ചാനല്‍ നടത്തിയത് ക്രിമിനല്‍ ഗൂഡാലോചന... ഡിജിപി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മുന്‍ മന്ത്രി എകെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍വിളി കേസില്‍ മംഗളം ചാനല്‍ നടത്തിയത് ക്രിമിനല്‍ ഗൂഡാലോചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. ചൊവ്വാഴ്ച്ച ജുഡീഷ്യല്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ചാനലിന്റെ ക്രിമിനല്‍ ഗൂഡാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മംഗളം ചാനല്‍ പ്രക്ഷേപണം ചെയ്തതു ശശീന്ദ്രന്റെ ശബ്ദമാണെന്നതിന് തെളിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിസഭ അംഗീകരിച്ചു

മന്ത്രിസഭ അംഗീകരിച്ചു

ജസ്റ്റിസ് ആന്റണി കമ്മീഷന്‍ സമര്‍പ്പിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്നും ചാനല്‍ മേധാവി അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.
കൂടാതെ ഇലക്ട്രോണിക് മീഡിയകളുടെ നിയന്ത്രണത്തിനായി സ്ഥാപനം ആവശ്യമാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

തെറ്റുകാരന്‍ ശശീന്ദ്രനല്ല

തെറ്റുകാരന്‍ ശശീന്ദ്രനല്ല

ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശശീന്ദ്രനല്ല തെറ്റുകാരന്‍. മറിച്ച് മംഗളം ചാനലും അതിന്റെ അധികൃതരുമാണ് കുറ്റക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിസഭയിലേക്കു മടങ്ങിവരുന്നതില്‍ ശശീന്ദ്രന് തടസ്സമൊന്നുമില്ല. എന്നാല്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് തനിക്ക് ഒറ്റയ്ക്കു തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

മാധ്യപ്രവര്‍ത്തകരെ തടയാന്‍ നിര്‍ദേശിച്ചിട്ടില്ല

മാധ്യപ്രവര്‍ത്തകരെ തടയാന്‍ നിര്‍ദേശിച്ചിട്ടില്ല

ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെ കുറിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. മാധ്യമപ്രവര്‍ത്തകരെ തടയാന്‍ മുഖ്യമന്ത്രിയുടെ ഓാഫീസില്‍ നിന്നും ആരും നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് അറിയാന്‍ സാധിച്ചത്. മാധ്യമപ്രവര്‍തകരെ തടയാന്‍ ഉദ്ദേശവുമില്ല.

മുഖ്യമന്ത്രി പിന്തുണച്ചതില്‍ സന്തോഷമെന്ന് ശശീന്ദ്രന്‍

മുഖ്യമന്ത്രി പിന്തുണച്ചതില്‍ സന്തോഷമെന്ന് ശശീന്ദ്രന്‍

മുഖ്യമന്ത്രി തന്നെ പിന്തുണച്ചതില്‍ സന്തോഷമുണ്ടെന്ന് എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. മന്ത്രിസഭയിലേക്കു തിരിച്ചുവരുന്നതില്‍ ധാര്‍മികമായ തടസ്സമില്ല. മുഖ്യമന്ത്രിയും പാര്‍ട്ടിയും തന്നെയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും ശശീന്ദ്രന്‍ പറഞ്ഞു.
ജുഡീഷ്യല്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Criminal conspiracy by Mangalam channel says Pinarayi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്