ദിലീപിന്റെ സിനിമ കളിക്കുന്ന തിയറ്ററുകൾ തകർക്കാൻ ആഹ്വാനം! ടോമിച്ചൻ മുളകുപാടം കലിപ്പിലാണ്, നടപടി വേണം

  • Posted By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: ദിലീപ് ജയിലില്‍ ആയതോടെ പണി കിട്ടിയത് ടോമിച്ചന്‍ മുളകുപാടമെന്ന നിര്‍മ്മാതാവിനും അരുണ്‍ ഗോപിയെന്ന പുതുമുഖ സംവിധായകനുമാണ്. ദിലീപ് നായകനായ രാമലീല വെളിച്ചം കാണാതെ കിടന്നു ഇത്രയും നാൾ. ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ ചിത്രം 28ന് തിയറ്ററുകളിലുമെത്തുന്നു. അതിനിടെ ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരണം നടത്തുന്നു. ഈ പ്രചാരകരെ പുലിമുരുകന്‍ നിര്‍മ്മാതാവ് ടോമിച്ചൻ മുളകുപാടം വെറുതെ വിടാനുദ്ദേശിച്ചിട്ടില്ല.

കോണ്‍ഗ്രസുകാരനായ ദിലീപിനോട് സിപിഎമ്മിന് വിരോധം..! നേതാവും മകനും മുന്‍ഭാര്യയും ദിലീപിനെ കുടുക്കി?

രാമലീലയ്ക്ക് എതിരെ

രാമലീലയ്ക്ക് എതിരെ

നടിയെ ആക്രമിച്ച കേസില്‍ അഴിയെണ്ണുന്ന ദിലീപിന്റെ രാമലീലയ്ക്ക് അനുകൂലമായും എതിരെയും വലിയ പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നു. ദിലീപ് കുറ്റാരോപിതന്‍ ആണെങ്കിലും സിനിമയുമായി ബന്ധപ്പെടുന്ന മറ്റുള്ളവരെ ഓര്‍ക്കണം എന്നതാണ് ഒരുവാദം

തിയറ്ററുകൾ തകർക്കണം

തിയറ്ററുകൾ തകർക്കണം

അതേസമയം ദിലീപിന്റെ സിനിമ ഈ സാഹചര്യത്തില്‍ വിജയിപ്പിക്കുന്നത് നടിക്കെതിരെയുള്ള നിലപാടായാണ് എതിര്‍വാദം. അതിനിടെ രാമലീല പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ തകര്‍ക്കണം എന്ന ആഹ്വാനവും വന്നു ഫേസ്ബുക്കില്‍.

വിവാദമായി പോസ്റ്റ്

വിവാദമായി പോസ്റ്റ്

ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടീവ് അംഗം ജിപി രാമചന്ദ്രനാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. സെപ്റ്റംബര്‍ 28ന് ഈ അശ്ലീല സിനിമ കാണിക്കാനുദ്ദേശിക്കുന്ന തിയറ്ററുകള്‍ തകര്‍ക്കണം എന്നാണ് രാമചന്ദ്രന്‍ പോസ്റ്റ് ചെയ്തത്.

മുളകുപാടം പരാതി നൽകി

മുളകുപാടം പരാതി നൽകി

ജിപി രാമചന്ദ്രനെതിരെ രാമലീലയുടെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളക്പാടം പരാതി നല്‍കിയിരിക്കുകയാണ്. ഐജി പി വിജയന് നല്‍കിയ പരാതി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറിയിട്ടുണ്ട്.

കലാപത്തിന് ആഹ്വാനം

കലാപത്തിന് ആഹ്വാനം

തിയറ്ററുകള്‍ തകര്‍ക്കാന്‍ പോസ്റ്റിട്ടത് വഴി കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് എന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ബോയ്‌കോട്ട് രാമലീല എന്ന ഹാഷ്ടാഗോട് കൂടിയാണ് ഫേസ്ബുക്ക് പോസ്റ്റ്. ഇത് കൂടാതെ രാമലീലയ്‌ക്കെതിരെ വേറെയും പോസ്റ്റുണ്ട്.

പൈറസി പ്രോത്സാഹിപ്പിക്കുന്നു

പൈറസി പ്രോത്സാഹിപ്പിക്കുന്നു

തമിഴ് റോക്കേഴ്‌സ് അഡ്മിന്റെ നമ്പര്‍ ആരുടെയെങ്കിലും കയ്യിലുണ്ടോ ? എന്തായാലും ജയിലിലല്ലേ. 28ന് ഒരു പണിയുണ്ട്. സഹമുറിയന്റെ പള്ളക്ക് കുത്താനാണേ എന്നാണ് ഒരു പോസ്റ്റ്. ഇത് പൈറസിയെ പ്രോത്സാഹിപ്പിക്കുന്നതാണ് എന്ന് പരാതിയില്‍ പറയുന്നു.

തിയറ്ററിൽ വന്നാൽ വിവരമറിയും

തിയറ്ററിൽ വന്നാൽ വിവരമറിയും

രാംലീലയോ രാംകഥയോ എന്തായാലും വേണ്ടില്ല, അശ്ലീല മനസ്‌കന്റെ സിനിമയുമായി തിയറ്ററുകളിലേക്ക് വരാമെന്ന് വിചാരിക്കേണ്ട, വിവരമറിയും എന്നും ജിപി രാമചന്ദ്രന്‍ പോസ്റ്റ് ഇട്ടിരുന്നു. വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചിരുന്നു.

ഹൈക്കോടതിയിൽ ഹർജി

ഹൈക്കോടതിയിൽ ഹർജി

ഇന്നത്തെ സാഹചര്യത്തിൽ ദിലീപ് സിനിമയ്‌ക്കെതിരെ നാട്ടുകാര്‍ ഏത് രീതിയിലാണ് പ്രതികരിക്കുക എന്ന് പറയാനാവില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി സിനിമ റിലീസ് ചെയ്യുന്ന തീയറ്ററുകള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് ടോമിച്ചന്‍ മുളക്പാടം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു

രാമലീലയ്ക്ക് തിരിച്ചടി

രാമലീലയ്ക്ക് തിരിച്ചടി

എന്നാല്‍ ദിലീപ് ചിത്രത്തിന് വലിയ തിരിച്ചടി നല്‍കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ് വന്നത്. രാമലീല കളിക്കുന്ന തീയറ്ററുകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ദിലീപ് സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍ തീയറ്റര്‍ ഉടമകള്‍ ഭയത്തിലാണ്. ദിലീപിനെതിരെ ഉള്ള ജനരോഷം തിയറ്ററുകള്‍ക്ക് നേരെയുള്ള ആക്രമണത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചേക്കാം എന്നതാണ് സ്ഥിതി. സിനിമ വിജയിക്കുമോ എന്ന ആശങ്ക വേറെയും

സിനിമയുടെ വിധി

സിനിമയുടെ വിധി

സെപ്റ്റംബര്‍ 28ന് രാമലീലയുടെ വൈഡ് റിലീസിംഗാണ് നടക്കുക. അതുകൊണ്ട് തന്നെ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സിനിമാ തീയറ്ററുകള്‍ക്ക് മുഴുവന്‍ പോലീസ് സംരക്ഷണം നല്‍കുന്നത് പ്രായോഗിമായ കാര്യമല്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.രാമലീല വിജയിക്കുക എന്നത് ദിലീപിന്റേയും ദിലീപ് ആരാധകരുടേയും അഭിമാനപ്രശ്‌നമാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Tomichan Mulakupadam filed complaint against GP Ramachandran, for his Fb post against Ramaleela

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്