കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിസിമാരുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച ചെയ്യും;സര്‍ക്കാറിന്റെ നിര്‍ദ്ദേശം യോഗത്തില്‍ അവതരിപ്പിക്കും

സ്വാശ്രയ കോളെജുകളില്‍ സര്‍ക്കാരിന് നേരിട്ട് ഇടപെടാനാകില്ലെന്നും യൂണിവേഴ്‌സിറ്റികള്‍ വഴിയാണ് ഇടപെടാന്‍ കഴിയൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വിസിമാരുടെ യോഗം വ്യാഴാഴ്ച ചേരും. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും യോഗത്തില്‍ പങ്കെടുക്കും. സ്വാശ്രയ പ്രശ്‌നം ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നത്.

കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിലൂടെയായിരുന്നു യോഗം ചേരുന്ന വിവരം അദ്ദേഹം അറിയിച്ചത്. സ്വാശ്രയ കോളെജുകളില്‍ സര്‍ക്കാരിന് നേരിട്ട് ഇടപെടാനാകില്ലെന്നും യൂണിവേഴ്‌സിറ്റികള്‍ വഴിയാണ് ഇടപെടാന്‍ കഴിയൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സ്വാശ്രയകോളേജുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി വിസിമാരുടെ യോഗം വിളിച്ചത്.

Pinarayi Vijayan

പൊതുയോഗങ്ങളില്‍ സ്വാശ്രയ മാനേജുമെന്റുകളെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രി ഭരണതലത്തില്‍ വേണ്ട നടപടിയെടുക്കാത്തതിന് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ യോഗത്തില്‍ മുന്നോട്ട് വെക്കും. ലോ അക്കാദമിയിലെ സമരം സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരു യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതെന്നാണ് സൂചന.

English summary
Chief Minister Pinarayi Vijayan conducted meeting with Vice Chancellors in Thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X