ഇതാണ് പിണറായി സർക്കാർ! ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് പൊതുജനങ്ങൾക്ക് മുന്നിൽ...

  • By: Afeef
Subscribe to Oneindia Malayalam

കോഴിക്കോട്: പിണറായി സർക്കാരിന്റെ ഒരു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പൊതുജനങ്ങൾക്ക് മുന്നിൽ വെയ്ക്കും. ജൂൺ 5 തിങ്കളാഴ്ച വൈകീട്ട് കോഴിക്കോട് നടക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ സമാപന ചടങ്ങിലാണ് പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കുന്നത്.

ഗള്‍ഫ് സഖ്യം തകരുന്നു; സൗദിയുടെ നേതൃത്വം നഷ്ടപ്പെടും, പൊട്ടിച്ചിരിച്ച് ഇസ്രായേലും ഇറാനും!!

നേര്യമംഗലത്ത് ഓൾട്ടോ കാർ 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു;ഒരാൾ മരിച്ചു,നാലുപേർക്ക് പരിക്ക്

മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന്റെ ഒരു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് സംവിധായകൻ രഞ്ജിത്തിന് നൽകി പ്രകാശനം ചെയ്യും. എൽഡിഎഫ് പ്രകടന പത്രികയിൽ മുന്നോട്ടുവെച്ചിരുന്ന 35 ഇനപരിപാടിയുടെ അവലോകനമാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

pinarayivijayan

ഓരോ വര്‍ഷവും നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ഇതു സംബന്ധിച്ച് പൊതുജനങ്ങളുമായി ചര്‍ച്ച ചെയ്ത് അവരുടെ അഭിപ്രായങ്ങള്‍കൂടി സ്വീകരിച്ച് ഭാവിപരിപാടികള്‍ ആസൂത്രണം നടത്തുകയും ചെയ്യുമെന്ന് പ്രകടനപത്രികയില്‍ത്തന്നെ പറഞ്ഞിരുന്നു. ആ വാഗ്ദാനംകൂടി പാലിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ മുഖക്കുറിപ്പോടെയാണ് റിപ്പോര്‍ട്ട് പുറത്തിറങ്ങുന്നത്.

കോഴിക്കോട് ആട് പ്രസവിച്ചത് മനുഷ്യത്തലയുള്ള കുഞ്ഞിനെ! ഞെട്ടൽ മാറാതെ നാട്ടുകാർ! ജനമൊഴുകുന്നു...

ഇതുവരെ സർക്കാരിന് തുടങ്ങാൻ കഴിയാത്ത പദ്ധതികളെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രോഗ്രസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വികസന വിദഗ്ദർക്കും പൊതുജനങ്ങൾക്കും സർക്കാരിന്റെ പ്രവർത്തനത്തെ വിലയിരുത്താനും അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാനും അവസരമുണ്ട്. സാമൂഹിക ഓഡിറ്റിങ്ങിനു സഹായകമാകും വിധം റിപ്പോർട്ട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും അപ്പപ്പോള്‍ പരിഷ്‌കരിച്ചുകൊണ്ടിരിക്കുകയും ചെയ്യും എന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
pinarayi vijayan will issue progress report of ldf government.
Please Wait while comments are loading...