
'ഹൃദയം കൊണ്ട് അവരെ പരിഗണിക്കണം';ഡോക്ടർമാർക്ക് എതിരായ ആക്രമണത്തിൽ പിസി വിഷ്ണുനാഥ്
തിരുവനന്തപുരം; കൊവിഡ് പ്രതിസന്ധിയ്ക്കിടെ ഡോക്ടർമാർക്കെതിരെ നടക്കുന്ന ആക്രമണത്തിൽ പ്രതികരിച്ച് പിസി വിഷ്ണുനാഥ് എംഎൽഎ.
കഴിഞ്ഞ രണ്ടു വർഷത്തോളമായി ഈ മഹാമാരിയുടെ സാഹചര്യങ്ങളിൽ ഏറ്റവും കൂടുതൽ അധ്വാനം നടത്തുന്നവരാണവർ.. നമ്മുടെ ജീവിതത്തിലും ആരോഗ്യത്തിലും സന്തോഷത്തിലുമെല്ലാം അവരുടെ അധ്വാനത്തിന്റെ അടയാളം അദൃശ്യമായി പതിഞ്ഞു കിടക്കുന്നുണ്ട്. നമ്മുടെ ഹൃദയത്തിന് കാതോർത്താണ് അവർ ചികിത്സ തുടങ്ങാറുള്ളത്. ആ ഹൃദയം കൊണ്ടു കൂടിയൊരു പരിഗണന അവർ അർഹിക്കുന്നുണ്ട്, വിഷ്ണുനാഫ് ഫേസ്ബുക്കിൽ കുറിച്ചു.
ആരോഗ്യ രംഗം വെറുമൊരു തൊഴിൽ മേഖലയല്ല. മനുഷ്യരാശി എന്ന നിലയിൽ നാം എത്തിച്ചേർന്ന അറിവുകളെയും നമുക്ക് സംവിധാനം ചെയ്യാനായ സൗകര്യങ്ങളെയും കൂട്ടിയിണക്കി ആളുകളുടെ ആരോഗ്യവും ജീവനും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏൽക്കുന്ന മനുഷ്യരാണ് ആ രംഗത്തു പ്രവർത്തിക്കുന്നത്. അറിവിനും വൈദഗ്ധ്യത്തിനുമപ്പുറം നിസ്വാർത്ഥമായ സേവന മന:സ്ഥിതിയുള്ളവർക്ക് മാത്രം പ്രവർത്തിക്കാനാവുന്ന മേഖലയാണത്. പ്രിയപ്പെട്ട ആർക്കെങ്കിലും അസുഖം ബാധിച്ച സമയങ്ങളിൽ ആശുപത്രികളിൽ ദിവസങ്ങളോളം ചെലവഴിച്ചവർക്കറിയാം എത്ര സ്ഥിരോത്സാഹം ആവശ്യപ്പെടുന്ന അന്തരീക്ഷമാണ് നമ്മുടെ ആശുപത്രികളിലുള്ളതെന്ന്. അതാണ് അവരുടെ സ്ഥിരമായ തൊഴിലിടം. പലപ്പോഴും തൊഴിലിടത്തിൽ നിന്നും വിട്ടുള്ള ഒരു സ്വകാര്യ ജീവിതം പോലും അവരിൽ പലർക്കുമില്ല.
കഴിഞ്ഞ രണ്ടു വർഷത്തോളമായി ഈ മഹാമാരിയുടെ സാഹചര്യങ്ങളിൽ ഏറ്റവും കൂടുതൽ അധ്വാനം നടത്തുന്നവരാണവർ.
പ്രിയപ്പെട്ടവരുടെ ജീവൻ നഷ്ടപ്പെട്ടു പോവുന്ന സാഹചര്യം വിശ്വസിക്കാൻ ഇഷ്ടപ്പെടാത്തവരാണ് നാം. പലപ്പോഴും അത്തരം സന്ദർഭങ്ങളിൽ വൈകാരികമായ പ്രതികരണങ്ങൾ നേരിടേണ്ടി വരുന്നത് ഡോക്ടർമാരാണ്. 2019 ൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നടത്തിയ സർവ്വേയിൽ പറയുന്നത് 62% ഡോക്ടർമാർക്കും തങ്ങളുടെ തൊഴിലിടത്തിൽ ആക്രമിക്കപ്പെടുമോ എന്ന ഭയമുണ്ട് എന്നാണ്.
നമ്മുടെയെല്ലാം ജീവിതത്തിൽ നമുക്കോ നമ്മുടെ പ്രിയപ്പെട്ടവർക്കോ ഡോക്ടർമാരുടെ സേവനം ലഭിച്ച അനുഭവങ്ങളുണ്ട്. നമ്മുടെ ജീവിതത്തിലും ആരോഗ്യത്തിലും സന്തോഷത്തിലുമെല്ലാം അവരുടെ അധ്വാനത്തിന്റെ അടയാളം അദൃശ്യമായി പതിഞ്ഞു കിടക്കുന്നുണ്ട്. നമ്മുടെ ഹൃദയത്തിന് കാതോർത്താണ് അവർ ചികിത്സ തുടങ്ങാറുള്ളത്. ആ ഹൃദയം കൊണ്ടു കൂടിയൊരു പരിഗണന അവർ അർഹിക്കുന്നുണ്ട്.
മോദിയുടെ ഗുജറാത്ത് പിടിക്കണം; സർപ്രൈസ് നീക്കങ്ങൾക്ക് കോൺഗ്രസ് ഹൈക്കമാന്റ്..ചുമതല ഇവർക്ക്?
Recommended Video
ഗോവയും മണിപ്പൂരും ഉറപ്പ്,യുപിയിൽ പയറ്റുക ദില്ലി സ്ട്രാറ്റജി;7ൽ 6 സംസ്ഥാനങ്ങളും പിടിക്കാനുറച്ച് സോണിയ