2050 വീഡിയോകള്‍ ഹാജരാക്കി; നജീബ് കാന്തപുരം 'തെറിക്കുമോ'... ഇനിയുള്ള നീക്കം ഇങ്ങനെ...
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ വാശിയേറിയ മല്‍സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് പെരിന്തല്‍മണ്ണ. വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്ത് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട മണ്ഡലം. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം ജയം നിശ്ചയിച്ച മണ്ഡലം കൂടിയാണിത്. 38 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരം ജയിച്ചത്.
കൊവിഡ് കാലത്ത് ഭക്ഷണ വിതരണവുമായി സന്നദ്ധ സംഘടനകൾ- ചിത്രങ്ങൾ
മഞ്ഞളാംകുഴി അലി രണ്ടുതവണ ജയിച്ച പെരിന്തല്‍മണ്ണ ഇത്തവണ നജീബിന് കൈമാറി അദ്ദേഹം മങ്കടയിലേക്ക് മാറിയിരുന്നു. പെരിന്തല്‍മണ്ണ നിലനിര്‍ത്താന്‍ നജീബിന് സാധിച്ചെങ്കിലും ഫലം വന്നതിന് പിന്നാലെ കോടതി വ്യവഹാരത്തിന് തുടക്കം കുറിക്കുകയായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെപിഎം മുസ്തഫ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തുടര്‍ന്നുള്ള കാര്യങ്ങള്‍ അദ്ദേഹം വണ്‍ ഇന്ത്യ മലയാളത്തോട് സംസാരിക്കുന്നു...
24 ബിജെപി എംഎല്‍എമാര്‍ 'മിസ്സിങ്'... ബംഗാളില്‍ ഉഗ്രന്‍ പണി? ഗവര്‍ണറെ കാണാനെത്തിയത് 50 പേര്‍

45 ദിവസത്തിനകം
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് 45 ദിവസത്തിനകമാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ കോടതിയില്‍ സമര്‍പ്പിേേക്കണ്ടത്. ഇതുപ്രകാരം ഈ മാസം ഒമ്പതിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെപിഎം മുസ്തഫ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അസാധു ഗണത്തില്‍ ഉള്‍പ്പെടുത്തി എണ്ണാതെ മാറ്റിവച്ച തപാല്‍ വോട്ടുകള്‍ എണ്ണണം എന്നാണ് പരാതിയിലെ ഉള്ളടക്കം.

വീഴ്ച വോട്ടര്‍മാരുടെ ഭാഗത്തല്ല
കൊറോണ കാരണം ഏര്‍പ്പെടുത്തിയ സ്‌പെഷ്യല്‍ തപാല്‍ വോട്ടുകള്‍ സംബന്ധിച്ചാണ് തര്‍ക്കം നിലനില്‍ക്കുന്നത്. 80 വയസിന് മുകളിലുള്ളവര്‍ക്കായിരുന്നു ഇത്തരം വോട്ടുകള്‍ക്ക് സൗകര്യം. ഇവരുടെ വീട്ടിലെത്തി ഉദ്യോഗസ്ഥരാണ് വോട്ടിങ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇതിലുണ്ടായ പാളിച്ചയാണ് അസാധു ഗണത്തിലേക്ക് മാറ്റാന്‍ കാരണമെന്ന് മുസ്തഫ പറയുന്നു.

സംഭവിച്ചത് ഇതാണ്
വോട്ട് രേഖപ്പെടുത്തിയ കവറിന് പുറത്തുള്ള ഡിക്ലറേഷന്‍ ഫോറം കൃത്യമായി പൂരിപ്പിച്ചോ എന്ന് പോളിങ് ഓഫീസര്‍മാര്‍ പരിശോധിക്കുകയും ശേഷം ഒപ്പുവയ്ക്കുകയും വേണം. ഓഫീസര്‍മാര്‍ ചെയ്യേണ്ട ഇക്കാര്യത്തില്‍ പാളിച്ച സംഭവിച്ചുവെന്നാണ് മുസ്തഫ പറയുന്നത്. അറ്റസ്റ്റേഷന്‍ ഇല്ലാത്ത കവറുകള്‍ വോട്ടെണ്ണല്‍ ദിനത്തില്‍ തുറക്കാതെ മാറ്റിവച്ചു. ഉദ്യോഗസ്ഥരുടെ പാളിച്ചയ്ക്ക് വോട്ടര്‍മാര്‍ എന്ത് പിഴച്ചു എന്നാണ് കെപിഎം മുസ്തഫ ചോദിക്കുന്നത്.

