ഉമ്മന്‍ചാണ്ടിയുടെ 'ജനസമ്പര്‍ക്കത്തിന്' മറുപടിയുമായി പിണറായി വരുന്നു!കാത്തു നില്‍പ്പില്ലാതെ ഇനി സഹായം
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ജനസമ്പര്‍ക്ക പരിപാടിക്ക് ബദലായി പിണറായി വിജയന്റെ ജനസാന്ത്വന ഫണ്ട്. അപേക്ഷ നല്കിയാല് മാത്രം മതി. കാത്തു നില്‍ക്കേണ്ടതില്ല.
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ തുറുപ്പ് ചീട്ട് തന്നെയായിരുന്നു ജനസമ്പര്‍ക്ക പരിപാടി. ജനസമ്പര്‍ക്ക പരിപാടിയെ കുറിച്ച് ഏറെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ജനസമ്പര്‍ക്ക പരിപാടിക്കുണ്ടായിരുന്ന ജനപിന്തുണ കുറച്ചൊന്നുമല്ലായിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയെ തറപറ്റിക്കുന്നതിന് പിണറായി വിജയന് സര്‍ക്കാരിന്റെ ബദല്‍ പദ്ധതി വരുന്നു.
മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ട് എന്ന പേര് നല്‍കിയിരിക്കുന്ന പദ്ധതി സമൂഹത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് വേണ്ടിയാണ്. ജനസമ്പര്‍ക്ക പരിപാടിയില്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ജനങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ട് ഇവിടെ ഉണ്ടാകില്ല എന്നതു തന്നെയാണ് പിണറായിയുടെ ജനസാന്ത്വന ഫണ്ടിന്റെ നേട്ടവും.

ആനുകൂല്യത്തിനായി അപേക്ഷ നല്കിയാല് മാത്രം മതി. അര്‍ഹതയുണ്ടെങ്കില്‍ ഒരു മാസത്തിനകം സഹായധനം അക്കൗണ്ടിലെത്തും. സഹായത്തിനായി കാത്തുനില്‍ക്കേണ്ടി വരില്ല. മാത്രമല്ല, സഹായത്തിനായി ഗുണഭോക്താവ് നേരിട്ട് അപേക്ഷിക്കണമെന്നുമില്ല. അവശത അനുഭവിക്കുന്നവരെപ്പറ്റിയുള്ള മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെടുത്തിയാലും സഹായം ലഭിക്കും.
പൊതുജനങ്ങള്‍, സന്നദ്ധ സംഘടനകള്‍, സ്ഥാപനങ്ങള്‍, പ്രമുഖ വ്യക്തികള്‍ തുടങ്ങിയവരുടെ സഹായത്തോടെയാണ് ഫണ്ട് സ്വരൂപിക്കുന്നതും വിനിയോഗിക്കുന്നതും. കാലിക പ്രാധാന്യമുള്ള പ്രശ്നങ്ങളുടെ അടിയന്തര പരിഹാരം, പൊതു സ്ഥാപനങ്ങളുടെ അടിയന്തര അറ്റകുറ്റപ്പണി, ഗൃഹനാഥന് മരണപ്പെടുകയോ കിടപ്പിലാവുകയോ ചെയ്യുന്ന കുടുംബങ്ങള്‍ക്ക് ജീവിത മാര്‍ഗം നല്കല്, വീടില്ലാത്തവര്‍, വിധവകള്‍, അഗതികള്‍, വയോധികര്‍, മാറാരോഗികള്‍, പീഡനം ഏല്‍ക്കേണ്ടി വന്നര്‍, പുറമ്പോക്കിലെ താമസക്കാര്‍ എന്നിങ്ങനെ വലിയ ലക്ഷ്യമാണ് പദ്ധതിക്കുള്ളത്.
മുഖ്യമന്ത്രി, ധനകാര്യ സെക്രട്ടറി, ധനകാര്യവകുപ്പ്, അഡീഷണല്‍ ചീഫ് സെക്രട്ടറി, ജില്ലാ കലക്ടര്‍ ഇവരില്‍ ആര്‍ക്കു വേണമെങ്കിലും അപേക്ഷ നല്‍കാം. നേരത്തെ സഹായം ലഭിച്ചവരെ പരിഗണിക്കില്ല. വീട് നിര്‍മ്മാണം, അറ്റകുറ്റപ്പണി, നവീകരണം എന്നിവയ്ക്ക് മൂന്ന് ലക്ഷമാണ് സഹായ ധനം. വയോധികര്‍, പുറമ്പോക്കിലെ താമസക്കാര്‍ എന്നിവരുടെ പുനരധിവാസത്തിന് രണ്ട് ലക്ഷം രൂപയാണ് സഹായ ധനം.
സാമ്പത്തിക പ്രശ്നങ്ങളില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും മറ്റ് സമാശ്വാസ ധനസഹായം 10,000രൂപയുമാണ്. അതേസമയം കൂടുതല്‍ തുക അനുവദിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം വേണ്ടിവരും.
-
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം












Click it and Unblock the Notifications