കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ജു വിവാദം; ഇപി ജയരാജന് ഗണേഷിന്റെയും പിസി ജോര്‍ജിന്റെയും പിന്തുണ

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജും കായികമന്ത്രി ഇ പി ജയരാജനും തമ്മിലുണ്ടായ വിവാദത്തില്‍ എംഎല്‍എമാരായ ഗണേഷ് കുമാറും പിസി ജോര്‍ജും പ്രതികരിച്ചു. ഇരുവരും അഞ്ജുവിനെ വിമര്‍ശിക്കുകയും ഇ പി ജയരാജന്റെ നിലപാടിനെ പിന്തുണയ്ക്കുകയും ചെയ്തു.

അഞ്ജുവിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലെന്ന് പിസി ജോര്‍ജ് വ്യക്തമാക്കി. യു.ഡി.എഫ് നേതാക്കളുടെ താല്‍പര്യത്തിലാണ് അഞ്ജുവിനെ നിയമിച്ചത്. മാസം മൂന്നും നാലും തവണമാത്രം ബെംഗളുരുവില്‍ നിന്നും വിമാനത്തിലാണ് അവര്‍ കേരളത്തിലെത്തുന്നത്. പിടി ഉഷയെ മാറ്റി നിര്‍ത്തിയാണ് അഞ്ജുവിനെ ആ സ്ഥാനത്ത് നിയോഗിച്ചതെന്നും ജോര്‍ജ് പറഞ്ഞു.

ep-jayarajan

കേരള താരങ്ങളെ കര്‍ണാടകയിലേക്ക് ചാക്കിട്ട് പിടിക്കുന്ന വ്യക്തിയാണ് അഞ്ജു. മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞതില്‍ അപാകതയില്ലെന്നും കോട്ടയം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസില്‍ പിസി ജോര്‍ജ് പറഞ്ഞു. ഇ പി ജയരാന് പിന്തുണയുമായാണ് മുന്‍ മന്ത്രി ഗണേഷ് കുമാറും പ്രതികരിച്ചത്.

വ്യക്തമായ ധാരയില്ലാതെ മന്ത്രി അഞ്ജു ബോബി ജോര്‍ജിനെ വിമര്‍ശിക്കില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വലിയ അഴിമതി നടന്നിട്ടുണ്ട്. അഴിമതിയില്‍ അഞ്ജുവിന് പങ്കുണ്ടെന്ന് പറയുന്നില്ല. എന്നാല്‍, കഴിഞ്ഞ കാലങ്ങളിലെ ഫണ്ട് വിനിയോഗം പരിശോധിക്കണമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. കായിക മന്ത്രി തന്നെ അപമാനിച്ചെന്നും അഴിമതിക്കാരിയെന്ന് ആരോപിച്ചെന്നുമാണ് അഞ്ജു ബോബി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

English summary
P C George says Anju lures Kerala athletes to Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X