അത് ശരിയല്ല
മാറ്റിവച്ച 348 കവറിലെ വോട്ടുകള്‍ എണ്ണണം എന്ന് മാത്രമാണ് തങ്ങളുടെ ആവശ്യമെന്ന് മുസ്തഫ പറയുന്നു. ആ കവറുകളില്‍ എല്ലാ പാര്‍ട്ടികള്‍ക്കുമുള്ള വോട്ടുകളുണ്ടാകാം. പക്ഷേ, വോട്ട് എണ്ണണം. അല്ലാതെ മാറ്റിവയ്ക്കുന്നത് ശരിയല്ല. ഇക്കാര്യമാണ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മുസ്തഫയുടെ ആവശ്യം. അഡ്വ, എസ് ശ്രീകുമാര്‍ മുഖേനയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ചില കളികള്‍ നടന്നോ
വോട്ടെണ്ണല്‍ ദിനത്തില്‍ തന്നെ എല്‍ഡിഎഫ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ റിട്ടേണിങ് ഓഫീസറായ പെരിന്തല്‍മണ്ണ സബ് കളക്ടര്‍ കെഎസ് അഞ്ജു ഇത് അസാധു വോട്ടുകളാണെന്ന് പറഞ്ഞ് മാറ്റിവച്ചു. പോളിങ് ഉദ്യോഗസ്ഥരുടെ പാളിച്ചയാണ് സംഭവിച്ചത്. വോട്ടര്‍മാരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ല. ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വം കളിച്ചോ എന്നും ഇടതുപക്ഷം സംശയിക്കുന്നു.

2050 വീഡിയോകള്‍
സ്‌പെഷ്യല്‍ പോസ്റ്റല്‍ വോട്ടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. 2050 പേര്‍ വോട്ട് ചെയ്യുന്ന വീഡിയോകളും ഇതില്‍പ്പെടും. ഇക്കാര്യങ്ങളെല്ലാം ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ നിര്‍ണായകമാണ്. തിരഞ്ഞെടുപ്പ് ഹര്‍ജികളെല്ലാം ദിവസങ്ങള്‍ക്കകം ചീഫ് ജസ്റ്റിസ് പ്രത്യേക ബെഞ്ചിന് കൈമാറും. കൂടുതല്‍ ഹര്‍ജികളുണ്ടെങ്കില്‍ രണ്ടംഗ ബെഞ്ചിനും അല്ലെങ്കില്‍ ഏകാംഗ ബെഞ്ചിനുമാകും കൈമാറുക.

ഹൈക്കോടതി തീരുമാനം നിര്‍ണായകം
വോട്ടര്‍മാരുടെ ഭാഗത്ത് പാളിച്ചയില്ലാത്തതിനാല്‍ മാറ്റിവച്ച വോട്ടുകള്‍ എണ്ണണമെന്ന് ഹൈക്കോടതിക്ക് തീരുമാനിക്കാം. അങ്ങനെ സംഭവിച്ചാല്‍ വലിയ ചര്‍ച്ചയാകും. പ്രത്യേകിച്ച് യുഡിഎഫ് 38 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലമായതിനാല്‍. വീഡിയോകളും അനുബന്ധ രേഖകളുമെല്ലാം ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ടെന്ന് കെപിഎം മുസ്തഫ പറഞ്ഞു.

എല്‍ഡിഎഫ് പ്രതീക്ഷയില്‍
3400ലധികം തപാല്‍ വോട്ടുകളാണ് പെരിന്തല്‍മണ്ണ മണ്ഡലത്തിലുണ്ടായിരുന്നത്. സ്‌പെഷ്യല്‍ തപാല്‍ വോട്ടുകള്‍ 2000ത്തിലധികം വരും. ഇതില്‍ സംശയത്തിലുള്ള 348 ആണ് എണ്ണാതെ മാറ്റിയത്. എണ്ണിയ തപാല്‍ വോട്ടുകളില്‍ 109 വോട്ടുകള്‍ അസാധുവായിരുന്നു. തപാല്‍ വോട്ടുകള്‍ പൂര്‍ണമായും എണ്ണിയാല്‍ ജയിക്കുമെന്ന പ്രതീക്ഷ എല്‍ഡിഎഫ് നേതൃത്വം നേരത്തെ പങ്കുവച്ചിരുന്നു.
വ്യത്യസ്ത ലുക്കില്‍ കാവ്യ ഥാപ്പര്‍; നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം