'ആദ്യ കാഴ്ചയില്‍ തന്നെ ആ മുഖം ഇഷ്ടമായ' കമല; പിണറായിക്കുമുണ്ട് വിവാഹ സങ്കല്‍പ്പങ്ങള്‍, പെണ്ണുകാണല്‍
കണ്ണൂർ: മുഖ്യമന്ത്രി പിണാറിയി വിജയന്റെ ജീവിതത്തിലേക്ക് കമലയെത്തിയിട്ട് ഇന്നേക്ക് 43 വർഷം. അടിമുടി പാർട്ടിക്കാരനായി മാറിക്കഴിഞ്ഞിരുന്ന പിണറായി വിജയനെ സംബന്ധിച്ച് വിവാഹവും 'പാർട്ടിക്കാര്യം' ആയിരുന്നു. 1979 സെപ്റ്റബംർ 2 നാണ് ഇരുവരുടേയും വിവാഹം നടന്നത്. കൂത്തുപറമ്പ് എം എല്‍ എയും സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറുമായിരുന്ന പിണറായി വിജയന്റെ വിവാഹത്തിന് അന്നത്തെ ജില്ലാ സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെ പേരില്‍ പുറത്തിറക്കയ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ ഇന്നും വൈറലാണ്.
"സഖാവ് പിണറായി വിജയനും തൈക്കണ്ടിയില്‍ ആണ്ടിമാസ്റ്ററുടെ മകള്‍ ടി കമലയും തമ്മിലുള്ള വിവാഹം 1979 സെപ്തംബര്‍ 2-ാം തീയതി ഞായറാഴ്ച രാവിലെ 11 മണിക്ക് തലശ്ശേരി ടൗണ്‍ ഹാളില്‍ വച്ച് നടക്കുന്നതാണ്. താങ്കളുടെ സാന്നിദ്ധ്യം അഭ്യര്‍ത്ഥിക്കുന്നുവെന്ന് വ്യക്തമാക്കിയ കത്തില്‍ സമ്മാനങ്ങള്‍ സദയം ഒഴിവാക്കുകയെന്നും പ്രത്യേകം ഓർമ്മപ്പെടുത്തിയിരുന്നു.

യഥാർത്ഥ്യത്തില്‍ അടിയന്തരാവസ്ഥക്കാലത്തെ ജയില്‍വാസമാണ് കമലയെ പിണറായി വിജയന്റെ ജീവിതത്തിലേക്ക് എത്തിച്ചത്. അന്നത്തെ ജയില്‍വാസ കാലത്താണ് ദേശാഭിമാനിയുടെ മാനേജറുള്‍പ്പടേയുള്ള പദവികളില്‍ പില്‍ക്കാലത്ത് പ്രവർത്തിച്ചിരുന്ന എടച്ചേരിയിലെ ബാലന്‍ മാസ്റ്റർ എന്ന വ്യക്തിയെ പിണറായി വിജയന്‍ പരിചയിപ്പെടുന്നത്. പിന്നീട് താന്‍ കല്യാണം ആലോചിക്കുന്ന ഘട്ടത്തില്‍ ബാലന്‍ മാസ്റ്ററാണ് കമലയെ കുറിച്ച് തന്നോട് ആദ്യമായി വ്യക്തമാക്കിയതെന്നാണ് വർഷങ്ങള്‍ക്ക് മുമ്പ് നല്‍കി ഒരു അഭിമുഖത്തില്‍ പിണറായി വിജയന്‍ വ്യക്തമാക്കുന്നത്.
ഇത് ഡെയിഞ്ചർ ഡെയ്സിയുടെ ഓണം സ്പെഷ്യല്‍ ചിത്രങ്ങള്‍: കൂട്ടിന് റിയാസും, വൈറല്‍ ചിത്രങ്ങള്‍

'മാഹിക്കപ്പറും കോഴിക്കോട് ജില്ലയിലെ കണ്ണൂക്കരയില്‍ ഇങ്ങനെയൊരാളുണ്ട്. ഓഞ്ചിയം സമരത്തിലൊക്കെ പങ്കെടുത്ത ആണ്ടി മാസ്റ്ററുടെ മകളാണ്. നിങ്ങള്‍ക്ക് പറ്റുന്ന ഒരു ആലോചനയായിരിക്കും. പോയി നോക്കൂ എന്ന് ബാലന്‍ മാസ്റ്റർ പറഞ്ഞു. ആ സമയത്ത് കല്യാണം ആലോചിക്കുന്നുണ്ടെങ്കിലും അതിന് മുമ്പ് തന്നെ എല്ലാ കാര്യങ്ങളും ഒത്തുവരണം, അല്ലാതെ പോയി കണ്ടിട്ട് കാര്യമില്ല എന്ന കാഴ്ചപ്പാടായിരുന്നു എനിക്ക്'- വിവാഹത്തെക്കുറിച്ച് പിണറായി തന്നെ പറയുന്നു.
13300 കോടിയുടെ ആസ്തിയുള്ള പ്രസാദ് മുതല്‍ സിന്ധ്യവരെ: ഇന്ത്യയിലെ കോടീശ്വരന്മാരായ രാഷ്ട്രീയക്കാർ

