കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തല്ലിക്കൊന്നാലും ചാകില്ല; പിസി ജോര്‍ജ്

Google Oneindia Malayalam News

തിരുവനന്തപുരം: വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതികരണവുമായി പിസി ജോര്‍ജ്.ആരോഗ്യ പ്രശ്നമുണ്ടെങ്കിലും യാത്ര ചെയ്യുമെന്നും തല്ലിക്കൊന്നാലും ചാകില്ലെന്നും അദ്ദേഹം പറഞ്ഞു. വെണ്ണലയില്‍ നടത്തിയ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലിന് ശേഷം പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയതിനു പിന്നാലെയായിരുന്നു വെണ്ണലയിലെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പാലാരിവട്ടം സ്റ്റേഷനില്‍ പിസി ജോര്‍ജ് ഹാജരായത്.

PC GEORGE

തുടര്‍ന്ന് ഡിസിപിയുടെ വാഹനത്തില്‍ പാലാരിവട്ടം സ്റ്റേഷനില്‍ നിന്ന് ജോര്ഡജിനെ എറണാകുളം എആര്‍ ക്യാംപിലെത്തിച്ചു. എര്‍ ക്യാംപില്‍ വെച്ച് മൂന്ന് മണിക്കൂറോളം വെണ്ണലയിലെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യല്‍ നടന്നു. ചോദ്യം ചെയ്യലിന് പിന്നാലെ കേസില്‍ അറസ്റ്റും രേഖപ്പെടുത്തി. ഇതിനിടെ തിരുവനന്തപുരം ഫോര്‍ട്ട് സിഐയുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പിസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയില്‍ എടുക്കാന്‍ കൊച്ചിയില്‍ എത്തിയിരുന്നു. 8 മണിയോടെ അേേദ്ദഹത്തെയും കൊണ്ട് എആര്‍ ക്യാംപില്‍ നിന്ന് പോലീസ് വൈദ്യപരിശോധനയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് പോയി.

പരിശോധനയ്ക്കിടെ രക്ത സമ്മര്‍ദത്തില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്ന് അദ്ദേഹത്തോട് ഡോക്ടര്‍മാര്‍ ഒരു മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടു. രാവിലെ മുതല്‍ രക്ത സമ്മര്‍ദത്തില്‍ വ്യതിയാനം ഉണ്ടായിരുന്നു എന്നും, മെഡിക്കല്‍ റിപ്പോര്‍ട്ട് കൈമാറിയെന്നും മകന്‍ ഷോണ്‍ ജോര്‍ജ് അറിയിച്ചു. 9.30 ഓടെ ഡോക്ടര്‍മാരുടെ നിര്‍ദേശത്തോടെ പിസി ജോര്‍ജിനെയും കൊണ്ട് തിരുവനന്തപുരത്തേക്ക് പോയി. വിദ്വേഷ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കോടതിയുടെ വിലക്ക് ഉള്ളതിനാല്‍ മിണ്ടുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

'പിസി ജോര്‍ജ് പറഞ്ഞതിനെക്കാള്‍ അതിഭീകരമായ വിദ്വേഷ പ്രചരണം ഇവിടെ മുസ്ലിം പണ്ഡിതന്മാര്‍ നടത്തുന്നുണ്ട്''പിസി ജോര്‍ജ് പറഞ്ഞതിനെക്കാള്‍ അതിഭീകരമായ വിദ്വേഷ പ്രചരണം ഇവിടെ മുസ്ലിം പണ്ഡിതന്മാര്‍ നടത്തുന്നുണ്ട്'

കേസില്‍ പിസി ജോര്‍ജ് ഹൈക്കോടതിയില്‍ ജാമ്യം നല്‍കിയിട്ടുണ്ട്. തനിക്ക് വെര്‍ടിഗോ അസുഖമുണ്ടെന്നും രാത്രി ഉറങ്ങാന്‍ ശ്വസന സഹായി വേണമെന്നും ഹര്‍ജിയില്‍ പിസി ജോര്‍ജ് പറഞ്ഞിട്ടുണ്ട്. കേസ് അടിയന്തര പ്രാധാന്യത്തോടെ രാത്രി തന്നെ പരിഗണിക്കണമെന്ന് പിസി ജോര്‍ജ് ആവശ്യപ്പെട്ടെങ്കിലും കോടതി വിസമ്മതിച്ചു. ഹര്‍ജി നാളെ രാവിലെ 9 ന് പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്.

