Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് പിളരുമോ കേരള കോണ്‍ഗ്രസ്? ജോസഫിനെ വെല്ലുവിളിച്ച് ജോസിന്‍റെ ബദല്‍ സംസ്ഥാന കമ്മറ്റി യോഗം ഇന്ന്

കോട്ടയം: ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള അധികാരത്തര്‍ക്കം കേരളാ കോണ്‍ഗ്രസില്‍ പിളര്‍പ്പ് ഉറപ്പാക്കികഴിഞ്ഞ്. അനിവാര്യമായ പിളപ്പ് ഇന്നല്ലെങ്കില്‍ എന്ന് ഉണ്ടാകും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സംസ്ഥാന സമിതി യോഗം വിളിക്കാന്‍ തയ്യാറാവാതിരുന്നു വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫിന്‍റെ നിലപാടിന് വെല്ലുവിളിച്ച് ജോസ് കെ മാണി ബദല്‍ സംസ്ഥാന സമിത യോഗം വിളിച്ചതാണ് പാര്‍ട്ടി പിര്‍പ്പിലേക്ക് നിങ്ങുന്നുവെന്ന സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്.

ജോസ് കെ മാണി വിഭാഗം വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ പിജെ ജോസഫ് വിഭാഗത്തില്‍ നിന്നുള്ള ഒരു നേതാക്കളും പങ്കെടുക്കില്ല. യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന മുന്നറിയിപ്പും ജോസഫ് നല്‍കുന്നുണ്ട്. കമ്മിറ്റിയിൽ പങ്കെടുക്കരുതെന്നറിയിച്ച് എംഎൽഎമാർക്കും എംപിമാർക്കും പി ജെ ജോസഫ് ഇ-മെയില്‍ അയച്ചിട്ടുമുണ്ട് ഈ സാഹചര്യത്തില്‍ ഇന്നു ചേരുന്ന ബദല്‍ സംസ്ഥാന സമിതി യോഗവും തുടര്‍ന്ന് ഇരുവിഭാഗങ്ങളും സ്വീകരിക്കുന്ന തീരുമാനങ്ങളും പാര്‍ട്ടിയുടെ ഭാവിയില്‍ ഏറെ നിര്‍ണ്ണായകമാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..

ഉച്ചയ്ക്ക് രണ്ടിന്

ഉച്ചയ്ക്ക് രണ്ടിന്

കോട്ടയം സിഎസ്ഐ ഹാളില്‍ ഇന്ന് ഉച്ചയക്ക് രണ്ടിനാണ് ജോസ് കെ മാണി വിഭാഗം ബദല്‍ സംസ്ഥാന സമിതി യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. ജോസഫ് വിഭാഗത്തിലെ നേതാക്കള്‍ക്കൊപ്പം തന്നെ മുതിര്‍ന്ന നേതാവായ സിഎഫ് തോമസും യോഗത്തില്‍ പങ്കെടുത്തേക്കില്ലെന്നാണ് സൂചന. യോഗത്തില്‍ എന്ത് തീരുമാനം എടുക്കുന്നുവെന്നത് ഏറെ നിര്‍ണ്ണായകമാണ്.

ഇന്ന് പിളരുമോ

ഇന്ന് പിളരുമോ

ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുക്കാന്‍ യോഗത്തില്‍ തീരുമാനം ഉണ്ടാവുകയാണെങ്കില്‍ കേരള കോണ്‍ഗ്രസില്‍ ഇന്ന് തന്നെ പിളര്‍പ്പുണ്ടാവാനുള്ള സാധ്യതയേറെയാണ്. പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുകയാണ് യോഗത്തിന്‍റെ അജ‍ണ്ടയെന്ന് ജോസ് കെ മാണി ഇന്നലെ വ്യക്തമാക്കിയിരുന്നു.

ജോസഫിന്‍റെ വിമര്‍ശനം

ജോസഫിന്‍റെ വിമര്‍ശനം

ബദല്‍ സംസ്ഥാന സമിതി വിളിച്ചു ചേര്‍ക്കാനുള്ള ജോസ് കെ മാണി വിഭാഗത്തിന്‍റെ തീരുമാനത്തെ പിജെ ജോസഫ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. സംസ്ഥാന കമ്മറ്റി വിളിക്കാനുള്ള അധികാരം വര്‍ക്കിങ് ചെയര്‍മാന്‍ മാത്രമാണെന്നും ജോസഫ് പറഞ്ഞു. ബദല്‍ യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന സൂചനയും ജോസഫ് നല്‍കി.

