പിള്ള കള്ളപ്പണമൊഴുക്കിയത് ഇങ്ങനെ...!! സ്വർണവും പണവും പോലീസ് സുരക്ഷയിൽ കേരളത്തിലേക്ക്...!!!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കോടികളുടെ അനധികൃത സ്വത്ത് കണ്ടെത്തിയ എംകെആര്‍ പിള്ള എന്ന പിള്ള സാറിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു. നാഗാലാന്‍ഡ് പോലീസിലെ ഉദ്യോഗസ്ഥനായ പിള്ളയുടെ പേരില്‍ കോടികളുടെ പണമാണ് കേരളത്തിലേക്ക് ഒഴുകിയിരിക്കുന്നത്. നാഗാലാന്‍ഡിലെ വ്യാജ കമ്പനി അക്കൗണ്ടുകളില്‍ നിന്നാണ് പണം ഒഴുകിയിരിക്കുന്നത്. വ്യവസായം വിപുലമാക്കാന്‍ നാഗാലാന്‍ഡ് പോലീസിന്റെ സുരക്ഷയാണ് ഇയാള്‍ ഉപയോഗിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. കറന്‍സിയും സ്വര്‍ണവും ഉള്‍പ്പെടെ പോലീസ് സുരക്ഷയിലാണ് കേരളത്തിലേക്ക് ഒഴുക്കിയത്.

MONEY

പിള്ളയുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇന്നലെ നടത്തിയ റെയ്ഡില്‍ നാന്നൂറ് കോടിക്ക് മേലെയുള്ള സ്വത്തുക്കളുടെ വിവരങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. 150 കോടിയുടെ സ്വത്ത് വിവരങ്ങള്‍ മാത്രമേ പി്‌ളള വെളിപ്പെടുത്തിയിരുന്നുള്ളൂ.കേരളത്തിന് പുറമേ കര്‍ണാടക, നാഗാലാന്‍ഡ്, ദില്ലി എന്നിവിടങ്ങളിലെ ശ്രീവത്സം സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. നാഗാലാന്‍ഡില്‍ നിന്നും കേരളത്തിലേക്ക് കോടികളുടെ ഹവാല പണം കടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നു മാത്രം 100 കോടിയുടെ അനധികൃതസ്വത്താണ് കണ്ടെത്തിയത്.

MONEY

ബെംഗളൂരുവില്‍ രണ്ട് ഫ്‌ളാററുകള്‍, വ്യവസായ സ്ഥാപനങ്ങള്‍, ദില്ലിയില്‍ മൂന്ന് ഫ്‌ളാറ്റുകള്‍, മുസോറിയും ട്രിച്ചിയിലും നിക്ഷേപങ്ങള്‍ എന്നിവയുടെ വിവരങ്ങളും ആദായ നികുതി വകുപ്പിന് ലഭിച്ചിട്ടുണ്ട്. 5 ജ്വല്ലറികള്‍, വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ എന്നിവയട്ക്കം ശ്രീവത്സം ഗ്രൂപ്പിനുണ്ട്.കേന്ദ്രഫണ്ടില്‍ നിന്നുള്ള കോടികളുടെ പണം രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും സ്വന്തം പോക്കറ്റിലാക്കുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് റെയ്ഡ് നടന്നത്.

English summary
MKR pillai used Nagaland Police Security to bring black money to kerala
Please Wait while comments are loading...