അതേസമയം, പിസി ജോര്‍ജിനെതിരെ പോലീസ് നടപടി സ്വീകരിച്ചതിന് പിന്നാലെ വലിയ തരത്തിലുള്ള പ്രതിഷേധമാണ് ബിജെപി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചത്. എര്‍ ക്യാംപിലെത്തിച്ച പിസി ജോര്‍ജിന് ബിജെപി പ്രവര്‍ത്തകര്‍ പുഷ്പ വൃഷ്ടി നടത്തിയിരുന്നു. പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തത് മര്യാദയില്ലാത്ത നടപടിയാണെന്നായിരുന്നു ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞത്.

പിസി ജോര്‍ജ് പറഞ്ഞതിനെക്കാള്‍ അതിഭീകരമായുള്ള വിദ്വേഷ പ്രചരണം ഇവിടെ മുസ്ലിം പണ്ഡിതന്മാര്‍ നടത്തുന്നുണ്ടെന്നും അത് സര്‍ക്കാര്‍ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. പിസിയെ കൈകാര്യം ചെയ്യാന്‍ പോപ്പുലര്‍ ഫ്രണ്ടുകാരോ ഡിവൈഎഫ്‌ഐ ശ്രമിച്ചാല്‍ തിരിച്ചും അദ്ദേഹത്തിനെ സംരക്ഷിക്കുന്ന സമീപനം സ്വീകരിക്കുമെന്നും ആവശ്യമില്ലാത്ത പ്രശ്‌നങ്ങളിലേക്ക് പോകാന്‍ സര്‍ക്കാര്‍ സംഘടനകളോ വര്‍ഗീയ സംഘടനകളോ ശ്രമിക്കേണ്ട, സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ശോഭ സുരേന്ദ്രനും പിസി ജോര്‍ജജിനെ പിന്തുണച്ച് എത്തിയിരുന്നു.

'അതിജീവിതയുടെ ആശങ്ക ഇത് മാത്രമാണ്', 'മുഖ്യമന്ത്രിയെ കാണുന്നതോടെ വ്യക്തത വരും': ഭാഗ്യലക്ഷ്മി'അതിജീവിതയുടെ ആശങ്ക ഇത് മാത്രമാണ്', 'മുഖ്യമന്ത്രിയെ കാണുന്നതോടെ വ്യക്തത വരും': ഭാഗ്യലക്ഷ്മി

പിസി ജോര്‍ജിന് പിന്തുണ നല്‍കുന്നത് നട്ടെല്ലുള്ള ഒരുത്തനായതുകൊണ്ടാണെന്നാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചത്. ഇപ്പോള്‍ ഇക്കാര്യം പറഞ്ഞില്ലെങ്കില്‍ താന്‍ ഉള്‍പ്പടെയുള്ളവരുടെ വീട്ടില്‍ അവിലും മലരും വാങ്ങിവെക്കേണ്ടിവരുമെന്നും വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ തിരിച്ചെത്തുമെന്ന ഉറപ്പ് കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഇല്ലാതായെന്നും ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു.

Recommended Video

cmsvideo
പിസിയുടെ അറസ്റ്റ് തടയാൻ BJP, കൊച്ചിയിൽ പ്രതിഷേധം | #Kerala | OneIndia Malayalam

English summary
PC George says he will travel despite his health problems and will not die if beaten
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X