കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കേരളത്തിന് അന്നം തരുന്ന ദൈവം', ക്ഷേത്ര മുറ്റത്ത് പിണറായിക്ക് ഫ്ളക്സ്, ട്രോളി വിടി ബൽറാം

Google Oneindia Malayalam News

മലപ്പുറം: സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മലപ്പുറത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്‌ളക്‌സ് ബോര്‍ഡ്. പിണറായി വിജയന്‍ കേരളത്തിന് അന്നം തരുന്ന ദൈവമാണ് എന്നാണ് ഫ്‌ളക്‌സ് ബോര്‍ഡിലുളളത്.. വളാഞ്ചേരി വൈക്കത്തൂര്‍ പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നില്‍ ആണ് പിണറായി വിജയനെ പുകഴ്ത്തിയുളള ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

'അവളുടെ ജൂലിയറ്റ്.. മാങ്ങാത്തൊലി', മജ്സിയയെ പൊളിച്ചടുക്കി ഡിംപൽ, ലീക്കായി ഫിനാലെക്കിടെയുളള ഓഡിയോ'അവളുടെ ജൂലിയറ്റ്.. മാങ്ങാത്തൊലി', മജ്സിയയെ പൊളിച്ചടുക്കി ഡിംപൽ, ലീക്കായി ഫിനാലെക്കിടെയുളള ഓഡിയോ

ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു, അന്നം തരുന്നവനെന്ന് ജനം പറഞ്ഞു. കേരളത്തിന്റെ ദൈവം എന്നാണ് പിണറായി വിജയന്റെ ചിത്രത്തിനൊപ്പം ഫ്‌ളക്‌സിലെ വാചകം. കൊവിഡ് കാലത്ത് സര്‍ക്കാര്‍ വീടുകളിലേക്ക് ഭക്ഷ്യക്കിറ്റ് എത്തിച്ചത് ഏറെ അഭിനന്ദിക്കപ്പെട്ടിരുന്നു. പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലേക്ക് തിരിച്ചെത്താന്‍ ഭക്ഷ്യക്കിറ്റ് വിതരണം കാര്യമായി തന്നെ ഇടതുപക്ഷത്തെ സഹായിച്ചിട്ടുണ്ട്. ഇത് സൂചിപ്പിച്ച് കൊണ്ടുളളതാണ് ഫ്‌ളക്‌സ് ബോര്‍ഡ്.

vt baram

സൂര്യയ്ക്ക് മനോഹര സമ്മാനവുമായി നടി അപര്‍ണ ബാലമുരളി; മാരന്റെ സ്വന്തം ബൊമ്മി... ജന്മദിനാശംസ അടിപൊളി

സോഷ്യല്‍ മീഡിയയില്‍ ഈ ഫ്‌ളക്‌സ് വൈറലായതോടെ പ്രതിപക്ഷത്തെ നേതാക്കള്‍ അടക്കം പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. '' രണ്ട് പ്രതിഷ്ഠയാണവിടെ. ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിൻ്റെ ദൈവം പച്ചീരി വിഷ്ണു, രണ്ട് അന്നം തരുന്ന കേരളത്തിൻ്റെ ദൈവം പച്ചരി വിജയൻ'' എന്നാണ് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാമിന്റെ പരിഹാസം. പ്രതിപക്ഷ പാർട്ടി അണികൾ സിപിഎമ്മിനേയും പിണറായി വിജയനേയും സോഷ്യൽ മീഡിയയിൽ ട്രോളാനും തുടങ്ങി. തൃത്താലയിൽ തോറ്റതിന്റെ ക്ഷീണം ഇങ്ങനെ കരഞ്ഞ് തീർത്തോളൂ എന്നാണ് ഇടത് അണികൾ ബൽറാമിന്റെ പരിഹാസത്തിന് ഫേസ്ബുക്കിൽ മറുപടി നൽകുന്നത്.

'ജൂലിയറ്റിന്റെ മണ്ണാങ്കട്ട കഥ, അച്ഛനെ കൊന്ന് ടാറ്റു ഉണ്ടാക്കി'; മനം നൊന്ത് ഡിംപലിന്റെ ഓഡിയോ, നിയമനടപടി എടുക്കുമെന്ന് തിങ്കൾ, ഞെട്ടലോടെ ആരാധകര്‍

Recommended Video

cmsvideo
കേരളം മൂന്നാം തരംഗത്തിനരികെ..ടി പി ർ കൂടുന്നതിന്റെ സൂചന ഇത്

English summary
Pinarayi Vijayan's flex board at a temple in Malappuram describes his as God of Kerala, VT Balram trolls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X