• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇങ്ങനെ ഒറ്റപ്പെടുത്തുന്നത് വേദനിപ്പിക്കുന്നു: വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് പിസി ജോര്‍ജ്ജ്

പൂഞ്ഞാര്‍: മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ചുവെന്ന ആരോപണത്തെതുടര്‍ന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജിനെതിരെ വലിയ വിമര്‍ശനമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഒരു ടെലിഫോണ്‍ സംഭാഷണത്തിനിടയിലായിരുന്നു പിസി ജോര്‍ജ്ജിന്‍റെ വിവാദ പരാമര്‍ശങ്ങള്‍. ഓസ്ട്രേലിയയില്‍ നിന്നാണെന്ന് പറഞ്ഞുകൊണ്ട് വിളിക്കുന്ന ഒരു വ്യക്തിയും പിസി ജോര്‍ജ്ജിന്‍റെ ശബ്ദവുമായിരുന്നു ടെലിഫോണ്‍ സംഭാഷണത്തില്‍.

സുധീരന് അവസരവാദമെന്ന് അബ്ദുള്ളക്കുട്ടി: സാറ് അന്ന് എവിടെയായിരുന്നു, മോദിക്ക് വീണ്ടും പ്രശംസ

ശബ്ദരേഖ സാമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ മുസ്ലിംസംഘടനകളുടെ നേതൃത്വത്തില്‍ പിസി ജോര്‍ജ്ജിന്‍റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. ചടങ്ങുകളില്‍ നിന്ന് എംഎല്‍എയെ ബഹിഷ്കരിക്കാന്‍ സാമുദായിക സംഘടനകള്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് പിസി ജോര്‍ജ് എംഎല്‍എ രംഗത്ത് എത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ജനപ്രതിനിധിയായ കാലം മുതല്‍

ജനപ്രതിനിധിയായ കാലം മുതല്‍

ജനപ്രതിനിധിയായ കാലം മുതല്‍ എല്ലാ മത വിഭാഗങ്ങള്‍ക്ക് വേണ്ടിയും പ്രത്യേകിച്ച് മുസ്‌ലിം വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ് താനെന്നും ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തുന്നത് വേദനിപ്പിക്കുന്നുവെന്നും ഇന്നലെ പുറത്തിറക്കിയ ഖേദപ്രകടനത്തില്‍ പിസി ജോര്‍ജ് പറയുന്നു.

മുസ്ലിം സമൂഹത്തിന്‍റെ അഭിവൃദ്ധിക്കുവേണ്ടി

മുസ്ലിം സമൂഹത്തിന്‍റെ അഭിവൃദ്ധിക്കുവേണ്ടി

1980 ല്‍ ജനപ്രതിനിധിയായ അന്നുമുതല്‍ ഇന്നുവരെ എല്ലാം മതവിഭാഗങ്ങളെയും ഒരുപോലെ കാണുവാനും, പ്രത്യകിച്ച് ഞാന്‍ ജീവിക്കുന്ന ഈരാറ്റുപേട്ടയിലെ മുസ്ലിം സമൂഹത്തിന്‍റെ അഭിവൃദ്ധിക്കുവേണ്ടി നാലുപതിറ്റാണ്ടുകാലും ശബ്ദിച്ചയാളാണ് ഞാനെന്നും ഖേദപ്രകടനത്തില്‍ പിസി ജോര്‍ജ്ജ് അവകാശപ്പെടുന്നു.

രാഷ്ട്രീയ തീരുമാനത്തിന്‍റെ പേരില്‍

രാഷ്ട്രീയ തീരുമാനത്തിന്‍റെ പേരില്‍

എന്നാല്‍ ഞാനെടുത്ത രാഷ്ട്രീയ തീരുമാനത്തിന്‍റെ പേരില്‍ എന്നെ ഒറ്റപ്പെടുത്താനും, മതവിദ്വേഷം പടര്‍ത്തുവാനുമുള്ള ചില സംഘടനകളുടെ ശ്രമഫലമായി ഞാന്‍ ജനിച്ചുവളര്‍ന്ന എന്‍റെ നാട്ടില്‍ ജനപ്രതിനിധി കൂടിയായ എന്നെ വിവാഹങ്ങള്‍ക്കും മരണാനന്തരചടങ്ങള്‍ക്കും ഉദ്ഘാടനങ്ങള്‍ക്കുപോലും ബഹിഷ്കരിക്കാനും 66 പള്ളികളില്‍ പ്രസംഗിച്ചു.

