ഒടുവില്‍ പിണറായി അപേക്ഷിച്ചു: ആരും പോകരുത്, കേട്ടതൊന്നും സത്യമല്ല, വിശ്വസിക്കരുത്

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ കൊല്ലപ്പെടുന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നും ഇതൊന്നും വിശ്വസിക്കരുതെന്നുമാണ് പിണറായി പറയുന്നത്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് കേരളത്തെ അവഹേളിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

ഇത്തരം കുപ്രചരണങ്ങള്‍ക്കെതിരെ ജില്ലാ ഭരണകൂടം നടപടി എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ പോലീസ് ജാഗരൂകരായിരിക്കണമെന്നും പിണറായി പറഞ്ഞു. കേരളത്തിലെ ഹോട്ടലുകളില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്നാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍.

വയനാട്ടില്‍ വന്‍ സ്വര്‍ണ വേട്ട; പിടിച്ചെടുത്തത് കോഴിക്കോട്ടേക്ക് കൊണ്ടു വന്ന സ്വര്‍ണം

പ്രണയം, സെക്‌സ്, ഗര്‍ഭം, പ്രതികാരം; ജെയ്‌ഷെ മുഹമ്മദ് ഭീകരന്റെ വധത്തിനു പിന്നില്‍...സിനിമയെ വെല്ലും

പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍

പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍

സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നാണ് പിണറായി വിജയന്‍ പറയുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ സുരക്ഷയ്ക്ക് ഭീഷണി ഇല്ലെന്നും പിണറായി.

ജാഗ്രത വേണം

ജാഗ്രത വേണം

സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ പോലീസ് ജാഗ്രത പാലിക്കണമെന്ന് പിണറായി പറയുന്നു. ഇത്തരം കുപ്രചരണങ്ങള്‍ക്കെതിരെ ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കണമെന്നും പിണറായി നിര്‍ദേശിക്കുന്നു.

ഇതര സംസ്ഥാന തൊഴിലാളികള്‍ സുരക്ഷിതരല്ല

ഇതര സംസ്ഥാന തൊഴിലാളികള്‍ സുരക്ഷിതരല്ല

കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ സുരക്ഷിതരല്ലെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളെ കൊലപ്പെടുത്തുകയാണെന്നും വാര്‍ത്തകളിലുണ്ട്.

ചിത്രങ്ങളും സന്ദേശങ്ങളും

ചിത്രങ്ങളും സന്ദേശങ്ങളും

വാട്‌സ് ആപ്പ് വഴി ഇതുമായി ബന്ധപ്പെട്ട് ചില ചിത്രങ്ങളും ഹിന്ദിയിലെ സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. ഇതോടെ കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ നിന്ന് പലായനം ചെയ്യുകയാണ്.

എല്ലാ ഉറപ്പും

എല്ലാ ഉറപ്പും

കേരളത്തിലെ ജനങ്ങളുടെ പേരിലും സര്‍ക്കാരിന്റഎ പേരിലും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക എല്ലാ സുരക്ഷയും ഉറപ്പു നല്‍കുന്നതായി പിണറായി പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികളെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും പിണറായി പറയുന്നു.

പ്രതിച്ഛായ തകര്‍ക്കാന്‍

പ്രതിച്ഛായ തകര്‍ക്കാന്‍

കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള മനഃപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്ന് പിണറായി പറയുന്നു. ട്വിറ്ററിലൂടെയാണ് പിണറായി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം വ്യാജ വാര്‍ത്തകള്‍ക്ക് ശ്രദ്ധ കൊടുക്കേണ്ടതില്ലെന്നും പിണറായി.

ക്ഷേമപദ്ധതികള്‍

ക്ഷേമപദ്ധതികള്‍

തൊഴിലാളി വര്‍ഗത്തെ ബഹുമാനിക്കുന്നതാണ് കേരളത്തിന്റെ രീതിയെന്നും തൊഴിലാൡകള്‍ക്കായി നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു നേരെ അടത്ത കാലത്തായി ഒരു ആക്രമണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

സത്യം പ്രചരിപ്പിക്കണം

സത്യം പ്രചരിപ്പിക്കണം

മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തണമെന്ന് പിണറായി പറയുന്നു. സത്യം എന്തെന്ന് രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ എത്തിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. സന്ദേശം പ്രചരിപ്പിക്കുന്നതിനായി പിണറായി ഹിന്ദിയിലും ട്വീറ്റ് ചെയ്തിട്ടുണ്ട്.

കാലിഫോര്‍ണിയയില്‍ കാട്ടുതീ, 10 മരണം, പ്രദേശത്ത് അടിയന്തിരാവസ്ഥ

English summary
pinarayi vijayan assures migrant workers of their safety in state asks them to ignore fake news.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്