തെറ്റ് സമ്മതിച്ച് പികെ കുഞ്ഞാലിക്കുട്ടി? ഇനി ശ്രദ്ധിക്കാം;പക്ഷേ,ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

മലപ്പുറം: വിമാനം വൈകിയതിനെ തുടർന്ന് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവസരം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ടുയർന്ന വിമർശനങ്ങളെ ഉൾക്കൊള്ളുന്നുവെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

അഖിലയെ ആരും നിർബന്ധിച്ച് ഇസ്ലാമാക്കിയതല്ല!എല്ലാം ഹാദിയയുടെ ഇഷ്ടപ്രകാരം! തെളിവില്ലെന്ന് പോലീസും...

നാദാപുരത്തെ തള്ളി ഫാറൂഖ് കോളേജിനെ പ്രശംസിച്ച ലീഗ് നേതാവിന് തെറിവിളി!മുസ്ലീംപെൺകുട്ടികൾ അതിരുവിടുന്നു

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവസരം നഷ്ടമായത് സംബന്ധിച്ച് പാർട്ടിയിൽ ഒരു ആശയക്കുഴപ്പവുമില്ല. എന്നാൽ ദുരുദ്ദേശപരമായി ആരോപണങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നവരുടെ ദുഷ്ടലാക്ക് പാർട്ടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

pkkunhalikutty

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് തലേദിവസം തന്നെ പോകാമായിരുന്നുവെന്ന വിമർശനം ഉൾക്കൊള്ളുന്നുണ്ട്. ബിജെപിക്കെതിരായ പോരാട്ടത്തിൽ ശ്രദ്ധയോടെയുള്ള സമീപനം ആവശ്യമായിരുന്നുവെന്ന നിർദേശം സ്വീകരിക്കുന്നു. ഇതെല്ലാം ഉൾക്കൊണ്ട് ഭാവിയിൽ സൂക്ഷ്മത പുലർത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു കിലോ സ്വർണ്ണവും ഇന്നോവ കാറും ഭൂമിയും! എന്നിട്ടും റോഷനും നസിയത്തിനും മതിയായില്ല!സൽഷയെ അവർ...

മുംബൈയിൽ നിന്നും ദില്ലിയിലേക്കുള്ള എയർ ഇന്ത്യ വിമാനം വൈകിയതിനാലാണ് പികെ കുഞ്ഞാലിക്കുട്ടിക്കും, പിവി അബ്ദുൾ വഹാബിനും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവസരം നഷ്ടമായത്. പോളിങ് സമയം കഴിഞ്ഞതിന് ശേഷമാണ് ഇരുവരും പാർലമെന്റിലെത്തിയത്. എന്നാൽ ഇരുവരുടെയും നിരുത്തുരവാദിത്വം കാരണമാണ് അവസരം നഷ്ടമായതെന്ന് ലീഗ് അണികൾക്കിടയിൽ നിന്നും പ്രതിഷേധമുയർന്നിരുന്നു.

English summary
pk kunhalikutty's response about flight delay controversy.
Please Wait while comments are loading...