ഏറെ വേദനിപ്പിച്ചു

ഏറെ വേദനിപ്പിച്ചു

ഇത് ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയിലും ഈരാറ്റുപേട്ടയെ കഴിഞ്ഞ നാലുപതിറ്റാണ്ടുകാലം ഹൃദയത്തില്‍ കൊണ്ടുനടന്ന ഒരു വ്യക്തിയെന്ന നിലയിലും എന്നെ ഏറെ വേദനിപ്പിച്ചുവെങ്കിലും ഞാന്‍ പ്രതികരിക്കാതെ അത് പടച്ചവന് സമര്‍പ്പിക്കുകയായിരുന്നു. എന്‍റെതായി പ്രചരിപ്പിക്കപ്പെടുന്ന ഫോണ്‍ സംഭാഷണം ചെയ്തയാള്‍ എന്നെ നിരവധി തവണയായി വിളിക്കുകയും പലപ്രാവശ്യമായി ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ മതവിദ്വേശം കലര്‍ത്തുന്ന രീതിയില്‍ പ്രചരിപ്പിക്കുകയുമുണ്ടായെന്നും അദ്ദേഹം പറയുന്നു.

ഞാന്‍ മനസ്സിലാക്കുന്നു

ഞാന്‍ മനസ്സിലാക്കുന്നു

എന്നാല്‍ പ്രസ്തുത സംഭാഷണത്തില്‍ വന്നിട്ടുള്ള കാര്യങ്ങള്‍ എന്നെ സ്നേഹിക്കുന്ന ഇസ്ലാം സമൂഹത്തിലെ ഒരു വലിയ ജനവിഭാഗത്തിന് ദുഃഖവും അമര്‍ഷമുണ്ടാക്കിയെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതിനാല്‍ പ്രസ്തുത വിഷയത്തില്‍ എന്‍റെ സഹോദരങ്ങള്‍ക്കുണ്ടായ മനോവിഷമത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പിസി ജോര്‍ജ്ജ് വ്യക്തമാക്കുന്നു.

കൂട്ടിച്ചേര്‍ത്തത്

കൂട്ടിച്ചേര്‍ത്തത്

ശബ്ദരേഖയെ സംബന്ധിച്ച് താന്‍ കൊടുത്ത അന്വേഷണം പൂര്‍ത്തിയാവുമ്പോള്‍ അതിന്‍റെ സത്യാവസ്ഥ എല്ലാവര്‍ക്കും ബോധ്യമാവുമെന്ന് പിസി ജോര്‍ജ്ജ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഏഴ് മിനിറ്റോളം നീളുന്ന ശബ്ദ രേഖയില്‍ മൂന്ന് മിനിറ്റ് താന്‍ പറഞ്ഞ കാര്യങ്ങളാണെന്നും എന്നാല്‍ ബാക്കി കൂട്ടിച്ചേര്‍ത്തതുമാണെന്നുമാണ് പിസി ജോര്‍ജ്ജ് അവകാശപ്പെടുന്നത്

നിയമസഭയുടെ പടി കാണില്ല

നിയമസഭയുടെ പടി കാണില്ല

അതേസമയം തന്നെ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ പിസി ജോര്‍ജിനെതിരെ പുത്തന്‍പള്ളി ഇമാം നാദിര്‍ മൗലവി നടത്തിയ പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. പൂഞ്ഞാറിന്‍റെ മണ്ണില്‍ നിന്ന് പിസി ജോര്‍ജ്ജ് നിയമസഭയുടെ പടി കാണില്ലെന്നായിരുന്നു ഇമാം നാദിര്‍ മൗലവി പറഞ്ഞത്.

ഖേദപ്രകടനം

വിവാദ പരാമര്‍ശത്തില്‍ ഖേദപ്രകടനം നടത്തിക്കൊണ്ട് പിസി ജോര്‍ജ്ജ് പുറത്തിറക്കിയ പത്രക്കുറിപ്പ്

English summary
pc george mla apologies on controversial statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X