• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'എസ്ഡിപിഐയെ അകറ്റി നിര്‍ത്താന്‍ ഒരു പഞ്ചായത്ത് ഭരണമെങ്കിലും വേണ്ടെന്ന് വെയ്ക്കൂ, അതല്ലേ ഹീറോയിസം'

  • By Aami Madhu

തിരുവനന്തപുരം: പൗരത്വ സമരങ്ങളിൽ‌ അക്രമങ്ങൾ ഉണ്ടാക്കുന്നത് എസ്‌ഡിപിഐ ആണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ പറഞ്ഞത്. മഹല്ല് കമ്മിറ്റികൾ നടത്തുന്ന സമരങ്ങളിൽ തീവ്രവാദ സ്വഭാവമുള്ള സംഘടനയായ എസ്‌ഡിപിഐ പ്രവർത്തകർ നുഴഞ്ഞ് കയറുന്നുവെന്നും മഹല്ല് കമ്മിറ്റികള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറ‍ഞ്ഞിരുന്നു.

പിണറായിയുടെ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനമുയര്‍ത്തുകയാണ് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. കേരളത്തിലെ മഹല്ല് കമ്മിറ്റികളെ അപമാനിക്കുകയും പൗരത്വ ഭേഭഗതി നിയമത്തെ എതിർക്കുന്ന സമരങ്ങളെ ഒറ്റിക്കൊടുക്കുകയും ചെയ്യുന്ന പ്രസ്താവനയാണ് പിണറായി വിജയൻ നിയമസഭയിൽ നടത്തിയതെന്ന് ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് വായിക്കാം

 പടിക്കു പുറത്ത് നിർത്തിയവരാണ്

പടിക്കു പുറത്ത് നിർത്തിയവരാണ്

കേരളത്തിലെ മഹല്ല് കമ്മിറ്റികളെ അപമാനിക്കുകയും പൗരത്വ ഭേഭഗതി നിയമത്തെ എതിർക്കുന്ന സമരങ്ങളെ ഒറ്റിക്കൊടുക്കുകയും ചെയ്യുന്ന പ്രസ്താവനയാണ് കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിയമസഭയിൽ നടത്തിയിരിക്കുന്നത്. കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന മഹല്ല് കമ്മിറ്റികളുടെയും നേതൃത്വം വഹിക്കുന്ന സമസ്തയും അതോടൊപ്പം ബഹു. കാന്തപുരം എ.പി അബൂബക്കർ മുസ്‌ല്യാർ നേതൃത്വം നൽകുന്ന മഹല്ല് കമ്മിറ്റികളും മുജാഹിദ് പ്രസ്ഥാനങ്ങൾ നേതൃത്വം നൽകുന്ന മഹല്ല് കമ്മിറ്റികളുമൊക്കെ നാളിതു വരെയായി എസ്.ഡി.പി.ഐ യെയും അത്തരം തീവ്രവാദ ചിന്താഗതിക്കാരെയും പടിക്കു പുറത്ത് നിർത്തിയവരാണ്.

 ഏറ്റെടുത്തിരിക്കുന്നത്

ഏറ്റെടുത്തിരിക്കുന്നത്

മഹല്ല് കമ്മറ്റി അംഗമായി പോലും ഇത്തരം ആശയക്കാർ വരാതെ ശ്രദ്ധിക്കുന്നവരാണ്. അങ്ങിനെയുള്ളവർക്ക് നുഴഞ്ഞ് കയറാനാവാത്ത വിധം അവരുടെ കോട്ട ഭദ്രവുമാണ്.പ്രിയ മുഖ്യമന്ത്രീ,പൗരത്വഭേഭഗതി നിയമത്തിനെതിരെയുള്ള സമരത്തെ താറടിക്കാൻ ആർ.എസ്.എസ് നടത്തുന്ന പ്രചരണമാണ് അങ്ങ് ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. അതങ്ങയുടെ പദവിക്ക് ചേർന്നതല്ല.

 അങ്ങ് ചിന്തിച്ചിട്ടുണ്ടോ ..?

അങ്ങ് ചിന്തിച്ചിട്ടുണ്ടോ ..?

പൗരത്വ നിയമത്തിനെതിരെ മഹല്ല് കമ്മിറ്റികൾ നടത്തിയ സമാധാനപരമായ റാലികളിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്ത പോലീസിനെ ന്യായീകരിക്കാൻ ഇത്തരം അവാസ്തവവും അപകടകരവുമായ ഒരു കാരണം കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചില്ല. പാർട്ടി ജില്ലാ ഘട്ടത്തിന്റെ നിലപാട് പോലും തള്ളി UAPA ചുമത്തിയ വിഷയത്തിൽ പോലിസിനെ ന്യായീകരിച്ച അങ്ങയുടെ നിലപാടിന്റെ തുടർച്ചയായെ ഇതിനെ കാണാൻ സാധിക്കു. ഇതെല്ലാം സംഘ്പരിവാറിന് എത്രത്തോളം ഊർജ്ജം പകരുന്നു എന്ന് അങ്ങ് ചിന്തിച്ചിട്ടുണ്ടോ ..?

 അതല്ലേ ഹീറോയിസം

അതല്ലേ ഹീറോയിസം

മുഖ്യമന്ത്രി ഒരു കാര്യം ചെയ്യണം. മഹല്ലുകളിൽ നിന്നും എസ്.ഡി.പി.ഐ യെ പുറത്താക്കാൻ കമ്മിറ്റികൾ കാണിച്ച ധീരത അങ്ങയുടെ പാർട്ടി പ്രവർത്തകരോട് മാതൃകയാക്കാൻ പറയണം. നിങ്ങളുടെ പാർട്ടിയുടെ പതാക എസ്.ഡി.പി.ഐയുടെ പതാകയോട് ചേർത്ത് കെട്ടിയത് പഞ്ചായത്ത് ഭരണസമിതികളിൽ നിന്നെങ്കിലും ഒഴിവാക്കാൻ പറയണം. എസ്.ഡി.പി.ഐയെ അകറ്റി നിർത്താൻ ഒരു പഞ്ചായത്ത് ഭരണമെങ്കിലും വേണ്ടെന്ന് വെക്കാനുള്ള മനസ്സ് കാണിക്കാൻ പാർട്ടി പ്രവർത്തകരെ ഉപദേശിക്കണം. അതല്ലേ യഥാർത്ഥ ഹീറോയിസം...

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
PK Firos against Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X