മുഖ്യന്റെ ജനസമ്പര്‍ക്കം തട്ടിപ്പുനാടകം; കോടിയേരി

കഴിഞ്ഞ വര്‍ഷം 24 കോടി മുടക്കി മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടി നടത്തി, 24 കോടി രൂപ ജനങ്ങള്‍ക്ക് നല്‍കി. ഇതേ അവസരിത്തില്‍ കെഎം മാണി ഓഫീസിലിരുന്ന് കാരുണ്യപദ്ധതിയിലൂടെ 200 കോടി രൂപ ജനങ്ങള്‍ക്ക് നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്നും ചികിത്സാസഹായം നല്‍കാന്‍ ജനങ്ങള ബുന്ധിമുട്ടിക്കമെന്നില്ലെന്നും ഒഫീസിലിരുന്നും ചെയ്യാമെന്നും കോടിയേരി പറഞ്ഞു. വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വര്‍ഷംതോറും 25കോടി വിതം ദുരിതാശ്വാസ നിധിക്ക് നല്‍കിയതായി കോടിയേരി അറിയിച്ചു.
വെള്ളിയാഴ്ച മുതലാണ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നടക്കുന്നത്. ജനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെ ജനസമ്പര്‍ക്കപരിപാടിക്കെതിരെ സമരം ചെയ്യാന്‍ കഴിയുകയുള്ളൂ എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഒന്നരലക്ഷത്തില്‍ പരം പരാതികളാണ് മുഖ്യമന്ത്രിക്ക് ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ എന്ത് എതിര്‍പ്പുണ്ടായാലും എല്ലാ ജില്ലകളിലും ജനസമ്പര്‍ക്ക പരിപാടി നടത്താന്‍ തന്നെയാണ് മുഖ്യമന്ത്രിയുടെ തീരുമാനം.
അതേസമയം, മുഖ്യമന്ത്രിക്കെതിരെ പ്രത്യക്ഷമായി സമരരംഗത്തുള്ള സാഹചര്യത്തില്‍ ജനസമ്പര്‍ക്ക പരിപാടിക്കും മറ്റ് ആനുകൂല്യങ്ങളൊന്നും നല്‍കേണ്ടെന്നാണ് എല്‍ഡിഎഫിന്റ തീരുമാനം. അടുത്ത ഉപരോധം ക്ലിഫ് ഹൗസില്‍ നടത്താമെന്നായിരുന്നു കഴിഞ്ഞ യോഗത്തില്‍ എല്‍ഡിഎഫിന്റെ തീരുമാനം. അതിനിടയിലാണ് ജനസമ്പര്‍ക്ക പരിപാടി വന്നത്.












Click it and Unblock the Notifications