കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേരാമ്പ്രയിലെ നിയോജക മണ്ഡലം മുസ്ലീംലീഗില്‍ ഭിന്നത രൂക്ഷം; ലീഗിലെ ഭിന്നത പരസ്യമായി

  • By Sreejith Kk
Google Oneindia Malayalam News

പേരാമ്പ്ര : പേരാമ്പ്രയിലെ നിയോജക മണ്ഡലം മുസ്ലീംലീഗില്‍ ഭിന്നത ഒരു വിഭാഗം നിയോജക മണ്ഡലം മുസ്ലീംലീഗ് കമ്മിറ്റി ഓഫീസിന് പൂട്ടിട്ടു. മേപ്പയ്യൂരില്‍ നടന്ന മുസ്ലീം ലീഗ് മണ്ഡലം കൗണ്‍സില്‍ യോഗത്തില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന ബഹളത്തിന്റെ തുടര്‍ച്ചയായാണ് പൂട്ടിട്ടത്.

മുസ്ലീം ലീഗ് ജില്ലാ നേതാവിനും ഒരു മണ്ഡലം ഭാരവാഹിക്കും എതിരെ സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രവര്‍ത്തകരുടെ പരാതികള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഒരു വിഭാഗം ബഹളം വെച്ചത്.
മണ്ഡലം ജനറല്‍ സെക്രട്ടറിയായ സിപിഎ. അസീസ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞടുക്കപ്പെട്ടതിനെ തുടര്‍ന്ന് പുതിയ മണ്ഡലം സെക്രട്ടറിയുടെ തെരഞ്ഞടുപ്പായിരുന്നു യോഗത്തിലെ അജണ്ട.

 muslim-league

യോഗം തുടങ്ങിയപ്പോള്‍ കൗണ്‍സിന് പുറത്തുള്ള പ്രവര്‍ത്തകര്‍ എത്തി ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഉന്നയിക്കുകയായിരുന്നു. തെരഞ്ഞടുപ്പിന് ശേഷം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന നേതാക്കളുടെ ഉറപ്പിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ സമാധാനം പാലിച്ചു.

തുടര്‍ന്ന് നടന്ന തെരഞ്ഞടുപ്പില്‍ ജനറല്‍ സെക്രട്ടറിയായി നിലവിലെ ഖജാന്‍ജി കല്ലൂര്‍ മുഹമ്മദലിയെ തെരഞ്ഞടുത്തു. ഖജാന്‍ജിയായി ആവള ഹമീദും തെരഞ്ഞടുക്കപ്പെട്ടു. ഇതിന് ശേഷം യോഗം ബഹളത്തില്‍ കലാശിച്ചു.
ഇതിന് ശേഷമാണ് പേരാമ്പ്രയിലെ നിയോജക മണ്ഡലം മുസ്ലീം ലീഗ് ഓഫീസ് മറ്റൊരു പൂട്ടിട്ട് പൂട്ടിയ നിലയില്‍ കണ്ടെത്തിയത്

നഴ്സുമാരെ.. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പാണ് മുന്നില്‍... ആഞ്ഞ് പിടിച്ച് വിലപേശിയാല്‍ എല്ലാം നടക്കുംനഴ്സുമാരെ.. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പാണ് മുന്നില്‍... ആഞ്ഞ് പിടിച്ച് വിലപേശിയാല്‍ എല്ലാം നടക്കും

English summary
perambra constituency muslim league issues in to public
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X