികരിച്ചു. താന്‍ ബിഷപ്പിന്റെ കൈമുത്തി വണങ്ങിയെന്നും പിസി ജോര്‍ജ് പറഞ്ഞു.

രണ്ട് വയസ്സുകാരി തേജസ്വിനിയുടെ മരണം ഒഴിവാക്കാവുന്നതായിരുന്നു! മുരളി തുമ്മാരുകുടി എഴുതുന്നുരണ്ട് വയസ്സുകാരി തേജസ്വിനിയുടെ മരണം ഒഴിവാക്കാവുന്നതായിരുന്നു! മുരളി തുമ്മാരുകുടി എഴുതുന്നു

മാധ്യമപ്രവര്‍ത്തകരാണ് ബിഷപ്പിനെ ജയിലില്‍ ആക്കിയതെന്നും നിരപരാധിയെ ജയിലിലാക്കിയതിന് ശിക്ഷ ഇടിത്തീയായി വരുമെന്നും പിസി ജോര്‍ജ് പ്രതികരിച്ചു. കേസിന്റെ തുടക്കം മുതല്‍ ബിഷപ്പിന് അനുകൂലമായി വാദങ്ങള്‍ ഉയര്‍ത്തുന്നയാളാണ് പിസി ജോര്‍ജ്.

pc

അതിനിടെ ബിഷപ്പിനെതിരെ പീഡനപരാതി ഉന്നയിച്ച കന്യാസ്ത്രീ പിസി ജോര്‍ജിന് എതിരെ പോലീസില്‍ പരാതി നല്‍കി. കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തില്‍ ബിഷപ്പ് പരാതിക്കാരിയായ കന്യാസ്ത്രീയേയും പിന്തുണയക്കുന്ന മറ്റ് കന്യാസ്ത്രീകളേയും പിസി ജോര്‍ജ് അധിക്ഷേപിച്ച് സംസാരിച്ചിരുന്നു. വേശ്യ എന്നാണ് കന്യാസ്ത്രീയെ പിസി ജോര്‍ജ് വിളിച്ചത്.

ബിഷപ്പ് ഫ്രാങ്കോ അല്ല, നമ്പർ 5968! ഇറ്റാലിയൻ ഭക്ഷണവും സ്കോച്ചും ഇല്ല, പുളിശേരിയും ചോറുംബിഷപ്പ് ഫ്രാങ്കോ അല്ല, നമ്പർ 5968! ഇറ്റാലിയൻ ഭക്ഷണവും സ്കോച്ചും ഇല്ല, പുളിശേരിയും ചോറും

ഇതിനെതിരെയാണ് കന്യാസ്ത്രീ പരാതി നല്‍കിയിരിക്കുന്നത്. കോട്ടയം ജില്ലാ പോലീസ് മേധാവി ഹരി ശങ്കറിനാണ് കന്യാസ്ത്രീ പരാതി കൈമാറിയത്. ബിഷപ്പിനെതിരായ പീഡനപരാതി അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പിക്ക് പിസിക്ക് എതിരായ പരാതി കൈമാറി. വേശ്യ പരാമര്‍ശം വിവാദമായതോടെ പിസി ജോര്‍ജ് വാക്ക് പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചിരുന്നു.

English summary
Nun filed complaint against PC George
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X