കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനപക്ഷം അണികള്‍ വോട്ട് ചെയ്തത് മാണി സി കാപ്പന്; വെളിപ്പെടുത്തലുമായി പിസി ജോര്‍ജ്ജ്

Google Oneindia Malayalam News

കോട്ടയം: പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍റെ വിജയത്തില്‍ പ്രതികരണവുമായി എന്‍ഡിഎ സഖ്യകക്ഷിയായ ജനപക്ഷം നേതാവും എംഎല്‍എയുമായ പിസി ജോര്‍ജ്. ജനപക്ഷം അണികള്‍ പോലും തിരഞ്ഞെടുപ്പില്‍ കാപ്പന് വോട്ട് ചെയ്യുന്ന സാഹചര്യം ഉണ്ടായി. പിജെ ജോസഫിന് പോലും അണികളുടെ വോട്ട് കോണ്‍ഗ്രസിലേക്ക് മാറ്റാന്‍ കഴിഞ്ഞില്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

pcmani-

തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് രണ്ട് ദിവസം മുന്‍പ് തന്നെ മാണി സി കാപ്പന്‍ 3000 വോട്ടുകള്‍ക്ക് ജയിക്കുമെന്ന് താന്‍ പറഞ്ഞിരുന്നു. അത് ഫലിച്ചു.2937 വോട്ടുകള്‍ക്കാണ് കാപ്പന്‍ ജയിച്ചത്.കേരള കോണ്‍ഗ്രസിന് എമ്മിന് അഹങ്കാരം തലയ്ക്ക് പിടിച്ചപ്പോള്‍ പാലായിലെ ജനങ്ങള്‍ രാഷ്ട്രീയം മറന്ന് മൂന്ന് തവണ പരാജയപ്പെടുത്തിയ മാണി സി കാപ്പനെ ജയിപ്പിക്കുകയായിരുന്നു, പിസി ജോര്‍ജ്ജ് പറഞ്ഞു.

അതേസമയം പാലായില്‍ ബിജെപി വോട്ട് കച്ചവടം നടത്തിയെന്ന ആരോപണത്തെ പിസി ജോര്‍ജ്ജ് തള്ളി. ബിജെപിയില്‍ ഐക്യമില്ല. തിരഞ്ഞെടുപ്പിന്‍റെ തുടക്കത്തില്‍ തന്നെ താന്‍ ഇക്കാര്യം പറഞ്ഞിരുന്നു. വോട്ട് വിറ്റെന്ന് പറയുമ്പോള്‍ വോട്ട് ആര് വാങ്ങിയെന്നുള്ളതും പ്രസക്തമാണ്. വോട്ട് കച്ചവടം നടത്തിയിട്ടുണ്ടെങ്കില്‍ തന്നെ വോട്ട് പണം കൊടുത്ത് വാങ്ങാന്‍ സാധിക്കുന്നത് ജോസ് കെ മാണിക്കാണെന്ന് എല്ലാവര്‍ക്കും അറിയാം.

ഇത് പിണറായി സര്‍ക്കാരിന് അനുകൂലമായ ജനവിധിയാണെന്ന് കരുതുന്നില്ല. മാണി വിരുദ്ധരാണ് ജനപക്ഷം. അതുകൊണ്ട് തന്നെ വിജയ സാധ്യത ഉള്ള മാണി സി കാപ്പന് ജനപക്ഷം പ്രവര്‍ത്തകര്‍ വോട്ട് ചെയ്തു. ജനപക്ഷം നിയോജക മണ്ഡലം പ്രസിഡന്‍റ് പോലും രാജി വെച്ച് മാണി സി കാപ്പന് വേണ്ടി രംഗത്തിറങ്ങിയെന്നും ജോര്‍ജ്ജ് പ്രതികരിച്ചു.

Recommended Video

cmsvideo
വോട്ടുബാങ്കിൽ LDFന് വൻ മുന്നേറ്റം | Oneindia Malayalam

പാലായില്‍ അരുതാത്തത് സംഭവിച്ചുവെന്ന് പിസി ജോര്‍ജ്ജ് നേരത്തേ ആരോപിച്ചിരുന്നു. താഴെത്തട്ടില്‍ ബിജെപി പ്രവര്‍ത്തനം സജീവമായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പറയാന്‍ പറ്റില്ല. ബിജെപിക്ക് അകത്ത് തന്നെയാണ് പ്രശ്നങ്ങള്‍ ഉണ്ടായത്. കഴിഞ്ഞ തവണ നേടിയ വോട്ടിനേക്കാള്‍ പിന്നോട്ട് പോവാന്‍ സാധ്യതയുണ്ടെന്നും പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നു.

'8489' വോട്ടുകള്‍!! വോട്ടു കച്ചവട ആരോപണത്തില്‍ ബിജെപിയെ കുരുക്കി കണക്കുകള്‍'8489' വോട്ടുകള്‍!! വോട്ടു കച്ചവട ആരോപണത്തില്‍ ബിജെപിയെ കുരുക്കി കണക്കുകള്‍

'കോഴിക്കൂടിന് മേല്‍ക്കൂരായി','നിയുക്ത പാലാ എംഎല്‍എ ജോസ് ടോം ഫ്ലക്സസ്' ഭിത്തിയില്‍ ഒട്ടിച്ച് കുറിപ്പ്

ലേശം കഞ്ഞിയെടുക്കട്ടെ? എല്‍ഡിഎഫ് ലീഡില്‍ സെല്‍ഫ് ട്രോളിട്ട വിടിയെ കണ്ടം വഴി ഓടിച്ച് സോഷ്യല്‍ മീഡിയ

English summary
PC Georges responds on Mani C Kappan's victory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X