ഭൂരിപക്ഷം ഞങ്ങള്‍ക്ക്

ഭൂരിപക്ഷം ഞങ്ങള്‍ക്ക്

അതേസമയം, നാലില്‍ ഒന്ന് നേതാക്കളുടെ രേഖാമൂലമുള്ള പിന്തണയോടെയാണ് യോഗം വിളിച്ചു ചേര്‍ക്കുന്നതെന്നും ഭൂരിപക്ഷ അഗംങ്ങളുടെ പിന്തുണയോടെയാണ് യോഗം ചേരുന്നതെന്നുമാണ് ജോസഫിന്‍റെ വിമര്‍ശനങ്ങള്‍ക്ക് ജോസ് കെ മാണി നല്‍കുന്ന മറുപടി. ഭൂരിപക്ഷ പിന്തുണയുള്ളതിനാല്‍ ഇതൊരു വിമത പ്രവര്‍ത്തനമായി കാണാന്‍ കഴിയില്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു

പിന്തുണ

പിന്തുണ

115 അംഗങ്ങളുടെ പിന്തുണയാണ് സംസ്ഥാന കമ്മറ്റി യോഗം വിളിക്കാന്‍ വേണ്ടതെന്നിരിക്കെ 127 അംഗങ്ങള്‍ ഒപ്പിട്ട കത്ത് കൈമാറിയിട്ടും യോഗം വിളിക്കാന്‍ പിജെ ജോസഫ് തയ്യാറായിരുന്നില്ല. ഉന്നതാധികാര സമിതി വിളിച്ചു ചേര്‍ത്തതിന് ശേഷം മാത്രം സംസ്ഥാന സമിതി വിളിക്കാമെന്നായിരുന്നു പിജെ ജോസഫിന്‍റെ നിലപാട്.

ജോസഫിന് പിന്തുണയേറുന്നു

ജോസഫിന് പിന്തുണയേറുന്നു

പഴയ മാണി പക്ഷത്തുനിന്നുപോലും പിജെ ജോസഫിന് പിന്തുണയേറുന്ന സാഹചര്യത്തില്‍കൂടിയാണ് സംസ്ഥാന കമ്മറ്റിവിളിക്കാന്‍ ജോസ് കെ മാണി തയ്യാറായത്. നേരത്തെ തന്നെ ജോസഫ് വിഭാഗത്തേക്ക് കളം മാറിയ ജോയി എബ്രഹാമിന് പുറമെ പഴയ മാണി പക്ഷത്തെ പ്രബല നേതാക്കള്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ജോസഫ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തു.

തോമസ് ഉണ്ണിയാടനും

തോമസ് ഉണ്ണിയാടനും

ജോയ് എബ്രഹാമിന് പുറമെ തോമസ് ഉണ്ണിയാടന്‍, വികട്ര്‍ ടി തോമസ്, കെല്ലാം ജില്ലാ പ്രസിഡന്‍റ് അറയ്ക്കല്‍ ബാലകൃഷ്ണപിള്ള എന്നിവരാണ് ജോസഫ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത പ്രമുഖ മണിപക്ഷ നേതാക്കള്‍. സിഎഫ് തോമസിനെ ചെയര്‍മാനാക്കിയുള്ള ഒത്തുതീര്‍പ്പ് നിര്‍ദ്ദേശം മുന്‍പേയുള്ളതാണെന്നും പ്രശ്നങ്ങല്‍ രമ്യമായി പരിഹരിക്കപ്പെടണെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന ഗ്രൂപ്പ് യോഗത്തിന് ശേഷം പിജെ ജോസഫ് പറഞ്ഞു.

ജോസഫിന്‍റെ ശ്രമം

ജോസഫിന്‍റെ ശ്രമം

പാര്‍ട്ടിയിലെ ഉയര്‍ന്ന കമ്മറ്റികളായിരിക്കും ആദ്യം വിളിക്കുകയെന്നും സംസ്ഥാന കമ്മര്റി അതിനു ശേഷമായിരിക്കും വിളിക്കുകയുമെന്നാണ് ജോസഫ് വ്യക്തമാക്കുന്നത്. ഉന്നതാധികാര സമിതിയില്‍ ഭൂരിപക്ഷം നേടി പാര്‍ട്ടിയില്‍ പിടിമുറുക്കാനാണ് ജോസഫിന്‍റെ ശ്രമം.മാണി വിഭാഗത്തിലുള്ള അഞ്ച് സമിതി അംഗങ്ങലുടെ കൂടി പിന്തുണ തങ്ങള്‍ക്കാണെന്ന അവകാശ വാദം ഇതിനോടകം തന്നെ ജോസഫ് മുന്നോട്ടുവെച്ചു കഴിഞ്ഞു. ഈ അഞ്ചും ചേര്‍ത്ത് 28 അംഗ സമിതിയില്‍ 15 പേര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് ജോസഫ് വിഭാഗം അവകാശപ്പെടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+