കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചു? വൻകിട ജലവൈദ്യുത പദ്ധതികൾ പ്രായോഗികമല്ലെന്ന് പിണറായി!!

  • By അക്ഷയ്
Google Oneindia Malayalam News

കോഴിക്കോട്: അതിരപ്പിള്ളി പദ്ധതിയുമായി ഇനി മുന്നോട്ടില്ലെന്ന് വ്യക്തമാക്കുന്ന തരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന. കേരളത്തിൽ ഇനി വൻകിട ജലവൈദ്യുത പദ്ധതികൾ പ്രായോഗികമല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ജലവൈദ്യുത പദ്ധതിയെ ഇനി കൂടുതൽ ആശ്രയിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

<strong>എല്ലാത്തിനും തടസ്സം നിൽക്കുന്നത് പരിസ്ഥിതി വാദികൾ; ഒന്നും തുടങ്ങാനാകുന്നില്ലെന്ന് എംഎം മണി</strong>എല്ലാത്തിനും തടസ്സം നിൽക്കുന്നത് പരിസ്ഥിതി വാദികൾ; ഒന്നും തുടങ്ങാനാകുന്നില്ലെന്ന് എംഎം മണി

<strong>ക്ലാസ് റൂം വൃത്തിയാക്കിയില്ല.... അധ്യാപകർ വിദ്യാർത്ഥിനിയെ ചെയ്തത്.... മൃഗീയ ക്രൂരത.. ഞെട്ടും!!!</strong>ക്ലാസ് റൂം വൃത്തിയാക്കിയില്ല.... അധ്യാപകർ വിദ്യാർത്ഥിനിയെ ചെയ്തത്.... മൃഗീയ ക്രൂരത.. ഞെട്ടും!!!

സമ്പൂർണ്ണ ജലവൈദ്യുതീകരണ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലോകം വലിയ രീതിയില്‍ സ്വീകരിച്ചിട്ടുള്ള ഒന്നാണ് സൗരോര്‍ജം. വിവാദങ്ങള്‍ മറന്ന് സൗരോര്‍ജത്തെ ആശ്രയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പൂര്‍ണ വൈദ്യുതീകരണം എന്ന ലക്ഷ്യത്തിലേക്ക് കെഎസ്ഇബിയെ എത്തിച്ചതില്‍ മന്ത്രി എം എം മണി വലിയ പങ്ക് വഹിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Pinarayi Vijayan

ഏറ്റവും വില കുറഞ്ഞ വൈദ്യുതിയെ പറ്റൂ എന്ന് ചിന്തിച്ചാല്‍ ജലവൈദ്യുതിയെ ആശ്രയിക്കേണ്ടി വരും. എന്നാൽ കേരളത്തിന്റെ ഊര്‍ജാവശ്യം നിറവേറ്റാന്‍ പക്ഷേ അത് മാത്രം മതിയാകില്ല. അതിനാല്‍ പുതിയ സ്രോതസ്സുകളിലേക്ക് കടക്കണം. വിവാദങ്ങൾ മറന്ന് സൗരോർജ്ജത്തെ ആശ്രയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജലവൈദ്യുത പദ്ധതികൾ തുടങ്ങാൻ തടസ്സം നിൽക്കുന്നത് പരിസ്ഥിതി വാദികളാണെന്ന വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞിരുന്നു. സംസ്ഥാനത്ത് ജലവൈദ്യുത പദ്ധതി തുടങ്ങാനുള്ള സാഹചര്യം ഇപ്പോഴുമുണ്ടെന്നായിരുന്നു മണി പ്രതികരിച്ചത്. ഭൂമി ഉണ്ടെങ്കിലും പരിസ്ഥിതി വാദികൾ കാരണം വൈദ്യുത പദ്ധതികൾ തുടങ്ങാനാവില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

English summary
Pinarayi Vijayan's statement about Athirappilli project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X