പിണറായി ഇനി ടെലിവിഷൻ പരിപാടിയിലും; അവതാരക എംഎൽഎ, പ്രക്ഷേപണം ദുരദർശൻ അടക്കമുള്ള ചാനലുകളിൽ ഒരേസമയം

  • By: Desk
Subscribe to Oneindia Malayalam
പിണറായിയുടെ ടിവി ഷോ വരുന്നു, അവതാരക ഈ എംഎല്‍എ | Oneindia Malayalam

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇനി ടെലിവിഷൻ പരിപാടിയിലും. ദുരദർശൻ അടക്കമുള്ള ചാനലുകളിൽ പരിപാടി ഉടൻ സംപ്രേഷണം ആരംഭിക്കും. പരാപാടിയുടെ അവതാരകയായി ആറന്മുള്ള എംഎൽഎ വീണ ജോർജ്ജാണ് എത്തുക. ഒന്നിലേറെ ചാനലുകളിൽ ഒരേ സമയത്തായിരിക്കും പരിപാടി സംപ്രേഷണം ചെയ്യുക.

ലേഡി ഡോക്ടറുടെ ആഢംബരപൂർണ്ണമായ വിവാഹ നിശ്ചയം; പക്ഷേ പിന്നീട്... ബസ്സ് കണ്ടക്ടറുമായി...

കേരളത്തിലെ 87 എംഎൽഎമാർ ക്രിമിനലുകൾ; ഒന്നാം സ്ഥാനം സിപിഎമ്മിന്, 61 കോടിപതികളും!

സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് ഓഫ് ഇമേജിങ് ടെക്കനോളജി (സിഡിറ്റ് ) ആണ് നിര്‍മ്മാണം. ചിത്രാജ്ഢലി സ്റ്റുഡിയോയിൽ പരിപാടിയുടെ ചിത്രീകരണം ആരംഭിച്ചു. "നാം മുന്നോട്ട്" എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്. 22 മിനുട്ടാണ് പരിപാടിയുടെ ദൈർഘ്യം.

അണിയറയിൽ ഒരുക്കങ്ങൾ...

അണിയറയിൽ ഒരുക്കങ്ങൾ...

പിണറായി വിജയൻ പത്രസമ്മേളനം നടത്തുന്നതല്ലാതെ ചാനലുകളിൽ പ്രത്യക്ഷപ്പെടുന്നത് കുറവാണ്. എന്നാൽ മുഖ്യമന്ത്രിയെ വച്ച് മുഴുനീളെ പരിപാടിയാണ് അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത്.

ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു

ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു

നാം മുന്നോട്ട് എന്ന് പേരിട്ടിരിക്കുന്ന പരിപാടി. ആഴ്ചകളിലാണ് സംപ്രേഷണം ചെയ്യുക. ഇതിന്റെ ചിത്രീകരണങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

പിന്നിൽ വിദഗ്ധ സംഘം

പിന്നിൽ വിദഗ്ധ സംഘം

പരിപാടിയുടെ ഓരോ ഭാഗവും ഓരോ വിഷയത്തെ കേന്ദ്രീകരിച്ചാകും നടക്കുക. വിഷയവുമായി ബന്ധപ്പെട്ട നാലംഗ വിദഗ്ധ ടീം പാനലായി പ്രവര്‍ത്തിക്കും. ഇവര്‍ക്ക് പുറമെ ചര്‍ച്ച ചെയ്യുന്ന വികസന വിഷയവുമായി ബന്ധപ്പെട്ട പ്രേക്ഷകരും പരിപാടിയുടെ ഭാഗമായിരിക്കും.

മറുപടിയുമായി മുഖ്യമന്ത്രി

മറുപടിയുമായി മുഖ്യമന്ത്രി

ചാനലില്‍ ഉള്ള വിദഗ്ധരും പ്രേക്ഷകരും ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കുന്ന വിധത്തിലാണ് പരിപാടി പുരോഗമിക്കുക.

കുട്ടികളും പരിപാടിയുടെ ഭാഗം

കുട്ടികളും പരിപാടിയുടെ ഭാഗം

പലപ്പോളായി മുഖ്യമന്ത്രിക്ക് കത്തെഴുതിയ കുട്ടികളെ ഉള്‍പ്പെടുത്തി ഒരു ഭാഗവും പരിപാടിയില്‍ ഉണ്ടാകും. ഒന്നിലേറെ ചാനലുകളില്‍ ഒരേ സമയത്തായിരിക്കും പരിപാടി സംപ്രേഷണം ചെയ്യുക.

വീണ ജോർജ്ജ് വീണ്ടും സജീവമാകുന്നു

വീണ ജോർജ്ജ് വീണ്ടും സജീവമാകുന്നു

മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന നാം മുന്നോട്ട് എന്ന പരിപാടിയുടെ അവതാരക മാധ്യമപ്രവർത്തകയും സിപിഎമ്മിന്റെ ആറന്മുള എംഎൽഎയുമായ വീണ ജോർജ്ജാണ്. ഒരു ഇടവേളയ്ക്ക് ശേഷം വീണ ജോർജ്ജ് വീണ്ടും ടെലിവിഷനിൽ സജീവമാകുകയാണ്.

English summary
Chief Minister Pinarayi Vijayan participate in television show
Please Wait while comments are loading...