കാര്യങ്ങളൊക്കെ ആലോചിച്ചപ്പോള്‍ കുഴപ്പമില്ലെന്ന് മനസ്സിലായി. അങ്ങനെ ഞാനും എന്റെ സുഹൃത്തും പോയി കമലയെ കണ്ടു. വിവാഹം കഴിക്കാന്‍ പോവുന്ന പെണ്‍കുട്ടിയുടെ കുടുംബത്തെക്കുറിച്ച് എനിക്കൊരു സങ്കല്‍പ്പം ഉണ്ടായിരുന്നു. കമലയുടെ കാര്യത്തില്‍ അത് പൂർണ്ണമായും യോജിക്കുന്നുണ്ടായിരുന്നു. കുടുംബ പശ്ചാത്തലം അങ്ങനെയല്ലെങ്കില്‍ പിന്നീട് അത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ആളെ നേരിട്ട് അറിയില്ലെങ്കിലും പിണറായി വിജയന്‍ എന്ന പേര് വിവാഹത്തിന് മുമ്പ് തന്നെ കേട്ടിരുന്നുവെന്നാണ് കമലയും വ്യക്തമാക്കുന്നത്. ദേശാഭിമാനിയിലൊക്കെ പേര് വരുമായിരുന്നു. ഒരു രാഷ്ട്രീയക്കാരനാണ് എന്ന അറിവുണ്ടായിരുന്നു. ആദ്യമായി നേരില്‍ കാണുന്നത് എന്നെ കാണാന്‍ വന്ന സമയത്തായിരുന്നു. ആദ്യ കണ്ടപ്പോള്‍ തന്നെ മുഖം ഇഷ്ടമായി, പക്ഷെ ഭയങ്കരമായ ഒരു ഫിഗറായിരുന്നു. കല്യാണം കഴിഞ്ഞ ആളായിരിക്കുമെന്നാണ് ആദ്യം കരുതിയത്. എനിക്ക് ആളെ അറിയില്ലല്ലോ. പക്ഷെ വീട്ടിലേക്ക് കയറി വരുമ്പോള്‍ തന്നെ ആ മുഖം ഇഷ്ടമായെന്നും കമല ഓർത്തെടുക്കുന്നു.

സാധാരണ ഗതിയില്‍ പ്രസവത്തിന് വീട്ടില്‍ കൊണ്ടുവിടുക എന്നുള്ളത് വലിയൊരു ചടങ്ങാണ്. എന്നാല്‍ രാത്രി 12 മണിക്കാണ് ആ അസമയത്ത് എനിക്ക് വീട്ടിലെത്താന്‍ കഴിഞ്ഞതെന്നും കമലയും ഓർത്തെടുക്കുന്നുണ്ട്. തളിപ്പറമ്പില്‍ നിന്ന് ഒരു യോഗവും കഴിഞ്ഞാണ് ഡോക്ടറേയും കൂട്ടി ഗർഭിണിയായ എന്റെ അടുത്തേക്ക് വരുന്നത്. ഒരു ഇഞ്ചക്ഷനും എടുത്ത് ഡോക്ടറെ അദ്ദേഹത്തിന്റെ വീട്ടില്‍ കൊണ്ടുവിട്ട് രാത്രി 12 മണിക്കാണ് കണ്ണൂക്കരയിലേക്ക് എത്തിക്കുന്നതെന്നും കമല പറയുന്നു.

വീണ റിയാസ്, വിവേക് കിരണ്‍ എന്നിങ്ങനെ രണ്ട് മക്കളാണ് പിണറായി വിജയന്‍-കമല ദമ്പതികള്‍ക്കുള്ളത്. മന്ത്രി പിഎ മുഹമ്മദ് റിയാസാണ് വീണയുടെ ഭർത്താവ്. രാഷ്ട്രീയ നേതാവിന്റെ ഭാര്യ എന്ന നിലയില്‍ നിരവധി വിവാദങ്ങളിലേക്കും കമലയുടെ പേര് വലിച്ചിഴക്കപ്പെട്ടിട്ടുണ്ട്. ഒരു കാലത്ത് കൊട്ടി ആഘോഷിക്കപ്പെട്ട് പിന്നീട് ഒന്നുമല്ലാതായി മാറിയ കമല ഇന്‍റർനാഷണല്‍ കഥ മുതല്‍ അടുത്തിടെ നടന്ന സ്വർണ്ണക്കടത് കേസ് വരെ ഇതില്‍ വരും.
-
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
'എന്നാൽ സംവാദമാവാം'; സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി; തെരഞ്ഞെടുപ്പ് കളത്തിൽ തീപാറും -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില












Click it and Unblock the Notifications